ഭാഗ്യം ഒപ്പമുണ്ടാവും, ആഗ്രഹിച്ചതിലും അപ്പുറം പുരോഗതിയുണ്ടാവും, ഈ രാശിക്കാര്‍ക്ക് നേട്ടത്തിന്റെ നാള്‍
ഗ്രഹങ്ങളുടെ മാറ്റം ജീവിതത്തില്‍ ശുഭകരമായ കാര്യങ്ങള്‍ സംഭവിക്കാന്‍ കാരണമാകുമെന്നാണ്. അതുപോലെ ചില കാര്യങ്ങള്‍ ജീവിതത്തില്‍ ശുഭകരമായി കാണാറുണ്ട്. നവംബര്‍ പത്തിന് ഈ വര്‍ഷം ദീപാവലി ആരംഭിക്കും. അതുപോലെ ദീപാവലി കാലത്താണ് ഗജ കേസരി യോഗം സൃഷ്ടിക്കുന്നത്.
ജ്യോതിഷത്തില്‍ ഗജ കേസരി യോഗം ഏറ്റവും ശുഭകരമായ കാര്യമായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഗ്രഹങ്ങളുടെ സംയോജനം രൂപപ്പെടുമ്പോഴാണ് ഗജകേസരി യോഗം രൂപപ്പെടുക. ചില രാശിക്കാരില്‍ ഇത് അത്ഭുതകരമായ കാര്യങ്ങള്‍ സംഭവിക്കാന്‍ ഇടയാക്കും. അത്തരത്തില്‍ ദീപാവലി ദിനത്തില്‍ നേട്ടമുണ്ടാക്കുന്നത് ആരൊക്കെയാണെന്ന് നോക്കാം.

മേടം രാശി: ഈ രാശിക്കാര്‍ക്ക് ഏറ്റവും ശുഭകരമായ കാര്യങ്ങളാണ് ജീവിതത്തില്‍ സംഭവിക്കുക. എന്തും ചെയ്യാനുള്ള ആത്മവിശ്വാസം കൈവരിക്കും. കുടുംബത്തില്‍ മതപരമായ ചടങ്ങുകളും സംഭവിക്കും. മനസ്സില്‍ ഏറ്റവും സന്തോഷവും സമാധാനവുമുണ്ടാകും. അമ്മയില്‍ നിന്നും കുടുംബത്തിലെ ഏറ്റവും പ്രായമായ സ്ത്രീയില്‍ നിന്നും പണം ലഭിക്കുക.
ജോലിയില്‍ സഹപ്രവര്‍ത്തകരുടെയും ഉദ്യോഗസ്ഥരുടെയും പിന്തുണ ലഭിക്കും. വിദേശത്തേക്ക് നിങ്ങള്‍ കുടിയേറാന്‍ സാധ്യതയുണ്ട്. ഇത് ഉന്നത വിദ്യഭ്യാസത്തിനോ ഗവേഷണത്തിനോ വേണ്ടിയാവാന്‍ സാധ്യത. ജോലിയില്‍ സ്ഥലംമാറ്റത്തിനും സാധ്യതയുണ്ട്.
മിഥുനം: വീട്ടില്‍ എല്ലാവരുടെയും സന്തോഷം ഇനിയും ഉയരും. ഈ രാശിയുടെ ശുഭദിനം നവംബര്‍ പതിമൂന്നിനാണ് ആരംഭിക്കുക. ഇവര്‍ക്ക് ജീവിതത്തില്‍ ബുധന്റെ കൃപയുണ്ടാവും. അതിലൂടെ ഭാഗ്യം ജീവിതത്തില്‍ നിറഞ്ഞ് കത്തും. നിങ്ങള്‍ക്ക് സമാഹരിച്ച സമ്പത്ത് കുറയാന്‍ സാധ്യതയുണ്ട്. അതുപോലെ തുണിത്തരങ്ങളിലുള്ള താല്‍പര്യമേറും.
