Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്താണ് ഓം? എന്തിനാണ് ഓം?? ഓം എന്ന മഹാമന്ത്രത്തിന്റെ ശക്തികളും രീതികളും നേട്ടങ്ങളും!!

ഓം എന്നത് കേവലം അക്ഷരങ്ങളായിരിക്കാം. പക്ഷേ അത് ലോകത്തിന്റെ തന്നെ മൊത്തം ശക്തിയും കയ്യടക്കി വെച്ചിരിക്കുന്നു എന്നതാണ്‌ സത്യം. മഹത്തായ സ്ഫോടനം നടന്നപ്പോൾ ഓം എന്ന ശബ്ദം മാത്രമാണ്‌ സ്ഥിരമായി നിന്നതെന്നും അതിപ്പോഴും വിവേചിച്ചറിയുവാൻ സാധിക്കും എന്ന് വിശ്വസിക്കപ്പെടുന്നു. ഓം എന്ന വാക്ക് മന്ത്രിക്കുന്നതിലൂടെ ഒരുവൻ എല്ലാവിധ ശാരീരിക പ്രശ്നങ്ങളിൽ നിന്നും മുക്തമായി അയാളുടെ മനസ് ശാന്തമാകുകയും ജ്ഞാനം ലഭ്യമാക്കുകയും ചെയ്യുന്നു. ഓം എന്ന് മന്ത്രിക്കുന്നത് മാനസികസമ്മർദ്ദത്തെ ഇല്ലാതാക്കുന്നതിലേയ്ക്കും നയിയ്ക്കുന്നു. മതപരമായും സ്ഥിരമായും ഓം മന്ത്രം ജപിക്കുന്നവർ ശ്രദ്ധിക്കേണ്ട ചില വസ്തുതകളുണ്ട്.

രാവിലെ ഉണരുമ്പോൾ ഓം എന്ന് ജപിച്ചു കൊണ്ട് എഴുന്നേല്ക്കുവാൻ ശ്രമിക്കുകയാണെങ്കിൽ ആ ശബ്ദസ്പന്ദനം തന്നെ നിങ്ങളുടെ ദിവസം നല്ലതാക്കുവാൻ ധാരാളമാണ്‌. എന്തെങ്കിലും കാരണവശാൽ നിങ്ങൾക്ക് രാവിലെ ചെയ്യുവാൻ സാധിക്കില്ലയെങ്കിൽ ഉറങ്ങാൻ പോകുന്നതിനും മുൻപ് തീർച്ചയായും ചെയ്തിരിക്കണം. തടസങ്ങളൊന്നുമില്ലാത്ത തുറസായതും ശാന്തമായതുമായ സ്ഥലം തിരഞ്ഞെടുക്കുക. ഇത് തുറസായ പ്രദേശമോ ടെറസോ ആകാം.

ഓം ഒരു മതചിഹ്നമല്ല

ഓം ഒരു മതചിഹ്നമല്ല

ഈ വാക്കുകൾ മതചിഹ്നമാണെന്നാണ്‌ വിശ്വസിക്കപ്പെടുന്നത്. എന്നാൽ അത് അങ്ങനെയല്ല. മനസ്സമാധാനം നല്കുകയും മനസിന്‌ ആശ്വാസം ലഭിക്കുകയും ചെയ്യുന്ന ഒരുതരം ധ്യാനമാണിത്. അതുകൊണ്ടാണ്‌ ഓം ജപിയ്ക്കുന്നതിന്‌ യാതൊരുവിധ ദൈവ വിഗ്രഹങ്ങളുടെയോ സൂര്യദേവന്റെയോ ധൂപങ്ങൾ മുതലായവയുടെയോ ആവശ്യമില്ലാത്തത്.

തറയിൽ, പത്മാസനത്തിലിരുന്ന് കണ്ണുകളടച്ച് അത് ഉറക്കെ പറയുക. ശബ്ദം ഉദരത്തിൽ നിന്നും വരുത്തുവാൻ ശ്രമിയ്ക്കുക. ഈ വാക്ക് എത്രയും നീളത്തിൽ പറയുവാൻ കഴിയുമോ അത്രയും നീളത്തിൽ പറയുകയും ശ്വാസോച്ഛ്വാസം നിർത്തുകയും ഈ ക്രിയ ആവർത്തിച്ച് കുറഞ്ഞത് രണ്ട് മിനിട്ടെങ്കിലും ചെയ്യുകയും ചെയ്യണം.

