വിദേശയാത്രാമോഹം സഫലമാകും, സ്ഥാനമാനങ്ങള്‍ ലഭിക്കും, പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ കഴിയും, നാൾഫലം
മേടം - പുതുതായി ജോലിയില്‍ പ്രവേശിക്കാന്‍ അവസരം ലഭിക്കും. രാഷ്ട്രീയരംഗത്ത് എതിരാളികള്‍ വര്‍ധിക്കും. ചെറുയാത്രകള്‍ വേണ്ടത്ര സുഖകരമാകണമെന്നില്ല. വസ്തുക്കച്ചവടത്തില്‍ നഷ്ടത്തിനു സാധ്യത. പല കാര്യത്തിലുമുണ്ടായിരുന്ന തടസ്സം മാറും. ചുമതലകള്‍ വര്‍ധിക്കും.
ഇടവം - വ്യാപാരികള്‍ക്ക് വാരം ഗുണകരമല്ല. സഹോദരങ്ങള്‍ അനുകൂലമായി പെരുമാറും. പരിശ്രമത്തിനനുസരിച്ച് വിജയമുണ്ടാകും. ദേഹാരിഷ്ടകള്‍ മാറും. സാഹചര്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കണം. ഭൂമി വാങ്ങാന്‍ പറ്റിയ വാരമല്ല. പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിയും.
മിഥുനം - പല കാര്യത്തിലുമുണ്ടായിരുന്ന തടസ്സം മാറും. അധ്വാനഫലം ലഭിച്ചു തുടങ്ങും. വിദേശയാത്രാമോഹം സഫലമാകും. സ്ത്രീജനങ്ങള്‍ മുഖേന സഹായം ലഭിക്കും. പ്രധാനപ്പെട്ട യാത്രകള്‍ വേണ്ടിവരും.

കര്‍ക്കടകം - പിതാവിന്റെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. മനോധൈര്യം വര്‍ധിക്കും. കൃഷിക്കാര്‍ക്ക് കൂടുതല്‍ വരുമാനം പ്രതീക്ഷിക്കാം. സാമ്പത്തികമേഖല മോശമാകില്ല. കര്‍ഷകര്‍ക്കു നല്ല വാരമാണ്. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ ശോഭിക്കും. വിലപ്പെട്ട വസ്തുവകള്‍ സ്വന്തമാക്കാന്‍ കഴിയും.
ചിങ്ങം - സ്ത്രീജനങ്ങള്‍ മുഖേന സഹായം ലഭിക്കും. ധനാഭിവൃദ്ധി പ്രതീക്ഷിക്കാം. സ്ഥാനമാനങ്ങള്‍ ലഭിക്കും. ആദര്‍ശങ്ങള്‍ പ്രാവര്‍ത്തികമാക്കും. പരീക്ഷകളില്‍ മികച്ച വിജയം ഉണ്ടാകും. പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരും. ഉചിതമായ തീരുമാനങ്ങള്‍ എടുക്കും. ആരോഗ്യം അഭിവൃദ്ധിപ്പെടും.
കന്നി - സ്ത്രീജനങ്ങളുമായി ഇടപഴകുമ്പോള്‍ ശ്രദ്ധിക്കണം. പൊതുവേ സന്തോഷകരമായ പരിതസ്ഥിതിയായിരിക്കും. പുതിയ സുഹൃത്തുക്കളെ ലഭിക്കും. പഠനവിജയം ഉണ്ടാകും. വിലകൂടിയ വസ്തുക്കള്‍ സമ്മാനമായി ലഭിക്കും. ക്രയവിക്രയം, ഊഹക്കച്ചവടം ഇവ ലാഭകരമാകും.
തുലാം - ആദര്‍ശങ്ങള്‍ പ്രാവര്‍ത്തികമാക്കും. വസ്തുവാഹനാദികള്‍ സ്വന്തമാക്കാന്‍ തോന്നും. സഹോദരനുമായുള്ള പിണക്കം തീരും. തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കും. ദാമ്പത്യപ്രശ്‌നത്തിന് സാധ്യത. അസുഖങ്ങള്‍ക്കു കൃത്യമായി ഔഷധസേവ ചെയ്യുക. ഭൂമി ഇടപാടുകള്‍ ലാഭകരമാകും. ജനാനുകൂല്യത്തോടെ പ്രവര്‍ത്തിക്കാനാകും.

വൃശ്ചികം - ഗൃഹത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തും. വിദേശത്തുള്ളവര്‍ക്ക് വാരം ഗുണകരമാണ്. ഏര്‍പ്പെടുന്ന എല്ലാ കാര്യങ്ങളിലും വിജയിക്കും. വാഹനം വാങ്ങാന്‍ പറ്റിയ സമയമല്ല. ചെലവുകള്‍ കൂടുന്ന വാരമാണ്. ശ്രദ്ധിച്ചു പ്രവര്‍ത്തിച്ചാല്‍ അപകടങ്ങളില്‍നിന്നു രക്ഷപെടാം. പഠനതടസ്സം ഉണ്ടാകും.
ധനു - സല്‍കര്‍മ്മങ്ങളില്‍ ഏര്‍പ്പെടും. നേത്രരോഗങ്ങള്‍ ശ്രദ്ധിക്കണം. സുഹൃത്തുക്കളുമായി ഇടപഴകുമ്പോള്‍ വളരെ ശ്രദ്ധിക്കുക. ആര്‍ഭാട കാര്യങ്ങള്‍ നിയന്ത്രിക്കണം. പ്രധാനപ്പെട്ട യാത്രകള്‍ തീരുമാനിക്കും. പുതുസുഹൃത്തുക്കളെ സമ്പാദിക്കും.
മകരം - ഔദ്യോഗികമായി നേട്ടങ്ങളുണ്ടാകും. പ്രതികൂല പരിതസ്ഥിതികളെ തരണം ചെയ്യാന്‍ സാധിക്കും. ധാര്‍മിക കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. കൂട്ടുകെട്ടുകളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കണം. ദാമ്പത്യപ്രശ്‌നങ്ങള്‍ ഉണ്ടാകും. സന്താനങ്ങളുടെ രോഗം മാറും. ദാനധര്‍മ്മങ്ങള്‍ ചെയ്യണം.
കുംഭം - പ്രധാനപ്പെട്ട യാത്രകള്‍ തീരുമാനിക്കും. പുതിയ പ്രവര്‍ത്തനം തുടങ്ങാന്‍ പറ്റിയ സമയമല്ല. കാര്‍ഷികരംഗത്തുള്ളവര്‍ക്ക് സാമ്പത്തികോന്നതി ഉണ്ടാകും. വ്യവഹാര വിഷയങ്ങള്‍ ഉണ്ടാകും. അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും.
മീനം - പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ കഴിയും. പ്രതിസന്ധികളെ ധൈര്യപൂര്‍വ്വം മറികടക്കും. സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കും. മനോവ്യാകുലതകള്‍ മാറും. ഊഹക്കച്ചവടത്തില്‍ ശ്രദ്ധിക്കണം. വിദേശ നേട്ടങ്ങള്‍ ഉണ്ടാകും. കുടുംബകാര്യങ്ങളില്‍ ശ്രദ്ധ കുറയരുത്.












Click it and Unblock the Notifications