അക്കാദമിക് ജോലിയുടെ ഏറ്റവും നല്ല ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. വായനയില്‍ പ്രത്യേക താല്‍പര്യം തന്നെ നിങ്ങള്‍ക്കുണ്ടാവും. ജോലിയില്‍ പുരോഗതിയുടെ സാധ്യതകളുണ്ടാവും. മതപരമായ യാത്ര ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഏറ്റവും നല്ല സമയമാണ്. ബുധന്റെ കൃപയാല്‍ ജീവിതത്തില്‍ പുരോഗതി നിറഞ്ഞ് നില്‍ക്കും.
കന്നിരാശി: കുടുംബത്തിലെ നിങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ വര്‍ധിക്കാം. എന്നാല്‍ അതും നല്ലതിനായി മാത്രം. ബഹുമാനവും കുടുംബത്തില്‍ നന്നായി വര്‍ധിക്കും. ജോലിയില്‍ നിങ്ങള്‍ ആഗ്രഹിച്ച സ്ഥാനക്കയറ്റം തേടിയെത്താന്‍ സാധ്യത.
ജോലിക്ക് ശ്രമിക്കുന്നവരാണെങ്കില്‍ ഒരു സുഹൃത്തിന്റെ സഹായത്തോടെ അവസരങ്ങള്‍ കണ്ടെത്താന്‍ സാധിക്കും. ജീവിതം ഐശ്വര്യപൂര്‍ണമാവുകയും, വരുമാനം വര്‍ധിക്കുകയും ചെയ്യും. ചിലപ്പോള്‍ സ്ഥലം മാറ്റം ലഭിക്കാം. എന്നാല്‍ ആത്മവിശ്വാസം നിങ്ങളില്‍ വര്‍ധിക്കും.
വൃശ്ചികം: മനസ്സില്‍ സന്തോഷവും സമാധാനവുമുണ്ടാകും. ദീപാവലിക്ക് ശേഷം ഈ രാശിക്കാര്‍ക്ക് മുപ്പത് ദിവസം വലിയ തരത്തിലുള്ള ലാഭമുണ്ടാവും. ഉദ്യോഗസ്ഥര്‍ക്ക് ജോലിയില്‍ എല്ലായിടത്ത് നിന്നുമുള്ള പിന്തുണ ലഭിക്കും.
പുരോഗതിയുടെ പുതിയ പാത നിങ്ങള്‍ക്ക് മുന്നില്‍ തുറക്കും. വരുമാനം വന്‍ തോതില്‍ വര്‍ധിക്കും. സമാഹരിച്ച സമ്പത്തില്‍ വര്‍ധനവുണ്ടാവും. സുഹൃത്തുക്കളുടെ പിന്തുണ ജീവിതത്തിലുണ്ടാവും. ഇപ്പോഴുള്ള സ്ഥലത്ത് നിന്ന് ഗവേഷണ്ത്തിനായി മറ്റൊരിടത്തേക്ക് നിങ്ങള്‍ക്ക് മാറേണ്ടി വരും.
ധനു: വരുമാനം വസ്തുവകകളില്‍ നിന്ന് തേടിയെത്തും. അമ്മയിലൂടെയും ധനയോഗമുണ്ടാവും. ജോലിയിലെ പുരോഗതിക്ക് സാധ്യതേറെയാണ്. ഉദ്യോഗസ്ഥര്‍ക്കും നേട്ടമുണ്ടാവും. വരുമാനം വര്‍ധിക്കുന്നത് അപ്രതീക്ഷിതമായ അളവിലായിരിക്കും.
വാഹനത്തിലൂടെ സന്തോഷം ലഭിക്കാനും ഈ രാശിക്കാര്‍ക്ക് സാധ്യതയുണ്ട്. ഇപ്പോള്‍ ചെയ്ത് കൊണ്ടിരിക്കുന്ന ജോലിയില്‍ മാറ്റത്തിനും സാധ്യതയുണ്ട്. സ്ഥലവും മാറാം. കഠിനാധ്വാനം കൂടുതലായിരിക്കും. എന്നാല്‍ വരുമാനം വന്‍ തോതില്‍ വര്‍ധിക്കും.












Click it and Unblock the Notifications