ആഗ്രഹിച്ചതെന്തും നടക്കും, വരുമാനം ഇരട്ടിയാകും; ഈ രാശിക്കാര്‍ക്കിനി ഗജകേസരി യോഗം
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. ഇതിന്റെ സ്വാധീനം പന്ത്രണ്ട് രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് മോശം ഫലമായിരിക്കും സമ്മാനിക്കുക.
ജ്യോതിഷ പ്രകാരം ഏറെ പ്രാധാന്യമുള്ള ഗ്രഹമാണ് വ്യാഴം. ദേവഗുരു ബൃഹസ്പതിയാണ് വ്യാഴത്തിന്റെ അധിപന്‍ എന്നാണ് വിശ്വാസം. നിലവില്‍ മേടം രാശിയിലാണ് വ്യാഴം സഞ്ചരിക്കുന്നത്. മേയ് ഒന്ന് വരെ ഈ രാശിയിലായിരിക്കും വ്യാഴത്തിന്റെ സഞ്ചാരം. നിലവില്‍ ചന്ദ്രനും മേട രാശിയില്‍ എത്തിയിരിക്കുകയാണ്. ഇതോടെ മേട രാശിയില്‍ ഗജകേസരി യോഗം രൂപപ്പെട്ടിരിക്കുകയാണ്.

ഗജകേസരി യോഗം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും എങ്കിലും ചില രാശിക്കാരെ സംബന്ധിച്ച് അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും സമ്മാനിക്കുക. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗജകേസരി യോഗം കൊണ്ട് ഗുണം ലഭിക്കുക എന്ന് നോക്കാം.
മേടം
മേടം രാശിയിലെ വ്യാഴത്തിന്റേയും ചന്ദ്രന്റേയും കൂടിച്ചേരല്‍ കൊണ്ട് രൂപപ്പെടുന്ന ഗജകേസരി യോഗം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാം. ദാമ്പത്യ ബന്ധങ്ങളില്‍ മാധുര്യം ഉണ്ടാകും. ഏറെ നാളായി സന്താനഭാഗ്യം ഇല്ലാതിരിക്കുന്ന ദമ്പതികള്‍ക്ക് ആ വിഷമം മാറി കിട്ടും.
മിഥുനം
മേടം രാശിയിലെ വ്യാഴത്തിന്റേയും ചന്ദ്രന്റേയും കൂടിച്ചേരല്‍ കൊണ്ട് രൂപപ്പെടുന്ന ഗജകേസരി യോഗം മിഥുനം രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. ഏറെ നാളുകള്‍ക്ക് മുന്‍പ് കടം കൊടുത്ത പണം പലിശയടക്കം തിരികെ ലഭിക്കും. ഇത് നിങ്ങളെ സാമ്പത്തികമായി ഉയര്‍ച്ച കൈവരിക്കാന്‍ സഹായിക്കും. എല്ലാ കാര്യത്തിലും കുടുംബാംഗങ്ങളുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും.
ചിങ്ങം
മേടം രാശിയിലെ വ്യാഴത്തിന്റേയും ചന്ദ്രന്റേയും കൂടിച്ചേരല്‍ കൊണ്ട് രൂപപ്പെടുന്ന ഗജകേസരി യോഗം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂലമായ സമയം. പ്രണയബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. മത്സരപരീക്ഷകളില്‍ തിളങ്ങാനാകും.
തുലാം
മേടം രാശിയിലെ വ്യാഴത്തിന്റേയും ചന്ദ്രന്റേയും കൂടിച്ചേരല്‍ കൊണ്ട് രൂപപ്പെടുന്ന ഗജകേസരി യോഗം തുലാം രാശിക്കാര്‍ക്കും അടിപൊളി നേട്ടങ്ങള്‍ നല്‍കും. ഇക്കാലയളവില്‍ ഇരട്ടി ധനനേട്ടത്തിന് ഇവര്‍ക്ക് സാധ്യതയുണ്ട്. വരുമാനം ഇരട്ടിയാകാന്‍ സാധ്യത കാണുന്നു. ആസ്തി വര്‍ധിക്കും. ഏറെ നാളായി ആഗ്രഹിക്കുന്ന സ്വന്തം വീടെന്ന സ്വപ്‌നം ഇക്കാലയളവില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും.
ധനു
മേടം രാശിയിലെ വ്യാഴത്തിന്റേയും ചന്ദ്രന്റേയും കൂടിച്ചേരല്‍ കൊണ്ട് രൂപപ്പെടുന്ന ഗജകേസരി യോഗം ധനു രാശിക്കാര്‍ക്കും പ്രത്യേക നേട്ടങ്ങള്‍ സമ്മാനിക്കും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുകൂല സമയം. പുതിയ വാഹനം സ്വന്തമാക്കാം. വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും.












Click it and Unblock the Notifications