Get Updates
Get notified of breaking news, exclusive insights, and must-see stories!

വെറും രാജയോഗമല്ല, ഗജകേസരി രാജയോഗം..! ഈ രാശിക്കാര്‍ക്കിനി ആഡംബരജീവിതം നയിക്കാം

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശികളിലേക്കും നക്ഷത്രങ്ങളിലേക്കും സ്ഥാനം മാറ്റുകയും സഞ്ചാരരേഖ മാറ്റുകയും ചെയ്യാറുണ്ട്. ഈ പ്രക്രിയയെ പറയുന്ന പേരാണ് ഗ്രഹ സംക്രമണം എന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും ബാധിക്കും.

എന്നാല്‍ അത് ഓരോ വ്യക്തികളിലും വ്യത്യസ്ത തരത്തിലായിരിക്കും സ്വാധീനം ചെലുത്തുക. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. അതേസമയം മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. മലയാള മാസം അടിസ്ഥാനമാക്കി 12 രാശികളും 27 നക്ഷത്രങ്ങളും ഉണ്ട്.

Gajakesari Rajayog 2026

സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ് എന്നാണ് പറയപ്പെടുന്നത്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.

അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍. ജ്യോതിഷ പ്രകാരം ഏറെ പ്രത്യേകതകളുള്ള ഗ്രഹങ്ങളാണ് വ്യാഴവും ചന്ദ്രനും. നിഴല്‍ ഗ്രഹമാണ് ചന്ദ്രന്‍.

ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്ന ഗ്രഹം കൂടിയാണിത്. ഒരു രാശിയില്‍ രണ്ടര ദിവസം മാത്രമെ ചന്ദ്രന്‍ തങ്ങാറുള്ളൂ. എന്നാല്‍ വ്യാഴമാകട്ടെ നേരെ വിപരീതമാണ്. ഒരു രാശിയില്‍ ഒരു വര്‍ഷം തങ്ങുന്ന വ്യാഴത്തിന് ഒരു രാശിചക്രം പൂര്‍ത്തിയാക്കാന്‍ 12 വര്‍ഷത്തെ സമയം വേണം. ഗ്രഹങ്ങളുടെ ഗുരുസ്ഥാനീയനാണ് വ്യാഴം. ദേവഗുരു ബൃഹസ്പതിയാണ് വ്യാഴത്തിന്റെ പ്രതീകം എന്നാണ് പറയപ്പെടുന്നത്.

വ്യാഴവും ചന്ദ്രനും പ്രത്യേക സ്ഥാനങ്ങളില്‍ വരുന്ന സമയത്ത് ഗജകേസരി യോഗം രൂപപ്പെടാറുണ്ട്. ജ്യോതിഷത്തിലെ വിശേഷപ്പെട്ട രാജയോഗമാണിത്. ഇന്നലെ അധിക ജ്യേഷ്ഠ പൂര്‍ണിമയോട് അനുബന്ധിച്ച് ഗജകേസരി യോഗം രൂപപ്പെട്ടിരുന്നു. ഇത് എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ ഇനി പറയുന്ന ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം അനിതര സാധാരണമായ ഭാഗ്യങ്ങളാണ് ഇതുവഴി ലഭിക്കാന്‍ പോകുന്നത്.

ചിങ്ങം

വ്യാഴം-ചാന്ദ്ര സംയോഗത്തിന്റെ ഫലമായി രൂപപ്പെടുന്ന ഗജകേസരി യോഗം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പലവഴിക്ക് പണം കൈയിലെത്തും. മുന്‍കാല നിക്ഷേപങ്ങള്‍ വഴി വലിയ തുക കൈയില്‍ കിട്ടും. കുടുംബത്തില്‍ സമാധാനവും മനഃശാന്തിയും ഉണ്ടാകും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. ബുദ്ധിശക്തി വര്‍ദ്ധിക്കാനും സാമ്പത്തിക ഭദ്രത കൈവരിക്കാനും ഈ ഗജകേസരി യോഗം സഹായിക്കും.

തുലാം

തുലാം രാശിക്കാര്‍ക്ക് വ്യാഴം-ചാന്ദ്ര സംയോഗത്തിന്റെ ഫലമായി രൂപപ്പെടുന്ന ഗജകേസരി യോഗം ഗുണം ചെയ്യും. വിദേശത്ത് ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് ആകര്‍ഷകമായ ശമ്പളത്തില്‍ മികച്ച അവസരം കൈവരും. കഠിനാധ്വാനത്തിന് അപ്രതീക്ഷിതമായ സാമ്പത്തിക ഫലങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. സ്വത്ത് സംബന്ധമായ തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടും.

ധനു

വ്യാഴം-ചാന്ദ്ര സംയോഗത്തിന്റെ ഫലമായി രൂപപ്പെടുന്ന ഗജകേസരി യോഗം ധനു രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പുതിയ വാഹനം, വീട് എന്നിവ സ്വന്തമാക്കാനാകും. ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകളില്‍ വിജയം കൈവരിക്കാന്‍ സാധിക്കും. അപ്രതീക്ഷിതമായ സാമ്പത്തിക ഫലങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+