ശുക്രനോ ശനിയോ? ഏപ്രിലിൽ സാമ്പത്തിക നില കുതിച്ചുയരും, ആരൊക്കെയാണ് ആ ഭാഗ്യനാളുകാർ? ധനജ്യോതിഷം
ഏപ്രിൽ മാസം സാമ്പത്തികമായി നിങ്ങൾക്ക് എങ്ങനെ ഉണ്ടാകുമെന്ന് അറിയാൻ ആകാംഷയില്ലേ? ചില നാളുകാർക്ക് ഇത് ഭാഗ്യമാസമാണ്. അവരുടെ സാമ്പത്തിക നില ഈ മാസം റോക്കറ്റ് പോലെ മുകളിലേക്ക് കുതിച്ചുയരാനുളള സാധ്യത കാണുന്നുണ്ട്. ആരൊക്കെയാണ് ആ ഭാഗ്യനാളുകാർ എന്നറിയണ്ടേ. ഏപ്രിൽ മാസത്തെ ധനജ്യോതിഷം വിശദമായി വായിക്കാം
മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4) -
പൊതുവെ ധനരാശിയില്‍ ഗുണങ്ങള്‍ കാണുന്നു. കര്‍മ്മരംഗത്ത് ധനപരമായ ആനുകൂല്യമുണ്ടാകും. നൂതനമായ ബിസിനസ്സ് സംരംഭങ്ങള്‍ തുടങ്ങും. പുതിയ മേഖലയില്‍ പ്രവേശിക്കുന്നതിലൂടെ പലവിധ നേട്ടങ്ങളും സാമ്പത്തിക ലാഭവും ഉണ്ടാകും. വളരെക്കാലമായി ചിന്തിക്കുന്ന ചില സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടുന്നതിനു കഴിയും.
ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം, ശമ്പള വര്‍ദ്ധനവ് ഇവ ഉണ്ടാകും. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് വളരെ സാമ്പത്തിക സമൃദ്ധി ലഭിക്കും. നിങ്ങളുടെ ആരൂഢസ്ഥിതി ഉചിതമായി പരിശോധിപ്പിച്ച് വേണ്ട മാറ്റങ്ങള്‍ വരുത്തുന്നത് ധനസമൃദ്ധി വര്‍ദ്ധിപ്പിക്കുന്നതാണ്. ധനാകര്‍ഷണ ശ്രീയന്ത്രം ഗൃഹത്തില്‍ പൂജ നടത്തി സ്ഥാപിക്കുക. മറ്റു വിശ്വാസികള്‍ മണി പിരമിഡ് വയ്ക്കുക.

ഇടവക്കൂറ് (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) -
സാമ്പത്തികസ്ഥിതി അത്ര അനുകൂലമല്ല. ധനനഷ്ടങ്ങള്‍ പലതും വരാം. ഉദ്യോഗസ്ഥര്‍ക്ക് പാഴ്ചിലവുകള്‍ വര്‍ദ്ധിക്കും. അസൗകര്യപ്രദമായ സ്ഥാനചലനങ്ങളും ധനവ്യയവുമുണ്ടാകും. കച്ചവടക്കാര്‍ക്ക് പലവിധ നഷ്ടങ്ങള്‍ക്കു സാധ്യത. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് അധികച്ചിലവുകളും പലവിധ ധനനഷ്ടങ്ങളും ഉണ്ടാകുന്നതിനു സാധ്യതയുണ്ട്.
സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും സാമ്പത്തിക ദുര്‍വ്യയവും തൊഴില്‍നഷ്ടവും വരാം. നിങ്ങളുടെ രാശിമണ്ഡലത്തില്‍ വളരെ ദോഷകരമായ ഒരു താരകയോഗം കാണുന്നു. ഇത് തീവ്രമായ ധനനഷ്ടങ്ങള്‍ ഉണ്ടാകുന്നതിനിടയാക്കിയേക്കാം. ദോഷപരിഹാരമായി ഒരു അഷ്ടലക്ഷ്മീപൂജ നടത്തുക. മറ്റു വിശ്വാസികള്‍ ഗൃഹത്തില്‍ വാസ്തുപിരമിഡ് സ്ഥാപിക്കുന്നത് വളരെ ഉത്തമമായിരിക്കും.
മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4) -
ധനപരമായ നേട്ടങ്ങള്‍ ഉണ്ടാകും. ഏതു കാര്യത്തിലും അനുകൂലമായ ഭാഗ്യാനുഭവങ്ങള്‍ ഉടലെടുക്കാം. ഉദ്യോഗസ്ഥര്‍ക്ക് വളരെ ധനപരമായ പുരോഗതി, അനുകൂലസ്ഥാനമാറ്റം, ശമ്പള വര്‍ദ്ധനവ് ഇവയൊക്കെ ഉണ്ടാകാം. സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്ക് അതീവ നേട്ടങ്ങള്‍ ഉണ്ടാകും. കച്ചവടക്കാര്‍ക്ക് അപ്രതീക്ഷിത ധനലാഭങ്ങള്‍ കൈവരും.
നിങ്ങളുടെ രാശിമണ്ഡലത്തില്‍ തികച്ചും സൗഭാഗ്യപൂര്‍ണ്ണമായ ഒരു രാജയോഗം ഉടലെടുക്കുന്ന കാലമാണ് ഇത്. സാമ്പത്തികമായി വലിയ പുരോഗതി നല്‍കാവുന്ന സ്ഥിതിയാണ് ഇത്. ഏതു കാര്യത്തിലും വളരെ ശ്രദ്ധാപൂര്‍വ്വം കാര്യങ്ങള്‍ നീക്കുക. ധനശ്രീചക്രം പൂജ ചെയ്ത് ഗൃഹത്തില്‍ സ്ഥാപിക്കുന്നത് സൗഭാഗ്യകരമാണ്. മറ്റു വിശ്വാസികള്‍ മണി പിരമിഡ് സ്ഥാപിക്കുന്നത് ഉത്തമം.
കര്‍ക്കടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം) -
ധനപരമായ നഷ്ടങ്ങള്‍ പലതും ഉണ്ടാകുന്നതിനു സാധ്യതയുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് പാഴ്ചിലവുകള്‍ വര്‍ദ്ധിക്കും. സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്ക് തൊഴില്‍ പരാജയവും ധനപരമായ ബാധ്യതയും വന്നു ചേരാനിടയുണ്ട്. കച്ചവടക്കാര്‍ക്ക് വലിയ തോതില്‍ നഷ്ടമുണ്ടാകുവാന്‍ സാധ്യത. ഐ.ടി. രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ വളരെ ശ്രദ്ധിക്കണം. ലോണുകളും മറ്റു സാമ്പത്തിക ബാധ്യതകളും പ്രയാസകരമായ അവസ്ഥയിലേക്കു നീങ്ങുന്നതിനു സാധ്യത കാണുന്നു.
നിങ്ങളുടെ രാശിയിലെ ചില താരകയോഗങ്ങള്‍ വളരെ ദോഷകരമായി ബാധിക്കുന്നതിനാല്‍ സമ്പൂര്‍ണ്ണരാശി വിചിന്തനം നടത്തി ഉചിതമായ പ്രതിവിധികള്‍ ചെയ്യുന്നത് ശുഭമാകുന്നു. ഗൃഹത്തില്‍ വാസ്തുചക്രമോ, പിരമിഡോ സ്ഥാപിക്കുന്നതും വളരെ ഗുണപ്രദമാണ്.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4) -
നിങ്ങളുടെ സാമ്പത്തികാവസ്ഥയില്‍ വളരെ അനുകൂലമായ ചില മാറ്റങ്ങള്‍ കാണുന്നു. തൊഴില്‍രംഗത്ത് അപൂര്‍വ്വ നേട്ടങ്ങള്‍ ഉടലെടുക്കും. പുതിയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിലൂടെ അധിക ആദായമുണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് ശമ്പള വര്‍ദ്ധനവിനും അനുകൂല സ്ഥലംമാറ്റത്തിനും സാധ്യത. പുതിയ ഗൃഹം വാങ്ങുന്നതിനു കഴിയും. ഐ.ടി.ക്കാര്‍ക്ക് അപൂര്‍വ്വ നേട്ടങ്ങള്‍ ഉണ്ടാകും.
