Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗജകേസരി രാജയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാര്‍ക്ക് കോളടിച്ചു, വെറുതെയിരുന്നാലും ധനം

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും നക്ഷത്ര പരിവര്‍ത്തനത്തിനും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കൃത്യമായ ഇടവേളകളില്‍ രാശി മാറ്റവും നക്ഷത്ര പരിവര്‍ത്തനവും നടത്തുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഈ പ്രക്രിയയെ ആണ് ഗ്രഹ സംക്രമണം എന്ന് പറയുന്നത്. ഗ്രഹ സംക്രമണം എല്ലാവരേയും ബാധിക്കും.

അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; എരമല്ലൂർ ഭാഗത്തെ ടാറിംഗ് പുരോഗമിക്കുന്നു, കാത്തിരിപ്പിൽ യാത്രക്കാർ
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; എരമല്ലൂർ ഭാഗത്തെ ടാറിംഗ് പുരോഗമിക്കുന്നു, കാത്തിരിപ്പിൽ യാത്രക്കാർ

എന്നാല്‍ അത് പലതരത്തിലായിരിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. അതേസമയം മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം അത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്.

Gajakesari Rajayog

രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍.

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് വ്യാഴവും ചന്ദ്രനും. വ്യാഴത്തെ ദേവഗുരു ബൃഹസ്പതിയോടോണ് ഉപമിക്കുന്നത്. രാശി ചക്രം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ കാലം വേണ്ടി വരുന്ന ഗ്രഹങ്ങളിലൊന്ന് കൂടിയാണ് വ്യാഴം. ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് സഞ്ചരിക്കാന്‍ ഒരു വര്‍ഷവും ഒരു രാശി ചക്രം പൂര്‍ത്തിയാക്കാന്‍ 12 വര്‍ഷവും ആണ് വ്യാഴത്തിന് വേണ്ടത്.

വിജയ് വീട് പൊളിച്ചുമാറ്റും; തിരഞ്ഞെടുപ്പ് ഫലത്തിന് മുമ്പ്, സാലിഗ്രാമത്തിലെ വീട് നിന്നിടം ഇനി ഫ്‌ളാറ്റ്
വിജയ് വീട് പൊളിച്ചുമാറ്റും; തിരഞ്ഞെടുപ്പ് ഫലത്തിന് മുമ്പ്, സാലിഗ്രാമത്തിലെ വീട് നിന്നിടം ഇനി ഫ്‌ളാറ്റ്

നിഴല്‍ ഗ്രഹം എന്നാണ് ചന്ദ്രനെ വിശേഷിപ്പിക്കുന്നത്. ചന്ദ്രനും വ്യാഴവും നേര്‍രേഖയില്‍ വരുന്നതോടെ ജ്യോതിഷത്തില്‍ അതിശക്തമായി കണക്കാക്കുന്ന ഗജകേസരി രാജയോഗം സംജാതമായിരിക്കുകയാണ്. വ്യാഴത്തില്‍ നിന്ന് നിശ്ചിത കോണളവില്‍ ചന്ദ്രന്‍ എത്തുമ്പോഴാണ് ഈ സവിശേഷ യോഗം ഉണ്ടാകുന്നത്. ആനയുടെ കരുത്തും സിംഹത്തിന്റെ ധൈര്യവും ഒത്തുചേരുന്ന അവസ്ഥയാണിത്.

ഏപ്രില്‍ 24 ന് രൂപപ്പെട്ട ഗജകേസരി രാജയോഗം ഇന്ന് കൂടി നിലനില്‍ക്കും. ജ്യോതിഷ പ്രകാരം അതിപ്രധാനമായി കണക്കാക്കുന്ന ഈ രാജയോഗം 12 രാശിക്കാരേയും ബാധിക്കും. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും വരാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശിക്കാര്‍ എന്ന് നമുക്ക് നോക്കാം..

ഇറാൻ വിഷയത്തിൽ യുഎസ് പ്രതിനിധികളുടെ പാക് സന്ദർശനം റദ്ദാക്കി ട്രംപ്; 'അവർക്ക് എപ്പോൾ വേണമെങ്കിലും വിളിക്കാം'
ഇറാൻ വിഷയത്തിൽ യുഎസ് പ്രതിനിധികളുടെ പാക് സന്ദർശനം റദ്ദാക്കി ട്രംപ്; 'അവർക്ക് എപ്പോൾ വേണമെങ്കിലും വിളിക്കാം'

ചിങ്ങം

ചിങ്ങം രാശിക്കാര്‍ക്ക് വ്യാഴ - ചന്ദ്ര സംയോഗം വഴി രൂപപ്പെടുന്ന ഗജകേസരി രാജയോഗം ഗുണം ചെയ്യും. ഏറെ നാളായി മുടങ്ങി കിടക്കുന്ന ഗൃഹനിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കും. പുതിയ വീട്ടിലേക്ക് താമസം മാറും. പുത്തന്‍ വീട്ടില്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. പലവഴിക്ക് പണം കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. ഇതെല്ലാം നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും. ബിസിനസ് വിപുലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ഗതിവേഗം കൈവരിക്കും.

തുലാം

വ്യാഴ - ചന്ദ്ര സംയോഗം വഴി രൂപപ്പെടുന്ന ഗജകേസരി രാജയോഗം തുലാം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. വിദേശത്ത് ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ആകര്‍ഷകമായ ശമ്പളത്തോടെ പുതിയ അവസരം വന്ന് ചേരും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും അനുകൂലമായ സമയമാണ് എന്ന് കാണുന്നു. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തിളങ്ങാനാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+