കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എളുപ്പം വിവാഹം നടക്കണോ? കിടപ്പുമുറിയ്ക്ക് ഈ നിറങ്ങള്‍ നല്‍കിയാല്‍ മതി, പിങ്കും മഞ്ഞയും പറയുന്നത്!

Google Oneindia Malayalam News

വിവാഹം സ്വര്‍ഗ്ഗത്തില്‍ വെച്ച് നടക്കുന്നു, എന്നാല്‍ അത് നടപ്പാകുന്നത് ഭൂമിയിലാണ് എന്നൊരു പരാമര്‍ശം ബൈബിളിലുണ്ട്. വ്യക്തിജീവിതത്തിലെ നാഴികക്കല്ലുകളിലൊന്നായാണ് വിവാഹത്തെ കണക്കാക്കുന്നത്. എളുപ്പത്തില്‍ വിവാഹം നടക്കാനുള്ള വാസ്തുു നിര്‍ദേശങ്ങള്‍ പരിശോധിക്കാം. വീട് നിര്‍മാണം, ഓഫീസ് നിര്‍മാണം, സമ്പത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, ആരോഗ്യം, വൈവാഹിക ജീവിതം എന്നിവയില്‍ നിന്ന് ഒഴിവാക്കാനാവാത്ത ഘടകമായി വാസ്തുു മാറിയിട്ടുണ്ട്.

<strong>സന്തോഷകരമായ ദാന്പത്യത്തിന്, എട്ട് വാസ്തു നിര്‍ദ്ദേശങ്ങള്‍, ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം</strong>സന്തോഷകരമായ ദാന്പത്യത്തിന്, എട്ട് വാസ്തു നിര്‍ദ്ദേശങ്ങള്‍, ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

<strong>കയ്യിലെ ശനിരേഖ നിങ്ങളുടെ ഭാവി പറയും: ശനിരേഖയില്‍ പൊട്ടലുണ്ടെങ്കില്‍ ജീവിതത്തില്‍ ഒറ്റപ്പെടും!! നിങ്ങളറിയേണ്ട സുപ്രധാന കാര്യങ്ങള്‍</strong>കയ്യിലെ ശനിരേഖ നിങ്ങളുടെ ഭാവി പറയും: ശനിരേഖയില്‍ പൊട്ടലുണ്ടെങ്കില്‍ ജീവിതത്തില്‍ ഒറ്റപ്പെടും!! നിങ്ങളറിയേണ്ട സുപ്രധാന കാര്യങ്ങള്‍

ജീവിതത്തില്‍ വാസ്തുുവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടെന്ന് കരുതുന്നവര്‍ ജ്യോതിഷികളുടെ അഭിപ്രായം ആരായേണ്ടത് അനിവാര്യമാണ്. പ്രശസ്തരായ ജ്യോതിഷനെ ഫോണില്‍ വിളിച്ചോ നേരിട്ടെത്തിയോ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ആരോഗ്യകരവും സന്തോഷകരവുമായ ദാമ്പത്യത്തിനുള്ള ഒരു നിര്‍ദേശം.

<strong>ക്യാന്‍സറിനു കാരണം ബോസും 'വൈറ്റും'ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍: പുതിയ പഠനം പറയുന്നത് ഇങ്ങനെ</strong>ക്യാന്‍സറിനു കാരണം ബോസും 'വൈറ്റും'ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍: പുതിയ പഠനം പറയുന്നത് ഇങ്ങനെ

കിടപ്പുമുറി എവിടെയാകാം

കിടപ്പുമുറി എവിടെയാകാം


അവിവാഹിതയായ ഒരു പെണ്‍കുട്ടിയുടെ കിടപ്പുമുറി എപ്പോഴും വടക്ക് പടിഞ്ഞാറ് ദിശയിലായിരിക്കണം സ്ഥിതി ചെയ്യുന്നത്. ആ ഭാഗത്ത് കിടപ്പുമുറി ലഭ്യമല്ലെങ്കില്‍ കിഴക്ക്- പടിഞ്ഞാറ് ദിശയിലുള്ള കിടപ്പുമുറിയാണ് തിരഞ്ഞെടുക്കേണ്ടത്. എന്നാല്‍ തെക്ക് പടിഞ്ഞാറ് ദിശയിലുള്ള മുറി അവിവാഹിതരായ പെണ്‍കുട്ടികള്‍ ഉറങ്ങാന്‍ തിരഞ്ഞെടുക്കുന്നത് ഒഴിവാക്കണം.

 വടക്ക്- കിഴക്ക് ദിശയില്‍

വടക്ക്- കിഴക്ക് ദിശയില്‍


വിവാഹം എളുപ്പത്തിലാക്കുന്നതിന് വടക്ക്- കിഴക്ക് ദിശയില്‍ സ്ഥിതി ചെയ്യുന്ന മുറിയില്‍ ഉറങ്ങുന്നത് നല്ലത്. ഈ ദിശയില്‍ ഉറങ്ങുന്നത് പോസിറ്റീവ് തരംഗം ഉണ്ടാക്കുന്നതിന് സഹായിക്കുമെന്നാണ് വാസ്തുു നിര്‍ദേശിക്കുന്നത്.

ചുവരിന് ഏത് നിറം

ചുവരിന് ഏത് നിറം

കിടപ്പുമുറിയുടെ ചുവരിന് ഇളം നിറങ്ങള്‍ നല്‍കുന്നതാണ് എളുപ്പത്തില്‍ വിവാഹം നടക്കാന്‍ സഹായിക്കുക. കറുപ്പ്, ബ്രൗണ്‍ നിറങ്ങള്‍ കിടപ്പുമുറിയ്ക്ക് നല്‍കുന്നത് ഒഴിവാക്കണം. മുറികളുടെ ചുവരുകള്‍ക്ക് നല്‍കുന്ന നിറങ്ങളാണ് മുറിയില്‍ പോസിറ്റീവ് എനര്‍ജി പ്രദാനം ചെയ്യുന്നത്.

 പുരുഷന്മാര്‍ക്കുള്ള നിര്‍ദേശം

പുരുഷന്മാര്‍ക്കുള്ള നിര്‍ദേശം

വിവാഹം നടക്കാന്‍ താമസം അനുഭവപ്പെടുന്ന പുരുഷന്മാര്‍ വീടിന്‍റെ വടക്ക്- കിഴക്ക് ദിശയിലാണ് ഉറങ്ങേണ്ടത്. ഇതിന് പുറമേ തെക്ക് ഭാഗത്തോ പടിഞ്ഞാറ് ദിശയിലോ സ്ഥിതി ചെയ്യുന്ന മുറിയില്‍ ഉറങ്ങുന്നതും എളുപ്പത്തില്‍ വിവാഹം നടക്കാന്‍ നല്ലതാണ്.

ഇവിടെ ഉറങ്ങരുത് കാരണം

ഇവിടെ ഉറങ്ങരുത് കാരണം


വിവാഹം കഴിക്കാനിരിക്കുന്ന പെണ്‍കുട്ടികള്‍ തെക്ക്- പടിഞ്ഞാറ് ദിശയില്‍ ഉറങ്ങുന്നത് ഒഴിവാക്കണം. ഇത് കിടപ്പുമുറിയിലും ജീവിതത്തിലും നെഗറ്റീവ് ഊര്‍ജ്ജവും ഉണ്ടാക്കുന്നതിന് കാരണമാകും.

 വാട്ടര്‍ ടാങ്ക് എവിടെ വയ്ക്കണം

വാട്ടര്‍ ടാങ്ക് എവിടെ വയ്ക്കണം



അണ്ടര്‍ഗ്രൗണ്ടില്‍ തെക്ക് പടിഞ്ഞാറന്‍ ദിശയിലായില്‍ സ്ഥാപിക്കുന്ന വാട്ടര്‍ ടാങ്ക് എപ്പോഴും വിപരീത ഫലങ്ങളാണുണ്ടാക്കുക. ഇത് വീട്ടിലുള്ള മക്കളുടെ വിവാഹം വൈകിക്കുന്നതിന് ഇടവരുത്തും. ഉടന്‍ ഇവ നീക്കം ചെയ്യുകയാണ് ഏറ്റവും അനിവാര്യമായ മാര്‍ഗ്ഗം.