പുതിയ ഫ്‌ളാറ്റു വാങ്ങുന്നതിനു കഴിയും. വസ്തു, വാഹനങ്ങള്‍ നേടിയെടുക്കുന്നതിനും നൂതന ഗൃഹോപകരണങ്ങള്‍ കൈവരിക്കുന്നതിനും സാധിക്കുന്നതാണ്. ഏതു കാര്യത്തിലും ജാഗ്രതയോടെ പ്രവര്‍ത്തിക്കുക. ഒരു ധനഗോവിന്ദപൂജ നടത്തുന്നത് ഉത്തമം എന്നു കാണുന്നു. മറ്റു വിശ്വാസികള്‍ നവീകരണ പ്രാര്‍ത്ഥന നടത്തുക.

കന്നിക്കൂറ് (ഉത്രം 1/2, അത്തം, ചിത്തിര 3/4) -
ധനപരമായി പല നേട്ടങ്ങളും ഉണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് വരുമാന വര്‍ദ്ധനവ് ലഭിക്കും. സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്ക് വളരെ യധികം സാമ്പത്തിക ലാഭങ്ങള്‍ ഉണ്ടാകും. പുതിയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിലൂടെ അധിക ആദായം കൈവരിക്കും. നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. ഏതു കാര്യത്തിലും ഭാഗ്യങ്ങള്‍ അനുകൂലമാകും. കച്ചവടക്കാര്‍ക്ക് അപൂര്‍വ്വ നേട്ടങ്ങള്‍ ലഭിക്കും.
പുതിയ ഫ്‌ളാറ്റ്, ഗൃഹോപകരണങ്ങള്‍ ഇവ നേടിയെടുക്കും. രാശിവീഥിയില്‍ തെളിയുന്ന പുതിയ സൗഭാഗ്യയോഗം നിങ്ങളുടെ ജീവിതത്തില്‍ വലിയ പരിവര്‍ത്തനങ്ങള്‍ വരുത്തുന്നതാണ്. ധനശ്രീയന്ത്രം ഗൃഹത്തില്‍ സ്ഥാപിക്കുക. മറ്റു വിശ്വാസികള്‍ മണിപിരമിഡ് വയ്ക്കുന്നത് ഉത്തമം.
തുലാക്കൂറ് (ചിത്തിര 3/4, ചോതി, വിശാഖം 1/2) -
അപ്രതീക്ഷിത ധനനഷ്ടങ്ങള്‍ പലതും ഉണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് പലവിധ നഷ്ടങ്ങള്‍ വന്നുചേരുന്നതിനു സാധ്യത. ഏതു കാര്യത്തിലും ജാഗ്രത പാലിക്കേണ്ടതാണ്. പാഴ്ചിലവുകള്‍ വര്‍ദ്ധിക്കും. ഗൃഹനിര്‍മ്മാണം നടത്തുന്നവര്‍ അതിവ്യയമുണ്ടാകാതെ സൂക്ഷിക്കുക. സ്വയംതൊഴില്‍, കച്ചവടം ഇവ ചെയ്യുന്നവര്‍ക്കും അപ്രതീക്ഷിത നഷ്ടവും തിരിച്ചടിയും ഉണ്ടാകുന്നതിനു സാധ്യതയുണ്ട്.
കുടുംബത്തിന്റെ വാസ്തു സ്ഥിതി പരിശോധിപ്പിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നത് വളരെ ഉത്തമമായിരിക്കും. വിദേശത്തു ജോലി ചെയ്യുന്നവര്‍ വളരെ ശ്രദ്ധിച്ചില്ലെങ്കില്‍ തൊഴില്‍ തന്നെ നഷ്ടമായേക്കാം. ദോഷനിവാരണത്തിന് മഹാനവഗ്രഹശാന്തിക്രിയ നടത്തുക.

