വെറും രാജയോഗമല്ല... ഗജകേസരി രാജയോഗം! ഈ രാശിക്കാരുടെ നല്ലകാലം നാളെ മുതല്‍
ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഏതൊരു വ്യക്തിയുടേയും ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ ജ്യോതിഷ പ്രകാരം നിര്‍ണയിക്കാനാകും എന്നാണ് വിശ്വാസം. വ്യക്തികളുടെ ജനന സമയം, ജന്മനക്ഷത്രം, രാശിക്കൂറ്, ഗ്രഹനില എന്നിവയുടെ സഹായത്താല്‍ രചിക്കുന്ന ജാതകത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് സാധ്യമാകുന്നത്.
അതുകൊണ്ട് ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയ്ക്ക് ജ്യോതിഷത്തില്‍ സവിശേഷമായ സ്ഥാനമുണ്ട്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറ്റത്തിനും നക്ഷത്ര പരിവര്‍ത്തനത്തിനും വിധേയമാകാറുണ്ട്. ഗ്രഹങ്ങളുടെ ഇത്തരം രാശിമാറ്റം വ്യക്തികളുടെ ജീവിതത്തില്‍ വ്യത്യസ്ത തരത്തിലായിരിക്കും സ്വാധീനിക്കുന്നത്. ചില രാശിക്കാര്‍ക്ക് ഇത് ഗുണപരമാകുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് ദോഷകരമായി തീരും.

ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.
നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ. ഗ്രഹങ്ങള്‍ രാശി മാറുമ്പോഴാണ് ചില സമയങ്ങളില്‍ ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ സംഗമിക്കാറുണ്ട്.
ഈ സമയത്താണ് രാജയോഗങ്ങള്‍ രൂപപ്പെടുന്നത്. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് ചന്ദ്രനും വ്യാഴവും. നിഴല്‍ ഗ്രഹമായ ചന്ദ്രന്‍ ആത്മാവ്, മനസ് എന്നിവയുടെ പ്രതീകമാണ്. ദേവഗുരു എന്ന് വിശേഷിപ്പിക്കപ്പെടുന്ന വ്യാഴമാകട്ടെ ഗ്രഹങ്ങളുടെ ഗുരുസ്ഥാനീയനാണ്. അതിവേഗം രാശി മാറുന്ന ഗ്രഹമാണ് ചന്ദ്രന്‍. ഒരു രാശിയില്‍ രണ്ടര ദിവസം മാത്രമാണ് ചന്ദ്രന്‍ തങ്ങാറുള്ളത്.
അതേസമയം ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹമാണ് വ്യാഴം. ഒരു രാശിയില്‍ ഒരു വര്‍ഷമാണ് വ്യാഴം തങ്ങാറുള്ളത്. ഒക്ടോബര്‍ 4 ഞായറാഴ്ച വൈകുന്നേരം ചന്ദ്രന്‍ കര്‍ക്കടകം രാശിയിലേക്ക് പ്രവേശിക്കുകയാണ്. ഒക്ടോബര്‍ 4-ന് വൈകുന്നേരം 6:33-നാണ് ചന്ദ്രന്‍ കര്‍ക്കടകം രാശിയില്‍ എത്തുന്നത്. ഒക്ടോബര്‍ 6 രാത്രി 10:18 വരെ ചന്ദ്രന്‍ ഈ രാശിയില്‍ തുടരും. ഇവിടെ നേരത്തെ തന്നെ വ്യാഴം ഉണ്ട്.
ഉച്ചസ്ഥനായ വ്യാഴത്തോടൊപ്പമാണ് ചന്ദ്രന്‍ കര്‍ക്കടകം രാശിയില്‍ സ്ഥിതി ചെയ്യുന്നത്. വ്യാഴവും ചന്ദ്രനും ഒരേ രാശിയില്‍ എത്തുന്നത് ഗജകേസരി രാജയോഗത്തിന് കാരണമാകും. ഇത് എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ ചില രാശിക്കാര്‍ക്ക് ഇതുവഴി അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശിക്കാര്‍ എന്ന് നോക്കാം....
മീനം
കര്‍ക്കടകം രാശിയിലെ വ്യാഴ-ചന്ദ്ര സംഗമം വഴി രൂപപ്പെടുന്ന ഗജകേസരി രാജയോഗം മീനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. സാമ്പത്തികമായി നേരിട്ടിരുന്ന ബുദ്ധിമുട്ടുകളില്‍ നിന്ന് മോചനം ലഭിക്കും. സര്‍ക്കാര്‍ ജോലിക്കായി പരിശ്രമിക്കുന്നവര്‍ക്ക് അധികം വൈകാതെ നിയമന ഉത്തരവ് കൈയിലെത്തും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശായാത്രകള്‍ നടത്തേണ്ടി വന്നേക്കാം.
ഇടവം
ഇടവം രാശിക്കാര്‍ക്ക് കര്‍ക്കടകം രാശിയിലെ വ്യാഴ-ചന്ദ്ര സംഗമം വഴി രൂപപ്പെടുന്ന ഗജകേസരി രാജയോഗം ശുഭകരമായിരിക്കും. ഏറെ നാളത്തെ പ്രണയ ബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. കുടുംബത്തില്‍ വിവാഹം പോലുള്ള മംഗളകരമായ ചടങ്ങുകള്‍ നടക്കാനുള്ള ശക്തമായ സാധ്യത തെളിഞ്ഞ് കാണുന്നുണ്ട്.


Click it and Unblock the Notifications