 ഇരുമ്പ് കിടക്കയ്ക്ക് അടിയില്‍ വച്ചാല്‍

ഇരുമ്പ് കിടക്കയ്ക്ക് അടിയില്‍ വച്ചാല്‍


ഉടന്‍ വിവാഹം കഴിക്കാന്‍ തയ്യാറെടുക്കുന്ന പുരുഷന്മാരോ സ്ത്രീകളോ ഇരുമ്പ് കിടക്കയ്ക്ക് അടിയില്‍ വച്ച് ഉറങ്ങരുത്. ഇത് വീടിനുള്ളിലെ താറുമാറായ അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. ഇത് വീടിനുള്ളിലെ പോസിറ്റീവായ ഊര്‍ജ്ജത്തേയും അന്തരീക്ഷത്തെയും ഇല്ലായ്മ ചെയ്യും.

ചുവരിന് എന്ത് നിറം

ചുവരിന് എന്ത് നിറം

ഇളം മഞ്ഞ നിറം, പിങ്കിന്‍റെ ഏതെങ്കിലും ഷേഡുകള്‍, വെള്ള. എന്നീ നിറങ്ങളാണ് എളുപ്പത്തില്‍ വിവാഹം നടക്കുന്നതിനായി കിടപ്പുമുറിയ്ക്ക് നല്‍കേണ്ടത്. വിവാഹവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളും തടസ്സങ്ങളും ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ് ഈ നിര്‍ദേശങ്ങള്‍.

 മംഗള ദോഷം

മംഗള ദോഷം


കുണ്ഡലിയില്‍ മംഗള ദോഷം നിലനില്‍ക്കുന്നതിനാല്‍ വിവാഹം നടത്താത്തവരാണ് വിവാഹം വൈകുന്നവരില്‍ ചിലര്‍. ഇത്തരക്കാര്‍ കിടപ്പുമുറിയുടെ വാതിലിന് ചുവപ്പ്, അല്ലെങ്കില്‍ കടും പിങ്ക് നിറങ്ങള്‍ നല്‍കുക. ഇത് മംഗള ദോഷം ഇല്ലാതാക്കും.

ക്രിസ്റ്റല്‍ ബോള്‍ എന്തിന് ‌

ക്രിസ്റ്റല്‍ ബോള്‍ എന്തിന് ‌

പെണ്‍കുട്ടി വിവാഹം കഴിക്കാന്‍ ഇഷ്ടപ്പെടാതിരിക്കുകയും കുടുംബാംഗങ്ങള്‍ പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ച് അയയ്ക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഗ്ലാസ് പ്ലേറ്റില്‍ ക്രിസ്റ്റല്‍ ബോള്‍ സൂക്ഷിക്കുന്നത് വിവാഹം നടക്കാന്‍ സഹായിക്കും. വീടിന്‍റെ വടക്ക് കിഴക്ക് ദിശയിലാണ് ഇത് വെയ്ക്കേണ്ടത്.

 തല എവിടെ വയ്ക്കും

തല എവിടെ വയ്ക്കും

വടക്ക്- പടിഞ്ഞാറ് ദിശയിലാണ് വിവാഹിതരായ ദമ്പതികള്‍ ഉറങ്ങേണ്ടത്. എന്നാല്‍ തെക്ക് ഭാഗത്തേയ്ക്ക് തലവെച്ചായിരിക്കണം ഉറങ്ങേണ്ടതെന്നും വാസ്തുു ശാസ്ത്രം നിര്‍ദേശിക്കുന്നു.

കിടക്കയുടെ ആകൃതി

കിടക്കയുടെ ആകൃതി


വിവാഹം കഴിയാത്തവര്‍ സാധാരണ ആകൃതിയിലുള്ള മരത്തില്‍ നിര്‍മിച്ച കട്ടിലിലാണ് ഉറങ്ങേണ്ടത്. വ്യത്യസ്ത ആകൃതിലുള്ള കിടക്കകള്‍ ഒഴിവാക്കേണ്ടത് അനിവാര്യമാണ്. ഇരുമ്പ് കട്ടിലും ഏതെങ്കിലും ലോഹത്തില്‍ നിര്‍മിച്ച കട്ടിലുകളും കിടപ്പുമുറിയില്‍ നിന്ന് ഒഴിവാക്കണമെന്നും വാസ്തുു ശാസ്ത്രം നിര്‍ദേശിക്കുന്നു.

English summary
Marriage is considered to be one of the most important milestones in a person's life --- however, there are times when there is a delay in marriage even though everything seems to be fine --- read on to know about a few Vastu tips for an early marriage.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X