കൈനിറയെ സ്വര്‍ണവും പണവും, വെറും നാല് ദിവസത്തിനുള്ളില്‍ വരുമാനം ഇരട്ടിയാകും; ഇതാണോ നിങ്ങളുടെ രാശി?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും അതത് സമയങ്ങളില്‍ രാശി മാറുന്നുണ്ട്. ഇതിന്റെ പ്രഭാവം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ദോഷകരമായിരിക്കും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെ രാശിമാറ്റം വലിയ നേട്ടമായിരിക്കും സമ്മാനിക്കുക.
ജ്യോതിഷ പ്രകാരം വളരെ പ്രാധാന്യമുള്ള ഗ്രഹങ്ങളാണ് ചന്ദ്രനും വ്യാഴവും. നിലവില്‍ വ്യാഴം മേടം രാശിയില്‍ ആണ് സംക്രമണം നടത്തുന്നത്. ഓഗസ്റ്റ് ഏഴിന് ചന്ദ്രനും മേടം രാശിയില്‍ എത്തും. ഓഗസ്റ്റ് ഒമ്പത് വരെ ചന്ദ്രന്‍ മേടം രാശിയില്‍ ഉണ്ടാകും. മേടം രാശിയിലെ ചന്ദ്രന്റേയും വ്യാഴത്തിന്റേയും സംയോഗം ഗജകേസരിയോഗം രൂപപ്പെടുന്നതിന് കാരണമാകും. ഹ്രസ്വകാലത്തേക്ക് രൂപപ്പെടുന്ന ഈ ഗജകേസരിയോഗം ചില ഏതൊക്കെ രാശിക്കാര്‍ക്കാണ് ശുഭകരമാകുന്നത് എന്ന് നോക്കാം.

മേടം
മേടം രാശിയിലെ ഗുരു-ചന്ദ്ര സംയോഗം വഴി രൂപപ്പെടുന്ന ഗജകേസരിയോഗം മേടം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ഇക്കാലയളവില്‍ ഇവര്‍ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. കുടുംബത്തില്‍ മതപരമായ ചടങ്ങുകള്‍ നടക്കാന്‍ സാധ്യത കാണുന്നു. ഉന്നതവിദ്യാഭ്യാസത്തിനും ജോലിക്കും മറ്റുമായി വിദേശത്തേക്ക് പോകാനുള്ള സാധ്യത കാണുന്നു.
മിഥുനം
മേടം രാശിയിലെ ഗുരു-ചന്ദ്ര സംയോഗം വഴി രൂപപ്പെടുന്ന ഗജകേസരിയോഗം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമാണ്. മാതാപിതാക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും എന്ത് കാര്യത്തിനും പിന്തുണ ലഭിക്കും. ആസ്തിയില്‍ വലിയ വര്‍ധനവിന് സാധ്യത കാണുന്നു. മുന്‍കാല നിക്ഷേപങ്ങളില്‍ വരുമാനം ലഭിക്കും. ഇത് നിങ്ങളുടെ സാമ്പത്തികാവസ്ഥ ഭദ്രമാക്കും. ജോലിയില്‍ പുരോഗതിക്കുള്ള സാധ്യത കാണുന്നു.
കന്നി
മേടം രാശിയിലെ ഗുരു-ചന്ദ്ര സംയോഗം വഴി രൂപപ്പെടുന്ന ഗജകേസരിയോഗം കന്നി രാശിക്കാര്‍ക്ക് ശുഭകരമാണ്. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധവനവിനും സാധ്യത കാണുന്നു. ഏറെ നാളായി ജോലി അന്വേഷിക്കുന്നവര്‍ക്ക് ആകര്‍ഷകമായ ശമ്പളത്തോടെ ആഗ്രഹിച്ച ജോലി ലഭിക്കും. ദാമ്പത്യജീവിതം സന്തുഷ്ടകരമായിരിക്കും. വരുമാനത്തില്‍ അപ്രതീക്ഷിതമായ വര്‍ധനക്ക് സാധ്യത കാണുന്നു.
വൃശ്ചികം
മേടം രാശിയിലെ ഗുരു-ചന്ദ്ര സംയോഗം വഴി രൂപപ്പെടുന്ന ഗജകേസരിയോഗം വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലഫലങ്ങള്‍ സമ്മാനിക്കും. സ്വര്‍ണ്ണം, വെള്ളി പോലുള്ള ആഭരണങ്ങള്‍ സമ്മാനമായി ലഭിക്കാന്‍ സാധ്യത കാണുന്നു. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശയാത്ര നടത്തേണ്ടി വന്നേക്കാം. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. പിതൃസ്വത്ത് കൈയിലെത്തും.
ധനു
മേടം രാശിയിലെ ഗുരു-ചന്ദ്ര സംയോഗം വഴി രൂപപ്പെടുന്ന ഗജകേസരിയോഗം ധനു രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുകൂലസമയം. സമൂഹത്തില്‍ നിന്ന് ആദരവും പിന്തുണയും ലഭിക്കും. ഏറെ നാളായി മുടങ്ങി കിടക്കുന്ന ഗൃഹനിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കും. പഴയ വാഹനം മാറ്റി പുതിയ വാഹനം വാങ്ങാന്‍ സാധ്യത കാണുന്നു.












Click it and Unblock the Notifications