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃകേട്ട) -
ഉദ്ദേശിക്കുന്ന രീതിയില്‍ ധനപുരോഗതിയുണ്ടാകില്ല. തൊഴില്‍രംഗത്ത് പലവിധ നഷ്ടങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. ഉദ്യോഗസ്ഥര്‍ക്ക് ആലോചനക്കുറവും അശ്രദ്ധയും നിമിത്തം വലിയ നഷ്ടങ്ങള്‍ തന്നെ വരാനിടയുണ്ട്. സ്വയംതൊഴില്‍, കച്ചവടം ഇവയില്‍ ഏര്‍പ്പെട്ടിരിക്കു ന്നവര്‍ക്ക് തൊഴില്‍ തന്നെ നഷ്ടമാകാനുള്ള സാധ്യത കാണുന്നു.
നിങ്ങളുടെ ആരൂഢം വ്യയരാശിയിലാണോ എന്ന് ശരിയായ വിധത്തില്‍ പരിശോധിക്കേണ്ടത് ആവശ്യമായി കാണുന്നു. ധനനഷ്ടങ്ങള്‍ ഒഴിവാക്കുന്നതിനും സാമ്പത്തിക പുരോഗതിക്കുമായി ഒരു പഞ്ചലോഹ ധനശ്രീചക്രം ഗൃഹത്തില്‍ മഹാശ്രീചക്രപൂജ ചെയ്തു സ്ഥാപിക്കുക. മറ്റു വിശ്വാസികള്‍ സ്ഫടികമണി പിരമിഡ് വയ്ക്കുക.
Vastu Tips: വീട്ടിലെ കണ്ണാടി എവിടെയാണ്.. വീട്ടിൽ സമാധാനം നിലനിൽക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4) -
അവിചാരിത നേട്ടങ്ങള്‍ പലതും കൈവരും. സാമ്പത്തിക പുരോഗതി ലഭിക്കും. കൂടുതല്‍ ആദായം ലഭിക്കുന്നതിനായി പുതിയ കച്ചവട മേഖലയില്‍ പ്രവേശിക്കും. സ്വയംതൊഴിലുകാര്‍ക്ക് തികച്ചും അസാധാരണ മായ നേട്ടങ്ങള്‍ പലതുമുണ്ടാകും. വലിയ വിജയങ്ങള്‍ നിങ്ങളെത്തേടിയെത്തും. ഐ.ടി. രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് വളരെ അപൂര്‍വ്വമായ അവസരങ്ങള്‍.
വിദേശത്തു ജോലിയും വലിയ വരുമാനവും ലഭിക്കും വിധമുള്ള ഓഫറുകള്‍ ഇവ ഉണ്ടാകും. രാശി വീഥിയില്‍ തെളിയുന്ന സവിശേഷ യോഗങ്ങള്‍ നിങ്ങള്‍ക്ക് വളരെ സമൃദ്ധി തന്നെ നല്‍കുന്നതാണ്. സകലകാര്യ വിജയത്തിനും അഭീഷ്ടസിദ്ധിക്കുമായി ഒരു ജയദുര്‍ഗ്ഗാ പൂജ നടത്തുന്നത് ഉത്തമം. വെണ്‍പത്മരാഗം ധരിക്കുക.
മകരക്കൂറ് (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4) -
ധനരാശി പൊതുവെ ഗുണദോഷ സമ്മിശ്രമായിരിക്കും. ഉദ്യോഗസ്ഥര്‍ക്ക് പാഴ്ചിലവുകള്‍ വര്‍ദ്ധിക്കും. അസൗകര്യപ്രദമായ സ്ഥലംമാറ്റവും യാത്രാക്ലേശങ്ങളും ധനപരമായ നഷ്ടങ്ങള്‍ വരുത്തും. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് ചില പ്രതികൂലാവസ്ഥകള്‍ ഉടലെടുത്തേകക്കാം. കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കി മുന്നോട്ടു പോവുന്നതായാല്‍ വിഷമങ്ങള്‍ കുറയ്ക്കാം.
