നാളെയോടെ ജീവിതം മാറിമറിയും... വെറും രാജയോഗമല്ല, ഗജകേസരി രാജയോഗം വരുന്നു
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.
ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

എല്ലാ ഗ്രഹങ്ങളും നിശ്ചിത ഇടവേളകളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും സഞ്ചരിക്കാറുണ്ട്. ഗ്രഹ സംക്രമണം എന്നാണ് ഇതിനെ പറയുന്നത്. ഗ്രഹ സംക്രമണം വ്യക്തികളുടെ ജീവിതത്തില്‍ വ്യത്യസ്ത തരത്തിലായിരിക്കും സ്വാധീനിക്കുന്നത്. ചില രാശിക്കാര്‍ക്ക് ഇത് ഏറെ അനുകൂലമായ ഫലങ്ങള്‍ സമ്മാനിക്കും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് ചന്ദ്രനും വ്യാഴവും. നവഗ്രഹങ്ങളില്‍ ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്ന ഗ്രഹമാണ് ചന്ദ്രന്‍. ഇത് ഏകദേശം രണ്ടര ദിവസം ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് പോകും. അതേസമയം വ്യാഴമാകട്ടെ ഒരു രാശിയില്‍ ഒരു വര്‍ഷം തങ്ങും. അതിനാല്‍ രാശി ചക്രം പൂര്‍ത്തിയാക്കാന്‍ വ്യാഴത്തിന് 12 വര്‍ഷത്തെ സമയം വേണം.
ഇതിനെയാണ് വ്യാഴവട്ടക്കാലം എന്ന് പറയുന്നത്. ഇപ്പോഴിതാ വ്യാഴവും ചന്ദ്രനും ചേര്‍ന്ന് ഒരു രാജയോഗം സൃഷ്ടിക്കാന്‍ പോകുകയാണ്. നിലവില്‍ വ്യാഴം മിഥുനം രാശിയില്‍ ആണ് സഞ്ചരിക്കുന്നത്. ഒക്ടോബര്‍ 12 ന് പുലര്‍ച്ചെ 2:24 ന് ചന്ദ്രനും മിഥുനം രാശിയില്‍ എത്തും. ഇതോടെ മിഥുനം രാശിയില്‍ വ്യാഴവും ചന്ദ്രനും തമ്മില്‍ സംയോജിക്കുകയും ഗജകേസരി രാജയോഗം സൃഷ്ടിക്കുകയും ചെയ്യും.
ഈ രാജയോഗത്തിന്റെ രൂപീകരണം എല്ലാ വ്യക്തികളിലും സര്‍വചരാചരങ്ങളിലും പ്രപഞ്ചത്തിലാകേയും മാറ്റങ്ങള്‍ കൊണ്ടുവരുംയ എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം അനിതര സാധാരണമായ നേട്ടങ്ങളാണ് ഈ രാജയോഗം വഴി രൂപപ്പെടാന്‍ പോകുന്നത്. ഏതൊക്കെ ആ ഭാഗ്യ രാശിക്കാര്‍ എന്ന് നോക്കാം.
മിഥുനം
മിഥുനം രാശിയില്‍ വ്യാഴവും ചന്ദ്രനും തമ്മില്‍ സംയോജിക്കുന്നത് വഴി രൂപപ്പെടുന്ന ഗജകേസരി രാജയോഗം മിഥുനം രാശിക്കാര്‍ക്ക് ഗുണപരമായിരിക്കും. സാമ്പത്തികമായി വലിയ നിലയിലെത്താന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. പുതിയ വരുമാന സ്രോതസ്സുകള്‍ തുറക്കപ്പെടും. ആത്മവിശ്വാസത്തോടെ ഏറ്റെടുത്ത ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. പലവഴിക്ക് പണം കൈയിലെത്തും.
ധനു
ധനു രാശിക്കാര്‍ക്ക് മിഥുനം രാശിയില്‍ വ്യാഴവും ചന്ദ്രനും തമ്മില്‍ സംയോജിക്കുന്നത് വഴി രൂപപ്പെടുന്ന ഗജകേസരി രാജയോഗം ഗുണം ചെയ്യും. ജോലിയില്‍ സ്ഥാനക്കയറ്റം, ശമ്പള വര്‍ധനവ്, ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രാന്‍സ്ഫര്‍ എന്നിവ ഉറപ്പാണ്. ബിസിനസിലും ഗണ്യമായ ലാഭം കൈവരിക്കാന്‍ സാധ്യത. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നേട്ടം കൊയ്യാം.
തുലാം
മിഥുനം രാശിയില്‍ വ്യാഴവും ചന്ദ്രനും തമ്മില്‍ സംയോജിക്കുന്നത് വഴി രൂപപ്പെടുന്ന ഗജകേസരി രാജയോഗം ധനു രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ആസ്തിയില്‍ വലിയ വര്‍ധനവിന് സാധ്യത കാണുന്നു. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. പൂര്‍വിക സ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും. പുതിയ വീടും കാറും സ്വന്തമാക്കാം. കരിയറില്‍ തുടര്‍ച്ചയായ നേട്ടങ്ങളും പുരോഗതിയും ഉണ്ടാകാന്‍ സാധ്യത.












Click it and Unblock the Notifications