Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒന്നല്ല, രണ്ട് രാജയോ​ഗങ്ങൾ; വീടെന്ന സ്വപ്നം സഫലമാകും; ഈ രാശിക്കാരുടെ തലവര തെളിയും

ജ്യോതിഷ പ്രകാരം ചന്ദ്രന് വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് ഉള്ളത്. ഓരോ രണ്ടര ദിവസം കൂടുമ്പോഴാണ് ചന്ദ്രൻ രാശി മാറ്റുന്നത്. ഏതെങ്കിലും ​ഗ്രഹവുമായി സംയോ​ഗിക്കുകയും ചെയ്യും. ചന്ദ്രന്റെ രാശി മാറ്റം എല്ലാ രാശിക്കാർക്കും ​ഗുണം ചെയ്യാറുണ്ട്. ചില രാശിയിൽപ്പെട്ട ആളുകൾക്ക് ഈ സമയത്ത് ജീവിതത്തിൽ വലിയ നേട്ടങ്ങൾ ഉണ്ടാവും.

ഹോളി ദിനത്തിൽ ചന്ദ്രൻ കന്നി രാശിയിൽ ആയിരിക്കും. കേതു കന്നിയിലുണ്ട്. ഈ അവസരത്തിൽ ചന്ദ്രൻ ഹോളിയിൽ കേതുവിനൊപ്പം ​ഗ്രഹണം നടത്തും. രണ്ട് ദിവസത്തിന് ശേഷം ചന്ദ്രൻ തുലാം രാശിയിലേക്ക് മാറും. തുലാം രാശിയിൽ ചന്ദ്രൻ പ്രവേശിക്കുമ്പോൾ ​ഗജകേസരി യോ​ഗം രൂപപ്പെടുന്നതാണ്.

astrology

ജ്യോതിഷ പ്രകാരം മാർച്ച് 27 നാണ് ചന്ദ്രൻ തുലാം രാശിയിലെ ല​ഗ്ന ഭാലത്തിൽ പ്രവേശിക്കുന്നത്. മാർച്ച് 27 ന് ചന്ദ്രൻ ബുധനൊപ്പം രണ്ട് രാജയോ​ഗങ്ങൾ സൃഷ്ടിക്കും. ഈ രണ്ട് രാജയോ​ഗം ഏതൊക്കെ രാശിക്കാർക്കാണ് ഭാ​ഗ്യം കൊണ്ടുവരിക എന്ന് നോക്കാം.

മകരം: ഹോളി കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞാണ് തുലാം രാശിയിൽ ​ഗജകേസരി യോ​ഗം രൂപപ്പെടുന്നത്. മകരം രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ ഈ സമയത്ത് ഉണ്ടാകും. മകരം രാശിയിൽ ഉള്ളവരുടെ ജീവിതത്തിൽ മൊത്തത്തിൽ മാറും. പല വഴികളിലൂടെയാണ് പണം തേടിയെത്തുക. മാർച്ച് 27 ന് ശേഷം ഉള്ള മൂന്ന് ദിവസങ്ങൽ മകരം രാശിക്കാർക്ക് വളരെ പ്രധാനമയാരിക്കും. അത്തരം സാഹചര്യത്തിൽ ബിസിനസ്സ് രം​ഗത്ത് പ്രവർത്തിക്കുന്നവർക്ക് അപ്രതീക്ഷതമായ ലാഭം വരും. വീട്ടിൽ സന്തോഷവും സമാധാനവും ഉണ്ടാവും. പുതിയ വാഹനം, വസ്തു എന്നിവ വാങ്ങാൻ അവസരം വന്നുചേരുന്നതാണ്.

തുലാം: തുലാം രാശിക്കാരുടെ ജീവിതത്തിൽ ഈ നേരത്ത് വലിയ നേട്ടങ്ങളും ​ഗുണവും ഉണ്ടാകുന്നതാണ്. തൊഴിൽ മേഖലയിൽ നിങ്ങൾക്ക് അം​ഗീകാരം ലഭിക്കും. നിങ്ങൾക്ക് പ്രൊമോഷൻ ലഭിക്കും. രണ്ട് ​ഗജകേസരി യോ​ഗമാണ് ഉണ്ടാവുക. ബിസിനസ്സ് രം​ഗത്ത് പ്രവർത്തിക്കുന്നവർക്ക് നല്ല ലാഭം ഉള്ള ഒരു ബിസിനസ്സ് വന്നുചേരുന്നതാണ്. ലാഭം കൂടും. മാനസിക പിരിമുറുക്കം കുറയും. എടുത്ത് ചാടാതെ ആലോചിച്ച് കാര്യങ്ങൾ ചെയ്യണം.

വൃശ്ചികം: തുലാം രാശിയിൽ പെട്ട ആളുകൾക്ക് ഇരട്ട രാജയോ​ഗം വൃശ്ചിക രാശിക്കാർക്ക് നിരവധി ​ഗുണങ്ങളാണ് കൊണ്ടുവരിക. ചന്ദ്രൻ വൃശ്ചിക രാശിയുടെ പന്ത്രണ്ടാം ഭാവത്തിലാണ് വരുന്നത്. ഈ സാഹചര്യത്തിൽ വൃശ്ചികം രാശിക്കാർക്ക് വിദേശത്തേക്ക് പോകാനുള്ള അവസരം വന്നുചേർന്നേക്കാം. ബിസിനസ്സിലും ഉയർച്ച ഉണ്ടായേക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+