കച്ചവടക്കാര്‍ക്ക് ചില അപ്രതീക്ഷിത നേട്ടങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത. നിങ്ങളുടെ ഗൃഹാരൂഢസ്ഥിതി ശരിയായി പരിശോധിപ്പിച്ച് ഉചിതമായ മാറ്റങ്ങള്‍ വരുത്തുക. വാസ്തുപിരമിഡ് ഗൃഹത്തില്‍ സ്ഥാപിക്കുക, മണിപ്ലാന്റ് നട്ടുവളര്‍ത്തുക ഇവയും ഉത്തമമാകുന്നു.
കുംഭക്കൂറ് (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2) -
സാമ്പത്തിക പുരോഗതി പ്രാപിക്കും. അധിക വരുമാന വര്‍ദ്ധനവ് ഉദ്യോഗസ്ഥര്‍ക്കു ലഭിക്കും. സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്ക് അപ്രതീക്ഷിത നേട്ടങ്ങള്‍ ഉണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് പുതിയ ഗൃഹം വാങ്ങുവാന്‍ അവസരമുണ്ടാകുന്നതാണ്. കച്ചവടക്കാര്‍ക്ക് അപ്രതീക്ഷിത നഷ്ടങ്ങള്‍ ഉണ്ടാകാനിടയുള്ളതിനാല്‍ സൂക്ഷിക്കുക.
വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് വലിയ നേട്ടങ്ങള്‍ തന്നെ ലഭിക്കും. ഐ.ടി. രംഗത്തുള്ളവര്‍ക്ക് അസുലഭമായ പ്രയോജനങ്ങള്‍, പുതിയ ഫ്‌ളാറ്റു വാങ്ങുവാനവസരം ഇവ ലഭിക്കും. ധനസമൃദ്ധി നേടുന്നതിനായി പഞ്ചലോഹ ത്തിലുള്ള ധനശ്രീചക്രം പൂജിച്ച് ഗൃഹത്തില്‍ സ്ഥാപിക്കുക. മറ്റു വിശ്വാസികള്‍ മണി പിരമിഡ് വയ്ക്കുക.
മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) -
ധനപരമായ നഷ്ടങ്ങള്‍ക്കു സാധ്യത കാണുന്നു. തൊഴില്‍രംഗത്ത് അശ്രദ്ധയും ആലോചനക്കുറവും നിമിത്തം പല അബദ്ധങ്ങളും ഉണ്ടാകുന്നതിനിടയുണ്ട്. കച്ചവടക്കാര്‍ക്ക് വലിയ നഷ്ടങ്ങള്‍ സംഭവിച്ചേക്കാം. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനഭ്രംശം, പാഴ്ചിലവുകള്‍ ഇവ വരാം. നിങ്ങളുടെ ഗൃഹവാസ്തു ശരിയായി പരിശോധിപ്പിച്ച് ഉചിതമായ മാറ്റങ്ങള്‍ വരുത്തുന്നത് വളരെ നന്നായിരിക്കും.
ഏതു കാര്യത്തിലും വളരെ ശ്രദ്ധ വച്ചുപുലര്‍ത്തുക. ഗൃഹത്തിന് ജീര്‍ണ്ണത, വാഹന സംബന്ധമായ തകരാറുകള്‍, തുടങ്ങിയവവഴിയിലും ധനനഷ്ടം വരാം. വസ്തുവകകള്‍ അപഹരിക്കപ്പെടാനുള്ള സാധ്യത കാണുന്നതിനാല്‍ വളരെ സൂക്ഷിക്കുക. വെണ്‍പത്മരാഗം ധരിക്കുക.












Click it and Unblock the Notifications