Get Updates
Get notified of breaking news, exclusive insights, and must-see stories!

സാമ്പത്തിക വാരഫലം: വീടിനോ വാഹനങ്ങൾക്കോ കേട് വരാൻ സാധ്യത, പണമിടപാടുകളില്‍ നഷ്ടമുണ്ടായേക്കാം

മേടക്കൂറ് (അശ്വരി, ഭരണി, കാര്‍ത്തിക 1/4)
പൊതുവെ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകും. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. കച്ചവടരംഗത്തുള്ളവര്‍ക്ക് നേട്ടങ്ങള്‍ ലഭിക്കും. ഏതു കാര്യത്തിലും അനുകൂല മാറ്റങ്ങള്‍ വന്നുചേരും.

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
സാമ്പത്തിക സ്ഥിതിയില്‍ ഗുണദോഷ സമ്മിശ്രസ്ഥിതി ഉണ്ടാകും. നൂതന സംരംഭത്തിലൂടെ ധനപുരോഗതി കൈവരും. കച്ചവടക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ വന്നുചേരുന്നതാണ്. പുതിയ മേഖലയില്‍ പ്രവേശിക്കുന്നതും ഗുണം ചെയ്യും.

മാസഫലം: വീട് നിർമ്മാണം പൂർത്തിയാക്കും, പുതിയ വസ്ത്രാഭരണങ്ങൾ ലഭിക്കും, വിവാഹം വൈകും
മാസഫലം: വീട് നിർമ്മാണം പൂർത്തിയാക്കും, പുതിയ വസ്ത്രാഭരണങ്ങൾ ലഭിക്കും, വിവാഹം വൈകും

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണുര്‍തം 3/4)
സാമ്പത്തികമായി ഗുണദോഷസ്ഥിതി ഉണ്ടാകും. നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. ധനമിടപാടുകള്‍ ശ്രദ്ധിച്ചു നടത്തുക.

കര്‍ക്കിടകക്കൂറ് (പുണുര്‍തം 1/4, പൂയം, ആയില്യം)
സാമ്പത്തിക സ്ഥിതി ഗുണദോഷസമ്മിശ്രമാണ്. കച്ചവടരംഗത്ത് നേട്ടങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിലൂടെ സാമ്പത്തിക പുരോഗതി വന്നുചേരുന്നതാണ്. പണമിടപാടുകള്‍ നടത്തുന്നത് ശ്രദ്ധിച്ചു വേണ്ടതാണ്.

Financial

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)
സാമ്പത്തിക ഇടപാടുകള്‍ വളരെ ശ്രദ്ധിച്ചു ചെയ്യുക. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നത് ഗുണം ചെയ്യും. പണച്ചിലവുകള്‍ വര്‍ദ്ധിക്കാതെ കരുതല്‍ എടുക്കുക. ഗൃഹത്തിനോ വാഹനത്തിനോ ജീര്‍ണ്ണത ബാധിക്കുന്നത് ചിലവുകള്‍ വര്‍ദ്ധിക്കും.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തര 1/2)
സാമ്പത്തികമായി ചില പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത. പാഴ്ചിലവുകള്‍ വര്‍ദ്ധിച്ചേക്കാം. ഗൃഹവാഹനാദികള്‍ക്ക് കേടുവരാന്‍ സാധ്യത. കച്ചവടക്കാര്‍, സാമ്പത്തിക നഷ്ടം ഒഴിവാക്കാന്‍ വളരെ ശ്രദ്ധിക്കുക.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പൊതുവെ സാമ്പത്തിക സ്ഥിതി ഗുണദോഷസമ്മിശ്രസ്ഥിതി കാണുന്നു. പണമിടപാടുകളില്‍ നഷ്ടമുണ്ടായേക്കാം. കച്ചവടക്കാര്‍ക്ക് പ്രതികൂല സാഹചര്യം ഉണ്ടായേക്കാം. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധനനഷ്ടം വരാം.

വാരഫലം: വീട്ടിലെ സമ്പത്ത് വർധിക്കും, പുതിയ ബിസിനസ്സ് തുടങ്ങും, വിചാരിക്കുന്ന കാര്യങ്ങള്‍ നടക്കും
വാരഫലം: വീട്ടിലെ സമ്പത്ത് വർധിക്കും, പുതിയ ബിസിനസ്സ് തുടങ്ങും, വിചാരിക്കുന്ന കാര്യങ്ങള്‍ നടക്കും

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, കേട്ട)
സാമ്പത്തികനില കൂടുതല്‍ പ്രതികൂലമായേക്കാം. ധനമിടപാടുകളില്‍ വളരെ ശ്രദ്ധിക്കുക. ഗൃഹോപകരണങ്ങള്‍ കേടുവരാന്‍ സാധ്യത. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് നഷ്ടങ്ങള്‍ വരുന്നതിനു സാധ്യത കാണുന്നുണ്ട്. കച്ചവടക്കാര്‍ വളരെ ശ്രദ്ധിച്ചു ചെയ്യുക.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)
സാമ്പത്തിക നിലയില്‍ അനുകൂലമാറ്റമുണ്ടാകും. പുതിയ സംരംഭത്തിലൂടെ നേട്ടങ്ങള്‍ ഉണ്ടാകും. കച്ചവടക്കാര്‍ക്ക് പുരോഗതി വന്നുചേരുന്നതാണ്. സാമ്പത്തികമായി പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്നതിനു സാധ്യത കാണുന്നു.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഗുണകരമായ സാമ്പത്തിക സ്ഥിതിയുണ്ടാകും. പുതിയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിലൂടെ സാമ്പത്തിക നേട്ടം ഉണ്ടാകുന്നതാണ്. ഗൃഹവാഹനാദികള്‍ പുതിയതായി നേടുന്നതിനു സാധ്യത. ഗുണാത്മകമായ നല്ല മാറ്റങ്ങള്‍ ഉണ്ടാകും.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സാമ്പത്തികമായി പ്രതികൂല സാഹചര്യമുണ്ടാകുന്നതാണ്. ധനനഷ്ടങ്ങള്‍ വരാതെ ശ്രദ്ധിക്കണം. കച്ചവടക്കാര്‍ പൊതുവെ ജാഗ്രത പാലിക്കുക. വിവിധ തൊഴിലുകള്‍ ചെയ്യുന്നവര്‍ക്ക് സാമ്പത്തിക നഷ്ടങ്ങള്‍ ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്. പണമിടപാടുകള്‍ ശ്രദ്ധിച്ചു നടത്തുക.

മീനക്കൂറ് (പൂരൂരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)
പൊതുവെ വളരെ അനുകൂല സാമ്പത്തിക സ്ഥിതി ഉണ്ടായേക്കാം. നൂതന സംരംഭങ്ങള്‍ തുടങ്ങും. അതുവഴി വളരെ നേട്ടങ്ങള്‍ ലഭിക്കും. ജീവിതത്തില്‍ വളരെ സുപ്രധാനമായ ചില സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+