ആസ്തി ഇരട്ടിക്കാന്‍ പോകുന്നു, പലവഴിക്ക് പണം കൈയിലേക്ക്; വെറും രാജയോഗമല്ല, ഗജകേസരി യോഗം!
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുകയും മറ്റ് ഗ്രഹങ്ങളുമായി സംയോജനം നടത്തുകയും ചെയ്യുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഗ്രഹങ്ങളുടെ ഈ രാശി മാറ്റത്തെ സംക്രമണം എന്നും പരിവര്‍ത്തനം എന്നുമാണ് വിശേഷിപ്പിക്കുന്നത്.
ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഗുണം ചെയ്യുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് ദോഷകരമായിരിക്കും എന്ന് മാത്രം. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് വ്യാഴവും ചന്ദ്രനും. ഗ്രഹങ്ങളുടെ അധിപന്‍ എന്നാണ് വ്യാഴത്തെ വിശേഷിപ്പിക്കുന്നത്. ദേവഗുരു ബൃഹസ്പതിയാണ് വ്യാഴത്തിന്റെ പ്രതീകം. ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറാന്‍ ഒരു വര്‍ഷത്തെ സമയമാണ് വ്യാഴത്തിന് വേണ്ടത്.

ചന്ദ്രനാകട്ടെ നിഴല്‍ ഗ്രഹങ്ങളിലൊന്നാണ്. നിലവില്‍ മിഥുനം രാശിയില്‍ ആണ് വ്യാഴം സഞ്ചരിക്കുന്നത്. മേയ് മാസത്തിന്റെ അവസാനം മിഥുനം രാശിയില്‍ വ്യാഴവും ചന്ദ്രനും സംയോജിക്കും. പഞ്ചാംഗം അനുസരിച്ച് മെയ് 28 ന് ചന്ദ്രന്‍ ഇടവ രാശിയില്‍ നിന്നും പുറപ്പെട്ട് ഉച്ചയ്ക്ക് 1:36 ന് മിഥുന രാശിയില്‍ പ്രവേശിക്കും. മെയ് 30 വരെ ഈ രാശിയിലായിരിക്കും ചന്ദ്രന്റെ സഞ്ചാരം. ഈ സംഗമം വഴി ഗജകേസരി യോഗം സൃഷ്ടിക്കുകയും ചെയ്യും.
ഗജകേസരി യോഗം എല്ലാ രാശിക്കാരുടേയും ജീവിതത്തില്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സ്വാധീനിക്കും. എന്നാല്‍ ചില രാശിക്കാര്‍ക്ക് ലക്ഷ്മി ദേവിയുടെ പ്രത്യേക അനുഗ്രഹം ലഭിച്ചേക്കാം. ഇതോടൊപ്പം അവര്‍ക്ക് ജോലിയിലും ബിസിനസ്സിലും വലിയ വിജയം കൈവരിക്കാനും കഴിയും. ഏതൊക്കെയാണ് ഈ ഭാഗ്യരാശിക്കാര്‍ എന്ന് നമുക്ക് പരിശോധിക്കാം.
മിഥുനം
മിഥുനം രാശിയിലെ വ്യാഴ - ചാന്ദ്ര സംയോഗം വഴി രൂപപ്പെടുന്ന ഗജകേസരി യോഗം മിഥുനം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ഈ രാശിയുടെ ലഗ്‌ന ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടുന്നത്. അതിനാല്‍ തന്നെ ഇതുവരെ നിങ്ങള്‍ നേരിട്ടിരുന്ന എല്ലാ പ്രശ്‌നങ്ങളില്‍ നിന്നും മോചനം ലഭിച്ചേക്കാം. ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം ലാഭം നേടാന്‍ കഴിയും. സമൂഹത്തില്‍ ആദരവ് വര്‍ധിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് മിഥുനം രാശിയിലെ വ്യാഴ - ചാന്ദ്ര സംയോഗം വഴി രൂപപ്പെടുന്ന ഗജകേസരി യോഗം അനുകൂലമായിരിക്കും. ഈ രാശിയുടെ പതിനൊന്നാമത്തെ ഭാവത്തില്‍ വ്യാഴത്തിന്റെയും ചന്ദ്രന്റെയും സംയോഗം നടക്കും. ഏറെ നാളായി മനസില്‍ ആഗ്രഹിക്കുന്ന സ്വന്തമായി ഒരു വീട് എന്ന സ്വപ്‌നം പൂവണിയും. ജോലി സംബന്ധമായ കാര്യങ്ങള്‍ക്കായി വിദേശ യാത്ര നടത്തേണ്ടി വന്നേക്കാം.
സാമ്പത്തിമായി നേരിട്ടിരുന്ന പ്രതിസന്ധികള്‍ പരിഹരിക്കപ്പെടാന്‍ സാധ്യത കാണുന്നു. ഏറെ നാളത്തെ പ്രണയ ബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. പൂര്‍വിക സ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും.
കുംഭം
മിഥുനം രാശിയിലെ വ്യാഴ - ചാന്ദ്ര സംയോഗം വഴി രൂപപ്പെടുന്ന ഗജകേസരി യോഗം കുംഭം രാശിക്കാര്‍ക്ക് ഗുണപരമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. പുതിയ വാഹനം സ്വന്തമാക്കും. കുടുംബത്തോടൊപ്പം ഏറെ സമയം ചെലവഴിക്കാന്‍ സാധിക്കും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും.
വിദ്യാഭ്യാസ മേഖലയില്‍ ധാരാളം നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയും. ഉന്നത പഠനത്തിനായി വിദേശത്ത് പോകുന്നവര്‍ക്ക് അനുകൂല സമയമാണ് എന്ന് കാണുന്നു.












Click it and Unblock the Notifications