ഇതാണോ രാശി കണ്ണടച്ച് വിശ്വസിക്കാം ഇവരെ.. ചങ്ക് പറിച്ച് തരുന്ന വിശ്വസ്തരായ കൂട്ടുകാരാണിവര്‍
സൗഹൃദങ്ങള്‍ക്ക് ജീവിതത്തില്‍ ഒത്തിരി പ്രാധാന്യം കൊടുക്കുന്നവരാണ് നമ്മള്‍. ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും ആരൊക്കെ നമുക്ക് എതിരാണെങ്കിലും ചില സൗഹൃദങ്ങള്‍ കൂടെയുണ്ട് എന്നത് എപ്പോഴും സന്തോഷിപ്പിക്കുന്ന ഒന്നാണ്. പകരം ഒന്നും ആവശ്യപ്പെടാതെ ദുഖത്തിലും വേദനകളിലും സന്തോഷങ്ങളിലും കൂടെ നില്‍ക്കുന്ന കൂട്ടുകാര്‍ ജിവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യങ്ങളില്‍ ഒന്നു തന്നെയാണ് എന്ന കാര്യത്തില്‍ സംശയമൊന്നും ഇല്ല. എന്നാല്‍ വളരെ അപൂര്‍വ്വമായിട്ടാണെങ്കിലും ആത്മാര്‍ഥ സൗഹൃദങ്ങളില്‍ നിന്നും മോശപ്പെട്ട പല അനുഭവങ്ങളും ഉണ്ടാകാറുമുണ്ട്. ഇതാ സൗഹൃദത്തിന്റെ കാര്യത്തില്‍ നൂറു മാര്‍ക്കും കൊടുക്കാവുന്ന ചില രാശിക്കാരെ പരിചയപ്പെടാം

ധനു രാശി
ധനു രാശിക്കാര്‍ സൗഹൃദങ്ങള്‍ വളരെ കാര്യമായി കൊണ്ടുനടക്കുന്ന രാശിക്കാരാണ് ധനു രശിയില്‍ പെട്ടവര്‍. എന്തിനും ഏതിനും സൗഹൃദങ്ങളെ ആശ്രയിക്കുന്ന ഇവര്‍ക്ക് ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും ചേര്‍ന്നു നില്‍ക്കുന്ന കുറച്ച് സുഹൃത്തുക്കള്‍ ഉണ്ടായിരിക്കും. തങ്ങളുടെ സന്തോഷങ്ങളും സങ്കടങ്ങളും മറ്റാരെക്കാളും മുന്‍പായി ഇവര്‍ പങ്കുവയ്ക്കാനാഗ്രഹിക്കുന്നതും കൂട്ടുകാരോടാണ്. ഒത്തിരി ആളുകള്‍ സുഹൃത്തുക്കളായി ഇവര്‍ക്ക് കാണുമെങ്കിലും അതില്‍ വളരെ കുറച്ച് പേരെ മാത്രമേ ഇവര്‍ ആത്മാര്‍ഥ സുഹൃത്തുക്കളായി കാണുകയുള്ളൂ. മാത്രമല്ല ഈ രാശിയില്‍ പെട്ടവര്‍ക്ക് ഒട്ടേറെ ആലോചനകള്‍ക്കും പരിചയത്തിനും ശേഷം മാത്രമേ സുഹൃത്തുക്കളെ അംഗീകരിക്കാന്‍ സാധിക്കുകയുള്ളൂ. അതിനാല്‍ തന്നെ കാമ്പുള്ളവയായിരിക്കും ഇവരുടെ ബന്ധങ്ങള്‍

മീനം
ഒട്ടേറെ സുഹൃത്തുക്കള്‍ ജീവിതത്തില്‍ വന്നു പോകുന്ന ആളുകളാണ് മീനം രാശിക്കാര്‍. എന്നാല്‍ എന്നും നിലനില്‍ക്കുന്ന സൗഹൃദങ്ങള്‍ ഇവര്‍ക്ക് വളരെ കുറവായിരിക്കും. സുഹൃത്തുക്കളില്‍ നിന്നും സഹായം ഒന്നും ഇവര്‍ പ്രതീക്ഷിക്കുന്നില്ല എങ്കിലും നിര്‍ണ്ണായക ഘട്ടങ്ങളില്‍ സുഹൃത്തുക്കളായിരിക്കും ഇവരുടെ സഹായത്തിനെത്തുക. എത്ര മോശമായ അനുഭവങ്ങളുണ്ടായാലും ഒരിക്കലും സൗഹൃദങ്ങളെ കൈവിടാത്തവരാണിവര്‍. അതുകൊണ്ടു തന്നെ അപ്രതീക്ഷിതമായി സുഹൃദ്ബന്ധങ്ങള്‍ ഇവരുടെ ജീവിതത്തില്‍ ഇടപെടുന്നത് കാണാം. മറ്റുള്ളവരുടെ ജീവിതത്തില്‍ ഒട്ടേറെ സഹായങ്ങള്‍ അവര്‍ അറിഞ്ഞും അറിയാതെയും ഇവര്‍ ചെയ്യാറുണ്ട്.

