Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ നാളുകാർ അപകടങ്ങളില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെടും, പണച്ചെലവ് അധികരിക്കും, അറിയാം ഇന്നത്തെ നാൾഫലം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

ആത്മവിശ്വാസം വര്‍ധിക്കും. ഉത്തരവാദിത്തങ്ങള്‍ കൃത്യമായി നിറവേറ്റാന്‍ കഴിയും. വസ്തുവകകള്‍ നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. സന്തോഷവാര്‍ത്ത ശ്രവിക്കും. സുഹൃത് സഹായം ഉണ്ടാകും. പുണ്യസ്ഥലത്തു പോകാന്‍ കഴിയും. കാര്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കും.

ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4)

പുണ്യകര്‍മങ്ങള്‍ അനുഷ്ഠിക്കും. വീട് മോടിപിടിപ്പിക്കാന്‍ പണം ചെലവഴിക്കും. ശത്രുക്കളുമായി ഒത്തു തീര്‍പ്പിലെത്തും. സന്താനങ്ങള്‍ ജോലിയില്‍ പ്രവേശിക്കും. സുഹൃത്തുക്കള്‍മൂലം നേട്ടങ്ങള്‍ വര്‍ധിക്കും. നല്ല കാര്യങ്ങള്‍ ചെയ്യും. ആരോഗ്യം ശ്രദ്ധിക്കുക.

മിഥുനം (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2)

ചില മംഗളകര്‍മ്മങ്ങള്‍ക്ക് നേതൃത്വം വഹിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വിജയാനുഭവങ്ങള്‍ ഉണ്ടാകും. കുടുംബ ത്തിലെ ചെലവു വര്‍ധിക്കും. കോടതി വ്യവഹാരങ്ങളെ ഭയപ്പെടണം. സാമ്പത്തിക ഞെരുക്കം ഉണ്ടാകും. കര്‍മപ്രതിബന്ധം ഉണ്ടാകും.

Today Horoscope in Malayalam

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)

കുടുംബകാര്യങ്ങളില്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കും. ലഘുവായ ദേഹാരിഷ്ടത ഉണ്ടാകും. സാമ്പത്തിക നഷ്ടം ഉണ്ടാകും. ഭാഗ്യത്തിന്റെ ആനുകൂല്യം കുറയും. സന്താനങ്ങള്‍ക്കു ശോഭിക്കാനാവും. കാര്‍ഷികരംഗത്തു ചെറിയ തടസ്സങ്ങള്‍ നേരിടും. വാഹനങ്ങള്‍ക്കു റിപ്പയര്‍ ആവശ്യമാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

മനഃസുഖം അനുഭവപ്പെടും. ജീവിതരീതിയില്‍ മാറ്റങ്ങള്‍ വരുത്തും. കടം കൊടുത്ത പണം തിരിച്ചുകിട്ടാന്‍ വിഷമിക്കും. ചീത്ത കൂട്ടുകെട്ടുകള്‍ ഒഴിവാക്കണം. ദാമ്പത്യപ്രശ്‌നങ്ങള്‍ മാറും. ദാനധര്‍മങ്ങള്‍ ചെയ്യും. ശരീരക്ഷീണം അനുഭവപ്പെടും. ഭൂമി സംബന്ധമായ ഇടപാടുകള്‍ നടത്തരുത്. സുഹൃത്തുക്കളുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും.

കന്നി (ഉത്രം 1/2, അത്തം, ചിത്തിര 3/4)

പുതിയ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാന്‍ വാരം ഗുണകരമാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രതീക്ഷിച്ച സ്ഥാനക്കയറ്റം ലഭിക്കും. വിവേകത്തോടെ പ്രവര്‍ത്തിക്കുക. മനഃസുഖം ഉണ്ടാകും. കാര്‍ഷിക നേട്ടങ്ങള്‍ വര്‍ധിക്കും. കലാരംഗത്തു ശോഭിക്കും. സന്തോഷകരമായ ജീവിതം നയിക്കും. ഭാഗ്യം കൊണ്ട് അപകടങ്ങളില്‍ നിന്നു രക്ഷപെടും.

