ഇന്ന് വൈകീട്ട് വരെ രാജയോഗം... കൈനിറയെ പണം, ലോട്ടറി പോലും അടിച്ചേക്കാം; ഈ രാശിക്കാരാണോ?
എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കൃത്യമായ ഇടവേളകളില്‍ രാശിയും നക്ഷത്രവും മാറ്റാറുണ്ട്. ഇത് എല്ലാ വ്യക്തികളുടേയും ജീവിതത്തില്‍ സ്വാധീനം ചെലുത്തും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ അനുകൂലമായിരിക്കും. എന്നാല്‍ മറ്റ് ചിലര്‍ക്ക് ഇത് പ്രതികൂലമായിരിക്കും.
നവഗ്രഹങ്ങളാണ് ആണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. വേദ ജ്യോതിഷം അനുസരിച്ച് ഒമ്പത് ഗ്രഹങ്ങളില്‍ ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്ന ഗ്രഹമാണ് ചന്ദ്രന്‍. ചന്ദ്രന്‍ ഏകദേശം രണ്ടര ദിവസത്തിനുള്ളില്‍ രാശി മാറ്റും.

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.
രാശി മാറുന്ന സമയത്ത് ചന്ദ്രന്‍ ഏതെങ്കിലും ഗ്രഹങ്ങളുമായി സംയോജിക്കാറുണ്ട്. ആഗസ്റ്റ് 18 മുതല്‍ ചന്ദ്രന്‍ മിഥുനം രാശിയിലാണ്. ഇന്ന് വൈകീട്ട് 6.34 വരെ ചന്ദ്രന്‍ മിഥുനം രാശിയില്‍ ആയിരിക്കും. ഗ്രഹങ്ങളുടെ അധിപനും ദേവഗുരുവുമായ വ്യാഴം ഇവിടെ നേരത്തെ തന്നെയുണ്ട്. ഇത്തരത്തില്‍ മിഥുനം രാശിയില്‍ ഗുരു - ചാന്ദ്ര സംയോഗം നടക്കുന്നതോടെ ജ്യോതിഷത്തിലെ പ്രധാനപ്പെട്ട ഗജകേസരി രാജയോഗം സൃഷ്ടിക്കും.
ജനന ജാതകത്തില്‍ ചന്ദ്രന്‍ ഏത് ഭാവത്തിലാണോ ഉള്ളത് അതിന്റെ കേന്ദ്രങ്ങളില്‍ വ്യാഴം സ്ഥിതി ചെയ്യുമ്പോഴാണ് ഗജകേസരി യോഗം ഉണ്ടാകുന്നത്. ഗജം എന്നാല്‍ ആനയാണ്. ബലം, സ്ഥിരത എന്നിവയെ ഇത് അടയാളപ്പെടുത്തുന്നു. കേസരി എന്നാല്‍ സിംഹമാണ്. ധൈര്യം, മഹത്വം എന്നിവയെ ആണ് ഇത് പ്രതിഫലിപ്പിക്കുന്നത്. ഈ യോഗം ശരിയായി പ്രവര്‍ത്തിക്കുമ്പോള്‍ ജ്ഞാനം, ധനം, ഐശ്വര്യം, ധാര്‍മ്മികചിന്ത, കരുണാഭാവം എന്നിവ ഉണ്ടാകും.
ഇന്ന് അവസാനിക്കാനിരിക്കുന്ന ഗജകേസരി രാജയോഗം ഈ കൊല്ലവര്‍ഷത്തെ ആദ്യ ഗജകേസരി രാജയോഗമാണ്. അതിനാല്‍ തന്നെ ഇത് ചില രാശിക്കാര്‍ക്ക് അനിതര സാധാരണമായ നേട്ടങ്ങള്‍ സമ്മാനിക്കും. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്ന് നോക്കാം.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഗുരു-ചാന്ദ്ര സംയോഗം വഴി രൂപപ്പെടുന്ന ഗജകേസരി രാജയോഗം അനുകൂലമായിരിക്കും. വ്യക്തിജീവിതത്തിലും പ്രൊഫഷണല്‍ ജീവിതത്തിലും നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ലഭിക്കും. പുതിയ ഭൂമി വിലയ്ക്ക് വാങ്ങാനുള്ള സാധ്യത കാണുന്നു. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് ലാഭം കൊയ്യാനാകും. സന്താനങ്ങള്‍ വഴി നല്ല വാര്‍ത്തകള്‍ ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്.
തുലാം
ഗുരു-ചാന്ദ്ര സംയോഗം വഴി രൂപപ്പെടുന്ന ഗജകേസരി രാജയോഗം തുലാം രാശിക്കാര്‍ക്ക് വളരെ ഗുണകരമാകും. ജോലിയില്‍ സ്ഥാനക്കയറ്റം, ശമ്പള വര്‍ധനവ്, ട്രാന്‍സ്ഫര്‍ എന്നിവ ലഭിക്കും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യത്തിന്റെ പൂര്‍ണ അകമ്പടിയുണ്ടാകും. അതിനാല്‍ തന്നെ ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ നിന്ന് നേട്ടമുണ്ടാകും. വളരെക്കാലമായി നിങ്ങള്‍ ചെയ്തുവരുന്ന കഠിനാധ്വാനം ഇപ്പോള്‍ ഫലം നല്‍കും.
കുംഭം
ഗുരു-ചാന്ദ്ര സംയോഗം വഴി രൂപപ്പെടുന്ന ഗജകേസരി രാജയോഗം കുംഭം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. സ്വര്‍ണം പോലെ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. ആഗ്രഹങ്ങള്‍ പലതും പൂര്‍ത്തീകരിക്കാനാകും. വരുമാനത്തില്‍ ഗണ്യമായ വര്‍ധനവുണ്ടാകും. ഇതെല്ലാം നിങ്ങളുടെ ആസ്തിയില്‍ പ്രതിഫലിക്കും.പണം സമ്പാദിക്കാനുള്ള നിരവധി പുതിയ വഴികള്‍ തുറക്കും.












Click it and Unblock the Notifications