ഈ 3 രാശിക്കാര്‍ക്ക് ഗജകേസരി യോഗം; ലോട്ടറി എടുത്താല്‍ ബംബര്‍ ഉറപ്പ്, അപൂര്‍വ്വ ഭാഗ്യവും ധനനേട്ടവും
ജീവിതത്തിൽ നേട്ടങ്ങൾ കൊണ്ടുവരുന്ന ഗജകേസരി യോഗം ഈ സമയത്ത് വന്നുചേരും.

എല്ലാ ഗ്രഹങ്ങളും രാശി മാറാറുണ്ട്. ഇത് ഓരോ രാശിക്കാരുടെ ജീവിതത്തിലും പല മാറ്റങ്ങളും ഉണ്ടാക്കും, യോഗങ്ങൾ കൊണ്ടുവരും. ഏപ്രില്‍ 22 ന് വ്യാഴം മീന രാശിയില്‍ നിന്നും മേട രാശിയില്‍ പ്രവേശിക്കും. വ്യാഴവും ചന്ദ്രനും സംയോജിക്കുന്ന നേരത്ത് രാജയോഗം സൃഷ്ടിക്കും. ഈ യോഗം പല നേട്ടങ്ങളും കൊണ്ടുവരും.
ജീവിതത്തിൽ നേട്ടങ്ങൾ കൊണ്ടുവരുന്ന ഗജകേസരി യോഗം ഈ സമയത്ത് വന്നുചേരും. ധനം ചില രാശിക്കാരെ തേടിവരും. ബിസിനസില്‍ അപൂര്‍വ്വ ഭാഗ്യവും ധനം ഉണ്ടാക്കാനുള്ള അവസരവും ഉണ്ടാവുന്നതാണ്. കുടുംബ ജീവിതത്തില്‍ സമാധാനവും സന്തോഷവും ലഭിക്കും. 12 രാശിക്കാരേയും വ്യാഴ- ചന്ദ്ര മാറ്റങ്ങള്‍ ബാധിക്കും. അതിൽ മൂന്ന് രാശിക്കാര്‍ക്ക് അപ്രതീക്ഷിത സൗഭാഗ്യങ്ങളും മാറ്റങ്ങളും നല്‍കും. അത് ഏതൊക്കെ രാശിക്കാരാണെന്ന് നമുക്ക് നോക്കാം...

ഗജകേസരി യോഗം..
മേടം: ഗജകേസരിയോഗത്തിന്റെ ഗുണം പൂർണമായും ലഭിക്കുന്ന രാശിക്കാര്‍ മേട രാശിക്കാരാണ്. മേടരാശിക്കാരുടെ ജീവിതത്തില്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല. ഏപ്രില്‍ മാസത്തില്‍ ഗുരു- ചന്ദ്ര സംയോഗം നടക്കുന്നതോടെ ഇവരുടെ ജീവിതത്തിൽ വൻ നേട്ടമുണ്ടാകും. എല്ലാ മേഖലയിലും ഈ രാശിക്കാർക്ക് പുരോഗതി ഉണ്ടാവും. പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തിൽ വന്നുചേരുന്നതാണ്.

കീശ നിറയും..
സാമ്പത്തികമായി അനുകൂല മാറ്റങ്ങള്‍ ഉണ്ടാകുന്നതിനുള്ള സമയം കൂടിയാണ്. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുകയും പ്രണയിക്കുന്നവര്‍ ഒന്നിക്കും. തൊഴിൽമേഖലയിൽ അനുകൂലമായ ഒരു വാർത്ത വരും. ആഗ്രഹിക്കുന്ന ജീവിതം, ശമ്പള വര്‍ദ്ധനവ് എന്നിവയുണ്ടാകും. സഹപ്രവര്‍ത്തകരുടെ പിന്തുണയും സഹായവും ഉണ്ടാകും. ജോലി അന്വേഷിക്കുന്നവര്‍ക്ക് അതിന് അനുകൂല സമയമാണ്. എല്ലാ വിധത്തിലുള്ള സര്‍വ്വ സൗഭാഗ്യങ്ങളും ഗജകേസരി യോഗത്തിലൂടെ ഇവർക്ക് ലഭിക്കും.

ഓഹരി വിപണി, ലോട്ടറിയിലും എന്നിവയിൽ നിന്ന് നേട്ടം...
മിഥുനം : മിഥുന രാശിക്കാര്‍ക്ക് ഗജകേസരി യോഗം എല്ലാ വിധത്തിലുള്ള നേട്ടങ്ങളും പുരോഗതിയും ഉയർച്ചയും കൊണ്ടുവരും. കഷ്ടപ്പാടുകള്‍ക്കെല്ലാം അവസാനം ഉണ്ടാകുന്ന ഒരു സമയമാണ് ഗജകേസരി യോഗ സമയം. അംഗീകാരം ലഭിക്കും. ഓഹരി വിപണി, ലോട്ടറിയിലും എന്നിവയിൽ നിന്ന് നേട്ടം ഉണ്ടാകും. സാമ്പത്തികമായി ഉയർച്ച ഉണ്ടാവും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം .

പണം നിക്ഷേപിക്കാൻ..
മിഥുനം രാശിയിലുള്ളവർക്ക് സന്താനസൗഭാഗ്യത്തിനുള്ള യോഗം കാണുന്നു. എല്ലായിടത്തും നിങ്ങൾക്ക് അംഗീകാരം ഉണ്ടാവും. കലാകായിക രംഗത്ത് ഉള്ളവര്‍ക്ക് മികച്ച അംഗീകാരങ്ങള്‍ നേടാൻ സാധിക്കും. പണം നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ജോലിയില് പ്രൊമോഷൻ ലഭിക്കാം. വരുമാനം കൂടും. ജീവിതത്തിൽ വലിയ പുരോഗതി ഉണ്ടാവും. വിജയമാണ് ഈ സമയത്ത് നിങ്ങൾക്ക്.

പ്രതീക്ഷിക്കാത്ത ലാഭം ലഭിക്കും
ധനു : ധനു രാശിക്കാര്‍ക്ക് ഗജകേസരി യോഗം വലിയ നേട്ടം കൊണ്ടുവരും. ധനു രാശിക്കാരുടെ നല്ല കാലം ഏപ്രിലോടെ ആരംഭിക്കുകയാണ്. ധനു രാശിക്കാരില്‍ അഞ്ചാം ഭാവത്തിലാണ് ഗജകേസരി യോഗം രൂപപ്പെടുന്നത്. ഇത് ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തും. പ്രണയിക്കുന്നവര്‍ക്ക് ഏറെ വൈകാതെ വിവാഹത്തിനുള്ള അവസരം ഉണ്ടാവും, ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ബിസിനസ് ചെയ്യുന്നവര്‍ക്ക് ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത ലാഭം ലഭിക്കുന്നതായിരിക്കും ഈ സമയത്ത്, വരുമാനം വര്‍ദ്ധിക്കുകയും ബിസിനസില്‍ വീണ്ടും നിക്ഷേപിക്കാന്‍ സാധിക്കുകയും ചെയ്യും. ലോട്ടറി എടുക്കുന്നവര്‍ക്ക് അത് അടിക്കാനുള്ള സാധ്യത കാണുന്നുണ്ട്












Click it and Unblock the Notifications