തുലാം
ജീവിതത്തില്‍ മറ്റെന്തെനെക്കാളധികവും സൗഹൃദങ്ങള്‍ക്ക് വില നല്കുന്നവരാണ് തുലാം രാശിക്കാര്‍. ബന്ധങ്ങളുടെ വില വളരെ നന്നായി അറിയുന്ന ഇവര്‍ തങ്ങളുടെ സുഹൃത്തുക്കളുടെ ഏതു ആവശ്യഘട്ടങ്ങളിലും കൂടെ നില്‍ക്കുന്നവരായിരിക്കും. മാത്രമല്ല, ഒരു സൗഹൃദങ്ങളും ഒരിക്കലും കൈവിടരുതെന്ന് ആഗ്രഹിക്കുന്നവര്‍ കൂടിയാണ് ഇവര്‍. കൂട്ടുകാരുമായി എല്ലായ്‌പ്പോളും ബന്ധങ്ങള്‍ സൂക്ഷിക്കാന്‍ ഇവര്‍ക്ക് കഴിയാറില്ല എങ്കിലും അതിനര്‍ഥം ഇവര്‍ ആ സൗഹൃദത്തെ മറന്നു എന്നല്ല. കാരണം പലപ്പോഴും ആവശ്യമായ കോണ്‍ടാക്റ്റും മറ്റും ഇല്ലാത്തതിനാല്‍ പല തെറ്റിദ്ധാരണകളും ഇവരുടെ സുഹൃദ്ബന്ധങ്ങളില്‍ ഉണ്ടാകുമെങ്കിലും ഒരിക്കല്‍ സംസാരിച്ചാല്‍ തീരാവുന്നതേയുള്ളു അതൊക്കെ. എന്തൊക്കെയാണെങ്കിലും ഇവരുടെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം എന്നു പറയുന്നത് എല്ലാ കാര്യങ്ങള്‍ക്കും എല്ലായ്‌പ്പോളും ഇവരുടെ ഒപ്പം നില്‍ക്കുന്ന വളരെ കുറച്ച് സൗഹൃദങ്ങള്‍ തന്നെയാണ്.

ഇടവം
ഏതു പാതിരാത്രിയിലും എന്താവശ്യങ്ങള്‍ക്കും സഹായിക്കാന്‍ സന്നദ്ധതയുള്ള മനസ്സിന്റെ ഉടമകളാണ് ഇടവം രാശിക്കാര്‍. മറ്റുള്ളവരെ സ്വന്തം പോല സ്‌നേഹിക്കാന്‍ സാധിക്കുന്ന ഇവര്‍ക്ക് ജീവിതത്തിലെ പല നിര്‍ണ്ണാടക ഘട്ടങ്ങളിലും സുഹൃത്തുക്കളായിരിക്കും തുണയാവുക. വളരെ സഹാനുഭൂതിയോടെ മാത്രം ഇടപെടുന്ന ഇടവം രാശിക്കാര്‍ എല്ലാ കാര്യങ്ങളിലും പൂര്‍ണ്ണത ആഗ്രഹിക്കുന്നവര്‍ കൂടിയാണ്. എല്ലാ സൗഹൃദങ്ങളോടും തികച്ചും ആത്മാര്‍ഥതയോടെ മാത്രമേ ഇവര്‍ ഇടപെടാറുള്ളൂ.

കര്‍ക്കിടകം
സുഹൃത്തുക്കളുടെ ജീവിതത്തില്‍ ഒരു നിര്‍ണ്ണായക സാന്നിധ്യമായി എക്കാലവും കാണുന്ന രാശിക്കാരാണ് കര്‍ക്കിടകം രാശിയില്‍ പെട്ട ആളുകള്‍. എല്ലാ കാര്യങ്ങളിലും തികച്ചും ജാഗരൂഗതയോടും ഉത്തരവാദിത്വത്തോടും കൂടി ഇടപെടുന്ന ഇവര്‍ എന്നും നല്ല സൗഹൃദങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരാണ്. ആത്മാര്‍ഥമായി കൂട്ടുകാര്‍ക്കുവേണ്ടി നിലകൊള്ളുന്നതിനാല്‍ ജീവിതത്തിലെ പല സാഹചര്യങ്ങളിലും കൂട്ടുകാര്‍ ഇവരുടെ ഒപ്പം കാണും.












Click it and Unblock the Notifications