വെള്ളിയാഴ്ച മുതല്‍ ഇവര്‍ക്ക് നല്ലകാലം... തലയ്ക്ക് മുകളില്‍ വെറും രാജയോഗമല്ല, ഗജകേസരി രാജയോഗം!
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഗ്രഹ സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത് ഇതിനെയാണ്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും ബാധിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം.
ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. സൂര്യന്, ചന്ദ്രന്, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്, ശനി, രാഹു, കേതു എന്നിങ്ങനെ ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് വ്യാഴവും ചന്ദ്രനും. ഗ്രഹങ്ങളുടെ അധിപനായ വ്യാഴം ദേവഗുരു ബൃഹസ്പതിയുടെ പ്രതീകമാണ്. ഒരു രാശിയില്‍ ഒരു വര്‍ഷമാണ് വ്യാഴം നില്ക്കുക. ഇത്തരത്തില്‍ ഒരു രാശിചക്രം പൂര്‍ത്തിയാക്കാന്‍ വ്യാഴത്തിന് 12 വര്‍ഷത്തെ സമയം വേണം. ഒരു വ്യാഴവട്ടക്കാലം എന്ന് പറയുന്നത് ഇതിനെയാണ്. നിഴല്‍ ഗ്രഹമാണ് ചന്ദ്രന്.
ചന്ദ്രന്റേയും വ്യാഴത്തിന്റെയും സ്ഥാനത്തിലുണ്ടാകുന്ന വ്യതിയാനത്തിന്റെ ഫലമായാണ് ഗജകേസരി രാജയോഗം രൂപപ്പെടുന്നത്. ജ്യോതിഷത്തിലെ പ്രധാനപ്പെട്ട രാജയോഗമാണിത്. വേദജ്യോതിഷപ്രകാരം ഡിസംബര്‍ 5 മുതല്‍ വ്യാഴം മിഥുനത്തില് വക്രഗതിയില്‍ സഞ്ചരിക്കും. ഇതേ രാശിയില്‍ തന്നെ ചന്ദ്രനും സഞ്ചരിക്കും. ഇതിലൂടെ ഗജകേസരി രാജയോഗത്തിന് വഴിയൊരുങ്ങും.
സര്‍വൈശ്വര്യങ്ങളും പ്രദാനം ചെയ്യുന്ന അപൂര്‍വം രാജയോഗങ്ങളെ ഉള്ളൂ. അതില്‍ മുന്‍നിരയിലാണ് ഗജകേസരി രാജയോഗത്തിന്റെ സ്ഥാനം. ഇത് പന്ത്രണ്ട് രാശിക്കാരിലും 27 നക്ഷത്രങ്ങളിലും പ്രതിഫലിക്കുമെങ്കിലും ചിലരെ സംബന്ധിച്ചിടത്തോളം അനിതര സാധാരണമായ നേട്ടങ്ങളാണ് ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശിക്കാര്‍ എന്ന് നോക്കാം...
മേടം
മേടം രാശിക്കാര്‍ക്ക് മിഥുനം രാശിയിലെ വ്യാഴ - ചാന്ദ്ര സംയോഗം വഴി രൂപപ്പെടുന്ന ഗജകേസരി രാജയോഗം ഗുണകരമായിരിക്കും. ഇവര്‍ക്ക് എല്ലാ മേഖലകളിലും വിജയിക്കാനാകും. പുതിയ തൊഴില്‍ അവസരം തേടുന്നവരെ സംബന്ധിച്ചിടത്തോളം അനുകൂലമായ സമയമാണ് എന്ന് കാണുന്നു. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവും ഉറപ്പിക്കാം. പുതിയ വാഹനവും സ്വന്തമാക്കും.
മിഥുനം
മിഥുനം രാശിയിലെ വ്യാഴ - ചാന്ദ്ര സംയോഗം വഴി രൂപപ്പെടുന്ന ഗജകേസരി രാജയോഗം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. പലവഴിക്ക് പണം കൈയിലെത്തും. ഇതെല്ലാം നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും. വിദേശത്ത് ഉപരി പഠനം, മെച്ചപ്പെട്ട ജോലി എന്നിവ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയമാണിത്. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.
കന്നി
മിഥുനം രാശിയിലെ വ്യാഴ - ചാന്ദ്ര സംയോഗം വഴി രൂപപ്പെടുന്ന ഗജകേസരി രാജയോഗം കന്നി രാശിക്കാര്‍ക്ക് ഗുണം ചെയ്യും. സാമ്പത്തിക പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ കഴിയും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം ലഭിക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ നിന്ന് സമ്മാനം ലഭിക്കാനുള്ള സാധ്യത കാണുന്നു. വേണ്ടപ്പെട്ടവരുടെ പിന്തുണ ആവോളം ലഭിക്കും.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications