കൈനിറയെ സ്വര്‍ണം, ഒപ്പം ലോട്ടറി ബംബറും.. രാജയോഗം തുടങ്ങി; ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് ദോഷകരമായിരിക്കും.
ഒന്നിലേറെ ഗ്രഹങ്ങള്‍ ഒരു രാശിയില്‍ സംക്രമണം നടത്തുമ്പോഴാണ് രാജയോഗങ്ങള്‍ രൂപപ്പെടുന്നത്. ഈ രാജ യോഗങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. ദേവഗുരു വ്യാഴവും ചന്ദ്രനും ചേര്‍ന്ന് ശരദ് പൂര്‍ണിമ ദിനമായ ഇന്ന് ഗജകേസരി രാജ യോഗ സംയോജനം നടത്തുകയാണ്. ജ്യോതിഷ പ്രകാരം വളരെ പ്രധാനപ്പെട്ട രാജയോഗമാണ് ഇത്.

ഇതിന്റെ പ്രഭാവം പന്ത്രണ്ട് രാശിക്കാരേയും ബാധിക്കും. എന്നാല്‍ ചില രാശിക്കാര്‍ക്ക് ഗജകേസരി രാജയോഗം ജീവിതത്തില്‍ അത്ഭുതകരമായ മാറ്റങ്ങളുണ്ടാക്കും എന്നാണ് ജ്യോതിഷികള്‍ പറയുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശിക്കാര്‍ക്ക് എന്നും എങ്ങനെയൊക്കെയാണ് അത് പ്രവര്‍ത്തിക്കുന്നത് എന്നും നമുക്കൊന്ന് നോക്കാം.
മേടം
വ്യാഴവും ചന്ദ്രനും ചേര്‍ന്ന് രൂപപ്പെടുന്ന ഗജകേസരി രാജ യോഗം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ബിസിനസില്‍ മികച്ച നേട്ടം കൊയ്യാന്‍ ഇത് അവസരമുണ്ടാക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും ഐക്യവും നിലനില്‍ക്കും. സാമ്പത്തികമായി വലിയ ലാഭം കൊയ്യാന്‍ ഇക്കാലയളവില്‍ സാധിക്കും. ആത്മവിശ്വാസത്തോടെ ഏറ്റെടുത്ത ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഇത് നിങ്ങളുടെ പ്രശസ്തി വര്‍ധിപ്പിക്കും.
മിഥുനം
വ്യാഴവും ചന്ദ്രനും ചേര്‍ന്ന് രൂപപ്പെടുന്ന ഗജകേസരി രാജ യോഗം മിഥുനം രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. ലോട്ടറി പോലുള്ള ബമ്പര്‍ സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. പിതൃസ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും. ഏറെ നാളായി മനസില്‍ കൊണ്ടുനടക്കുന്ന ആഗ്രഹങ്ങളെല്ലാം പൂര്‍ത്തീകരിക്കപ്പെടും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. മുന്‍കാല നിക്ഷേപങ്ങള്‍ നേട്ടമാകും.
കര്‍ക്കിടകം
വ്യാഴവും ചന്ദ്രനും ചേര്‍ന്ന് രൂപപ്പെടുന്ന ഗജകേസരി രാജ യോഗം കര്‍ക്കടകം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി ജോലി അന്വേഷിക്കുന്നവര്‍ക്ക് ആകര്‍ഷകമായ പാക്കേജില്‍ ജോലി ലഭിക്കും. വീട്ടില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും. സ്വര്‍ണം പോലുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. പുതിയ വാഹനം വാങ്ങാനും സാധ്യത.












Click it and Unblock the Notifications