• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വൈവാഹിക പ്രശ്നങ്ങൾക്ക് കഴുത്തിൽ സ്വർണമാലയോ ലോക്കറ്റോ ധരിച്ചാല്‍ മതി! നിങ്ങളറിയേണ്ട കാര്യങ്ങൾ

ജീവിതത്തില്‍ സമാധാനവും സന്തോഷവും ആഗ്രഹിക്കുന്നവരാണ് മനുഷ്യർ. സ്വർണ്ണത്തിന് പുറമേ മൂല്യമേറിയ കല്ലുകൾ ശരീത്തിൽ അണിയുന്നതിനും ജീവിതത്തിൽ സുഖം അനുഭവിക്കുന്നതിന് വേണ്ടിയാണ്. ഇതിനായി സ്വർണത്തിന് പുറമേ ജന്മനക്ഷത്ര കല്ലുകൾ പതിപ്പിച്ച ആഭരണങ്ങൾ‍ ധരിക്കുന്നത് നല്ലതാണെന്ന് ജ്യോതിഷരും സാക്ഷ്യപ്പെടുത്തുന്നുണ്ട്. സ്നേഹം, ഭാഗ്യം, സന്തോഷം ഭൗതികമായ സമാധാനം എന്നിവയെല്ലാം പ്രദാനം ചെയ്യാൻ ഇവയ്ക്ക് കഴിയുമെന്നും ജ്യോതിഷികൾ പറയുന്നു. എന്നാൽ ഇതിന് ചില ചട്ടങ്ങളും തത്വങ്ങളും വാസ്തുുശാസ്ത്രം നിര്‍ദേശിക്കുന്നുണ്ട്.

സ്വർ‍ണ്ണം പലകാലങ്ങളിലും സമ്പത്തിന്റെയും സമൃദ്ധിയുടേയും സാമൂഹിക അന്തസ്സിന്റെയും അടയാളമായി തന്നെയാണ് കണക്കാക്കി വരുന്നത്. സ്വർ‍ണ്ണത്തിന് സന്തോഷത്തിന് പുറമേ സമാധാനവും ശരിയായ രീതിയിൽ ധരിച്ചാല്‍ സുസ്ഥിരതയും നൽകാന്‍ കഴിയുമെന്നാണ് കണ്ടെത്തൽ. സ്വർ‍ണ്ണം അണിയുന്നത് ജീവിതത്തിൽ പോസിറ്റീവായ മാറ്റങ്ങളാണ് ഉണ്ടാക്കുക. എന്നാൽ ശരിയായ രീതിയിൽ അല്ല സ്വർണ്ണം ധരിക്കുന്നതെങ്കിൽ ഇത് വിപരീത ഫലമാണ് ഉണ്ടാക്കുകയെന്നും ജ്യോതിഷത്തിൽ പരാമർശിക്കപ്പെടുന്നുണ്ട്.

വിഷത്തെ അകറ്റി നിർത്തും

വിഷത്തെ അകറ്റി നിർത്തും

സ്വർണ്ണം ശരീരത്തിൽ ധരിച്ചാൽ വിഷബാധയേൽക്കുന്നതിന്റെ തോത് കുറയുമെന്നാണ് സ്വര്‍‍ണ്ണം പ്രദാനം ചെയ്യുന്ന ചൂടും ഊർജ്ജവുമാണ് വിഷബാധയുടെ തോത് കുറയ്ക്കാൻ സഹായിക്കുന്നത്. ചട്ടങ്ങൾ കൃത്യമായി പാലിച്ച് സ്വർണ്ണം ധരിക്കുകയാണ് ഇതിനെല്ലാം അനിവാര്യമായിട്ടുള്ളത്.

കഫക്കെട്ട് മാറാൻ പ്രതിവിധി

കഫക്കെട്ട് മാറാൻ പ്രതിവിധി

കഫക്കെട്ടും ജലദോഷവും ഉള്ളവര്‍ ചെറിയ വിരലിൽ സ്വര്‍ണ്ണ മോതിരം ധരിച്ചാൽ രോഗശമനമുണ്ടാകും. പേര്, പ്രശസ്തി, അന്തസ്സ് എന്നിവ സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്ന സാഹചര്യത്തില്‍ നടുവിരലിൽ സ്വർണ്ണം ധരിച്ചാൽ മതിയെന്നാണ് ജ്യോതിഷത്തിൽ പരാമർശിക്കുന്നത്.

ചിന്തകൾ‍ വ്യതിചലിച്ചാൽ‍

ചിന്തകൾ‍ വ്യതിചലിച്ചാൽ‍

ചിന്തകൾ വ്യതിചലിക്കുകയോ ഏകാഗ്രത നഷ്ടപ്പെടുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ ചൂണ്ടുവിരലിൽ ധരിക്കുന്നത് ഗുണം ചെയ്യും. ചൂണ്ടുവിരലിൽ മോതിരം ധരിച്ചാൽ‍ മനസ്സാമാധാനം ലഭിക്കുമെന്നും ജ്യോതിഷം പറയുന്നു.

വിവാഹ ജീവിതത്തിലെ പ്രശ്നങ്ങള്‍

വിവാഹ ജീവിതത്തിലെ പ്രശ്നങ്ങള്‍

വൈവാഹിക ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സ്വർണ്ണം സഹായിക്കുമെന്നാണ് ജ്യോതിഷികൾ‍ പറയുന്നത്. പങ്കാളിയുമായുള്ള ചേർച്ചക്കുറവ് അടുപ്പമില്ലായ്മ എന്നിവ പരിഹരിക്കുന്നതിന് മാലയുടെ രൂപത്തിലോ ലോക്കറ്റിന്റെ രൂപത്തിലോ സ്വർണ്ണം ധരിക്കുന്നത് സഹായിക്കും. ഇത് അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്നാണ് വിശ്വാസം. കുട്ടികളുണ്ടാവാൻ താമസിക്കുന്ന ദമ്പതികൾ വലതുകയ്യിന്റെ മോതിര വിരലിലാണ് സ്വർ‍ണ്ണം ധരിക്കേണ്ടത്.

മോതിര വിരലിൽ സ്വർണ്ണമോതിരം അണിഞ്ഞാൽ‍

മോതിര വിരലിൽ സ്വർണ്ണമോതിരം അണിഞ്ഞാൽ‍

മോതിര വിരലിൽ സ്വർണ്ണമോതിരം അണി‍ഞ്ഞാൽ‍ പരിപാവനമായ ഊർജ്ജം ശരീരത്തിലെത്തിക്കുമെന്നാണ് കണ്ടെത്തൽ. മോശം അവസ്ഥയിൽ നിന്നും സാമ്പത്തിക സ്ഥിതിയിൽ നിന്നും മോചനം നേടാൻ ഇത് സഹായിക്കുമെന്നുമാണ് വാസ്തുു ശാസ്ത്രത്തിൽ പരാമർശിക്കപ്പെടുന്നത്. ജീവിത്തില്‍ എല്ലാത്തരം തടസ്സങ്ങളെയും പ്രതിരോധിക്കാനും ഇത് സഹായിക്കും. എന്നാൽ സ്ത്രീകൾ മോതിരം ഇടതുകയ്യിലും പുരുഷന്മാർ വലതുകയ്യിലുമാണ് അണിയേണ്ടത്.

English summary
Spiritual powers of natural gemstones are well known. There are many people from different caste and cultures who put on gold or any other stone on daily basis for sake happiness, luck, love and spiritual peace.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more