ആഗ്രഹിച്ചതെന്തും നടക്കും.. പുതിയ കാര്‍ കൈയിലെത്തും; ഗജകേസരി രാജയോഗം തുടങ്ങി മക്കളേ...
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും പരിവര്‍ത്തനം നടത്തുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഗ്രഹ സംക്രമണം എന്ന് പറയുന്നത് ഗ്രഹങ്ങളുടെ ഇത്തരത്തിലുള്ള രാശിയിലേക്കും നക്ഷത്രത്തിലേക്കും ഉള്ള സഞ്ചാരത്തെയാണ്.
ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും ബാധിക്കും. പക്ഷെ അത് പലതരത്തില്‍ ആയിരിക്കും. ചിലര്‍ക്ക് ഗ്രഹ സംക്രമണം കൊണ്ട് ഗുണമോ ദോഷമോ ഉണ്ടാകില്ല. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് അനുകൂലമായ ഫലം സമ്മാനിക്കുമ്പോള്‍ ചില രാശിക്കാര്‍ക്ക് വിപരീത ഫലവും നല്‍കിയേക്കാം. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. 12 രാശികളും 27 നക്ഷത്രങ്ങളും ഉണ്ട്.

സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് ഒമ്പത് ഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.
അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍. ജ്യോതിഷത്തില്‍ ഏറെ സവിശേഷതകളുള്ള രണ്ട് ഗ്രഹങ്ങളാണ് വ്യാഴവും ചന്ദ്രനും. നിഴല്‍ ഗ്രഹമാണ് ചന്ദ്രന്‍.
ഓരോ രണ്ടര ദിവസം കഴിയുമ്പോഴും ചന്ദ്രന്‍ രാശി മാറുന്നു. വ്യാഴമാകട്ടെ ഗ്രഹങ്ങളുടെ ഗുരുവാണ്. ദേവഗുരു ബൃഹസ്പതിയാണ് വ്യാഴത്തിന്റെ പ്രതീകം. ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറാന്‍ വ്യാഴത്തിന് ഒരു വര്‍ഷത്തെ സമയവും ഒരു രാശി ചക്രം പൂര്‍ത്തിയാക്കാന്‍ 12 വര്‍ഷത്തെ സമയവും വേണം. ഒരു വ്യാഴവട്ടക്കാലം എന്ന് പറയുന്നത് വ്യാഴത്തിന്റെ ഈ സഞ്ചാര ദൈര്‍ഘ്യത്തെയാണ്.
വേദജ്യോതിഷ പ്രകാരം ചന്ദ്രന്‍ ജനുവരി 2 ന് വൃശ്ചിക രാശിയില്‍ നിന്നും മിഥുന രാശിയില്‍ പ്രവേശിച്ചു. ഇന്ന് മുഴുവന്‍ ചന്ദ്രന്‍ വൃശ്ചികം രാശിയില്‍ ഉണ്ടായിരിക്കും. ഇതിനിടെ മിഥുനം രാശിയിലെ വ്യാഴവുമായി സംയോഗിക്കും. ചന്ദ്രനും വ്യാഴവും സംഗമിക്കുമ്പോളാണ് ജ്യോതിഷത്തിലെ പ്രധാനപ്പെട്ട രാജയോഗമായ ഗജകേസരി രാജയോഗം രൂപപ്പെടുന്നത്. ഇത് ഏതെല്ലാം രാശിക്കാര്‍ക്കാണ് ഗുണം ചെയ്യുക എന്ന് നോക്കാം.
മിഥുനം
വ്യാഴ - ചാന്ദ്ര സംയോഗം വഴി രൂപപ്പെടുന്ന ഗജകേസരി രാജയോഗം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റം, ശമ്പള വര്‍ധനവ്, ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രാന്‍സ്ഫര്‍ എന്നിവ പ്രതീക്ഷിക്കാം. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ബിസിനസ് കാര്യങ്ങളില്‍ മുതിര്‍ന്നവരുടെ ഉപദേശം തേടുന്നത് ഗുണം ചെയ്യും.
തുലാം
തുലാം രാശിക്കാര്‍ക്ക് വ്യാഴ - ചാന്ദ്ര സംയോഗം വഴി രൂപപ്പെടുന്ന ഗജകേസരി രാജയോഗം ഗുണം ചെയ്യും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നേട്ടം കൊയ്യാനാകും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് വലിയ ലാഭം നിങ്ങളെ തേടിയെത്തും. ഇതെല്ലാം സാമ്പത്തികമായി നിങ്ങളെ വലിയ നിലയിലെത്തിക്കും. വിവാഹത്തിന് അനുയോജ്യമായ സമയമാണ് എന്ന് കാണുന്നു. പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കാനാകും.












Click it and Unblock the Notifications