തുലാം (ചിത്തിര 3/4, ചോതി, വിശാഖം 1/2)

ചില പ്രധാനപ്പെട്ട രേഖകള്‍ കൈവശം വന്നുചേരും. വാക്കുതര്‍ക്കങ്ങളില്‍ ഇടപെടരുത്. ദൈവാനുഗ്രഹം വര്‍ധിക്കും. ഊഹക്കച്ചവടത്തില്‍ ഏര്‍പ്പെടുമ്പോള്‍ ശ്രദ്ധിക്കണം. നേത്രസംബന്ധമായ പ്രശ്‌നങ്ങള്‍ മാറും. ഗൃഹോപകരണങ്ങള്‍ക്കായി പണം ചെലവഴിക്കും.

Today Horoscope in Malayalam

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)

സുഹൃത്തുക്കളുമായി ഉണ്ടായിരുന്ന അഭിപ്രായഭിന്നത മാറും. പരീക്ഷകളില്‍ വിജയം പ്രതീക്ഷിക്കാം. ധനലാഭം കുറയാനിടയുണ്ട്. കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടാകും. പുതിയ പദ്ധതികള്‍ക്കു തടസ്സങ്ങള്‍ ഉണ്ടാവും. ചെയ്യുന്ന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. മാതാവിന്റെ ഇഷ്ടങ്ങള്‍ നിറവേറ്റും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

ക്രയവിക്രയങ്ങളിലൂടെ നേട്ടമുണ്ടാക്കാന്‍ സാധിക്കും. വേണ്ടപ്പെട്ടവരുടെ സഹായങ്ങള്‍ പ്രതീക്ഷിക്കാം. ഉന്നതരുമായി സൗഹൃദം സ്ഥാപിക്കാന്‍ കഴിയും. വിദ്യാവിഘ്‌നങ്ങള്‍ മാറും. വ്യാപാരരംഗത്തു ശോഭിക്കും. കൊടുത്ത പണം തിരിച്ചുകിട്ടും. കര്‍മമേഖല തൃപ്തികരമാകും.

മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4)

സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമാകും. അലങ്കാര വസ്തുക്കളോട് പ്രിയം തോന്നും. തര്‍ക്കങ്ങളില്‍ മധ്യസ്ഥത വഹിക്കേണ്ട സന്ദര്‍ഭമുണ്ടാകും. യാത്രകള്‍ പ്രതീക്ഷിച്ച ഗുണം ചെയ്യും. ശരീരക്ഷീണം മാറും. ഉത്തരവാദിത്ത ങ്ങള്‍ കൂടും. സ്വത്തുതര്‍ക്കങ്ങള്‍ ഒത്തുതീര്‍പ്പിലെത്തും.

കുംഭം (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2)

പൊതുപ്രവര്‍ത്തകര്‍ക്ക് എതിര്‍പ്പുകളെ മറികടക്കാന്‍ സാധിക്കും. ആരോഗ്യ പരമായി ശ്രദ്ധിക്കേണ്ട സമയമാണ്. കോടതി വ്യവഹാരാദികളില്‍ വിജയിക്കും. പ്രവര്‍ത്തനരംഗത്തു ശ്രദ്ധ ആവശ്യമാണ്. അസുഖങ്ങളെ തരണം ചെയ്യും. സന്താനശ്രേയസ്സ് വര്‍ധിക്കും.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

കുടുംബസുഖം വര്‍ധിക്കും. പുതിയ ധനാഗമ മാര്‍ഗങ്ങള്‍ കണ്ടെത്തും. അപവാദാരോപണങ്ങളെ നേരിടേണ്ടിവരും. വാഹന ഇടപാടില്‍ ലാഭം ഉണ്ടാകും. പണച്ചെലവ് അധികരിക്കും. പഠനരംഗത്തു ശോഭിക്കാന്‍ കഴിയും. പുതിയ പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കും. തിര്‍ന്നവരോടു ശ്രദ്ധിച്ചു പെരുമാറണം. ലഘുവായ നഷ്ടങ്ങള്‍ ഉണ്ടാകും. പണം കടം കൊടുക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+