ഇന്നേക്ക് മൂന്നാം നാള്‍ ഗജകേസരി രാജയോഗം; ഈ രാശിക്കാര്‍ക്ക് കോളടിച്ചു
എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഒമ്പത് ഗ്രഹങ്ങളും കൃത്യമായ ഇടവേളകളില്‍ രാശി മാറ്റം നടത്താറുണ്ട്. ഇത് എല്ലാ വ്യക്തികളുടേയും ജീവിതത്തില്‍ ബാധിക്കും. പക്ഷെ വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെ രാശി മാറ്റം ഏറെ ഗുണകരമായിരിക്കും.
എന്നാല്‍ മറ്റ് രാശിക്കാരെ സംബന്ധിച്ച് ഇത് ദോഷകരമായെന്നും വരാം. ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ സംയോജിക്കുന്ന അവസ്ഥ ജ്യോതിഷത്തില്‍ ഉണ്ടാകാറുണ്ട്. ഇങ്ങനെയാണ് രാജയോഗങ്ങള്‍ രൂപപ്പെടുന്നത്. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് വ്യാഴവും ചന്ദ്രനും. ദേവഗുരു എന്നറിയപ്പെടുന്ന വ്യാഴത്തെ ബൃഹസ്പതി എന്ന ദേവനുമായിട്ടാണ് ഹൈന്ദവ വിശ്വാസ പ്രകാരം താരതമ്യപ്പെടുത്തുന്നത്.

ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് സഞ്ചരിക്കാന്‍ വ്യാഴത്തിന് ഒരു വര്‍ഷത്തെ സമയം എടുക്കും. ഇത് പ്രകാരം ഒരേ രാശിയില്‍ തിരിച്ചെത്താന്‍ 12 വര്‍ഷത്തെ സമയം വേണം. ഒരു വ്യാഴവട്ടക്കാലം എന്ന് പറയുന്നത് ഇതിനെയാണ്. നിലവില്‍ മിഥുനം രാശിയിലാണ് വ്യാഴം സഞ്ചരിക്കുന്നത്. ഈ സമയം വ്യാഴം അതിന്റെ സാധാരണ വേഗതയുടെ ഇരട്ടി വേഗത്തിലാണ് സഞ്ചരിക്കുന്നത്.
അതായത് സാധാരണഗതിയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ രാശി മാറുന്ന വ്യാഴം വെറും 5-6 മാസത്തിനുള്ളില്‍ രാശി മാറും എന്നര്‍ത്ഥം. ഏകദേശം എട്ട് വര്‍ഷത്തേക്ക് ഈ സാഹചര്യം നിലനില്‍ക്കും. അതായത് 2033 വരെ ഓരോ രാശിയിലും വ്യാഴത്തിന്റെ പ്രഭാവം വ്യത്യസ്തമായിരിക്കും. ജൂണ്‍ 24 ന് മിഥുനം രാശിയിലേക്ക് നിഴല്‍ ഗ്രഹമായ ചന്ദ്രന്റെ സംയോജനം നടക്കാനിരിക്കുകയാണ്.
ജ്യോതിഷ പഞ്ചാംഗം അനുസരിച്ച് മനസിന്റെ മൂലകമായ ചന്ദ്രന്‍ ജൂണ്‍ 24 ന് രാത്രി 11:45 ന് മിഥുന രാശിയില്‍ പ്രവേശിച്ച് ജൂണ്‍ 27 വരെ ഇവിടെ തുടരും. ജ്യോതിഷപ്രകാരം ചന്ദ്രന്‍ മിഥുന രാശിയിലെത്തുന്നത് ഗുരുവിനൊപ്പം ചേര്‍ന്ന് ഗജകേസരി യോഗം സൃഷ്ടിക്കും. ഈ ഗജകേസരി രാജയോഗം ഏകദേശം 54 മണിക്കൂര്‍ നീണ്ടു നില്‍ക്കും. ഈ രാജയോഗത്തിന്റെ രൂപീകരണം എല്ലാ രാശിക്കാരേയും ബാധിക്കും.
എന്നാല്‍ ചില രാശിക്കാര്‍ക്ക് ജോലിയിലും ബിസിനസിലും വലിയ വിജയം നേടാന്‍ ഗജകേസരി രാജയോഗം കാരണമാകും. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്നും എങ്ങനെയൊക്കെയാണ് ഇത് നിങ്ങളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്താന്‍ പോകുന്നത് എന്നും നമുക്ക് നോക്കാം.
ഇടവം
മിഥുനം രാശിയിലെ വ്യാഴ-ചാന്ദ്ര സംയോഗം വഴി രൂപം കൊള്ളുന്ന ഗജകേസരി രാജയോഗം ഈ രാശിയിലെ രണ്ടാമത്തെ ഭാവത്തില്‍ രൂപം കൊള്ളുന്നു. ഈ സാഹചര്യത്തില്‍ ഈ രാശിക്കാരുടെ വരുമാനത്തില്‍ ദ്രുതഗതിയിലുള്ള വര്‍ധനവിനാണ് സാധ്യത കാണുന്നത്. പലവഴിക്ക് പണം കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും.
മിഥുനം
മിഥുനം രാശിയിലെ വ്യാഴ-ചാന്ദ്ര സംയോഗം വഴി രൂപം കൊള്ളുന്ന ഗജകേസരി രാജയോഗം ഈ രാശിയുടെ ലഗ്‌ന ഭാവത്തില്‍ നടക്കുന്നു. അതിനാല്‍ ഈ രാശിയിലുള്ളവര്‍ക്ക് ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. അത്തരമൊരു സാഹചര്യത്തില്‍ ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നത് നല്ലതാണ്. വിദ്യാഭ്യാസത്തില്‍ നിങ്ങള്‍ക്ക് ആഗ്രഹിച്ച ഫലങ്ങള്‍ നേടാന്‍ കഴിയും.
തുലാം
മിഥുനം രാശിയിലെ വ്യാഴ-ചാന്ദ്ര സംയോഗം വഴി രൂപം കൊള്ളുന്ന ഗജകേസരി രാജയോഗം ഈ രാശിയുടെ ഒമ്പതാം ഭാവത്തില്‍ രൂപം കൊള്ളുന്നു. ഈ സാഹചര്യത്തില്‍ ഈ രാശിക്കാരുടെ ജീവിതത്തിലും അനുകൂല ഫലങ്ങള്‍ കാണാന്‍ സാധ്യതയുണ്ട്. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങളെ തേടിയെത്തും. ഏത് കാര്യം ചെയ്യുമ്പോഴും സഹോദരീ സഹോദരന്മാരില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ ലഭിക്കും.












Click it and Unblock the Notifications