 ഓം ജപം മൂലം ലഭ്യമാകുന്ന നേട്ടങ്ങൾ

ഓം ജപം മൂലം ലഭ്യമാകുന്ന നേട്ടങ്ങൾ

ഇതു വരെ പറഞ്ഞത് ഓം ജപിക്കുന്ന രീതികളാണ്‌. ഇനി പറയുവാൻ പോകുന്നത് ഓം ജപം മൂലം ലഭ്യമാകുന്ന നേട്ടങ്ങളാണ്‌. സഹസ്രാബ്ദങ്ങളായി മന്ത്രിച്ചുകൊണ്ടിരിക്കുന്ന ഓം എന്ന വാക്ക് ലോകത്തിലാകമാനമുള്ള പ്രധാന ശബ്ദങ്ങളിൽ ഒന്നായതിനാൽ സ്ഥിരമായ ഓം ജപം അസാമാന്യ ഉൾക്കാഴ്ചയുടെ ജ്ഞാനദീപം പ്രകാശിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

ഈ ശക്തിമത്തായ പൗരാണിക സമ്പ്രദായം ഏതാനും നേട്ടങ്ങൾക്കുപരി, വിവിധരീതികളിൽ നമ്മളെയും നമ്മുടെ പരിതഃസ്ഥിതിയേയും ബാധിക്കുന്ന വിധത്തിൽ ധാരാളം നേട്ടങ്ങളെ ജീവിതത്തിലേയ്ക്കാനയിയ്ക്കുന്നു എന്നതാണ്‌ സത്യം. ഓം മന്ത്രം ജപിക്കുന്നത് നിങ്ങൾക്ക് ചുറ്റുമുള്ള അന്തരീക്ഷത്തെ ശുദ്ധീകരിയ്ക്കുനൊപ്പം തന്നെ നിങ്ങളുടെ ഏകാഗ്രശക്തിയെ വളരെയധികം വർദ്ധിപ്പിക്കുന്നു. മികച്ച പ്രതിരോധശേഷി, സ്വന്തമായുള്ള രോഗശമനശക്തി, കേന്ദ്രീകരണശക്തി എന്നിവ നല്കുകയും അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യുന്നു.

 ഓം ജപത്തിന്റെ ഗുണങ്ങൾ

ഓം ജപത്തിന്റെ ഗുണങ്ങൾ

സ്വരനാളപാളിയേയും സൈനസുകളേയും സ്പർശിയ്ക്കുന്ന പ്രകമ്പനവും ശബ്ദവും ഓം ജപത്തിലൂടെ സൃഷ്ടിക്കപ്പെടുന്നു. ഈ പ്രകമ്പനങ്ങൾ, വായുസഞ്ചാരമാർഗ്ഗങ്ങളെ വൃത്തിയാക്കുന്നതിനുവേണ്ടി സൈനസുകളെ തുറക്കുന്നു. ഒരു ധ്യാനത്തിന്റെ ഫലം നല്കുന്നതിനാൽ അത് നിങ്ങളെ വളരെയധികം സ്വസ്ഥമാക്കുന്നു. ഓം എന്ന ശബ്ദത്തിന്റെ പ്രകമ്പനം അത് ജപിക്കുന്നവരെ മാത്രമല്ല കേൾക്കുന്നവർക്കും നേട്ടങ്ങൾ പ്രദാനം ചെയ്യുന്നു.

നമ്മുടെ മനസും ശരീരവും ശാന്തമാക്കുന്നതിലൂടെ ഹൃദയ രക്തധമനികൾക്കും പ്രയോജനം നല്കുന്നതിനൊപ്പം നമ്മുടെ രക്തസമ്മർദ്ദം കുറയുകയും ഹൃദയമിടിപ്പ് താളാത്മകമായി ക്രമീകൃതമാകുകയും ചെയ്യുന്നു. നിങ്ങൾക്കറിയാമോ? നിങ്ങളൊരു ഗായകനോ ഗായികയോ ആണെങ്കിൽ ഓം ജപിയ്ക്കുന്നത് നിങ്ങളുടെ സ്വനപാളികളെയും പേശികളെയും ദൃഢമാക്കി നിങ്ങളുടെ ശബ്ദം മധുരമാക്കും.

വികാരങ്ങളെ നിയന്ത്രിക്കാൻ ഓം

വികാരങ്ങളെ നിയന്ത്രിക്കാൻ ഓം

ഓം മന്ത്രം ജപിച്ചുകൊണ്ട് നിങ്ങളുടെ കൈകൾ തിരുമ്മി ശരീരത്തിന്റെ വിവിധഭാഗങ്ങളിൽ ഉത്തേജിതമായ ആ കൈകൾ വെച്ചാൽ ആ ശരീരഭാഗങ്ങളെ അത് ഭേദപ്പെടുത്തുകയും സജീവമാക്കുകയും ചെയ്യുമെന്നറിയാമോ? ഓം ജപിച്ച് ധ്യാനിച്ചാൽ നിങ്ങൾക്ക് നിങ്ങളുടെ വികാരങ്ങളിൽ നിയന്ത്രണം ഉണ്ടാകുന്നു.

തന്മൂലം സാഹചര്യങ്ങളെ നിങ്ങൾക്ക് വ്യക്തമായും ബുദ്ധിപൂർവമായും കൈകാര്യം ചെയ്യുവാൻ സാധിക്കുകയും ചെയ്യുന്നു. നിങ്ങൾക്ക് ചുറ്റുമുള്ള തേജോവലയം (ഓറ) ഓം ജപത്തിലൂടെ വൃത്തിയാകുന്നതിനാൽ നിങ്ങളുടെ ചർമ്മവും സുന്ദരമാകുന്നു! അതിന്റെ പ്രകാശവും തിളക്കവും നിങ്ങൾക്ക് മുഖത്തും ശരീരത്തിലും അനുഭവിച്ചറിയാൻ സാധിക്കുന്നതാണ്‌.

ഒരു രാത്രി കൊണ്ട് അത്ഭുതം സംഭവിക്കില്ല

ഒരു രാത്രി കൊണ്ട് അത്ഭുതം സംഭവിക്കില്ല

ആ.. എന്ന ശബ്ദം നിങ്ങളൂടെ അടിവയറ്റിൽ നിന്നും ഉത്ഭവിക്കുന്നതാകയാൽ അത് നട്ടെല്ലിന്റെ അനുബന്ധ പേശികളെ ശക്തിപ്പെടുത്തുവാൻ സഹായിക്കുന്നു. ഊ.. എന്ന ശബ്ദം സ്വനപാളികളാൽ സൃഷ്ടിക്കപ്പെടുന്നതിനാൽ അത് തൈറോയ്ഡ് ഗ്ലാന്റുകളെയും തൊണ്ടയേയും മികച്ചതാക്കുന്നു. ഓം ജപിയ്ക്കുന്ന സമയം നിങ്ങൾ ശ്രീബുദ്ധനെ പോലെ ആത്മീയമിഴികളോടെയിരിക്കുകയാണെങ്കിൽ അത് നിങ്ങളുടെ കാഴ്ചശക്തി വർദ്ധിപ്പിക്കുവാൻ സഹായിക്കുന്നു. ഓം ജപത്തിന്റെ രീതികളും നേട്ടങ്ങളും മനസിലാക്കിയില്ലേ?

പക്ഷേ ഒരു കാര്യം ഓർമ്മയിലിരിക്കട്ടെ, ഓം മന്ത്രം ജപിച്ചാലുണ്ടാകുന്ന നേട്ടങ്ങൾ ഒരുരാത്രികൊണ്ടുണ്ടാകുന്നതാണ്‌ എന്നൊന്നും തെറ്റിദ്ധരിച്ചേക്കരുത്. എന്തിനും ക്ഷമ എന്നത് വളരെ അത്യാവശ്യമാണ്‌. മാത്രമല്ല, അതിന്റെ കൃത്യമായ വശങ്ങൾ പഠിച്ച് അത് ക്ഷമയോടെ സ്ഥിരോത്സാഹത്തോടെ പ്രാവർത്തികമാക്കുകയും വേണം. പോകെ പോകെ നന്മകളും നേട്ടങ്ങളും നിങ്ങളെ തേടിയെത്തും എന്നതുറപ്പാണ്‌.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+