Get Updates
Get notified of breaking news, exclusive insights, and must-see stories!

ആസ്തി ഇരട്ടിക്കും... ഈ രാശിക്കാരുടെ ഗജകേസരി രാജയോഗം തുടങ്ങി; നിങ്ങളുമുണ്ടോ?

ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. പ്രപഞ്ചത്തിലെ എല്ലാ ചരാചരങ്ങളും ജ്യോതിഷത്തിന്റെ അടിസ്ഥാനത്തില്‍ ആണ് നിലനില്‍ക്കുന്നത് എന്നാണ് പറയപ്പെടുന്നത്. ഏതൊരു വ്യക്തിയുടേയും ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ ജ്യോതിഷത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍ണയിക്കാനാകും എന്നാണ് ഹൈന്ദവ വിശ്വാസം.

ഗ്രഹനില, ജന്മനക്ഷത്രം, ജനന സമയം, രാശിക്കൂറ് എന്നിവയുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തുന്ന ജാതകത്തിന്റെ സഹായത്തോടെയാണ് ഇത് നിര്‍ണയിക്കുന്നത്. അതിനാല്‍ തന്നെ ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയ്ക്ക് ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറ്റം നടത്തുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്.

Gajakesari Yog

ഈ പ്രക്രിയയെ ആണ് സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പതെണ്ണമാണ് ഉള്ളത്.

സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ് എന്നാണ് പറയപ്പെടുന്നത്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.

നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ. ഒന്നിലേറെ ഗ്രഹങ്ങള്‍ സംക്രമണ സമയത്ത് ഒരേ രാശിയില്‍ ഒന്നിച്ചെത്താറുണ്ട്.

ഇങ്ങനെയാണ് രാജയോഗങ്ങള്‍ രൂപപ്പെടുന്നത്. ജ്യോതിഷത്തില്‍ ഏറെ സവിശേഷതകളുള്ള രണ്ട് ഗ്രഹങ്ങളാണ് വ്യാഴവും ചന്ദ്രനും. ദേവഗുരുവായ ബൃഹസ്പതിയുടെ പ്രതീകമാണ് വ്യാഴം. ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറാന്‍ വ്യാഴത്തിന് ഒരു വര്‍ഷത്തെ സമയമെടുക്കും. ഒരു രാശിചക്രം പൂര്‍ത്തിയാക്കാന്‍ 12 വര്‍ഷവും വേണം. നിഴല്‍ ഗ്രഹമായ ചന്ദ്രന് ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറാന്‍ രണ്ടര ദിവസത്തെ സമയം മതി.

ഏതെങ്കിലും രാശിയില്‍ ചന്ദ്രനും വ്യാഴവും സംയോജിക്കുമ്പോഴാണ് ഗജകേസരി യോഗം രൂപപ്പെടുന്നത്. ഇത്തരത്തില്‍ അക്ഷയ തൃതീയ ദിവസമായ ഇന്നലെ ഗജകേസരി രാജയോഗം രൂപപ്പെട്ടിരുന്നു. ഇത് നാളെ വരെ തുടരും. ഗജകേസരി യോഗം എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ ചില രാശിക്കാര്‍ക്ക് ഇത് അതുല്യമായ നേട്ടങ്ങള്‍ സമ്മാനിക്കും. ഏതൊക്കെയാണ് ആ രാശിക്കാര്‍ എന്ന് നോക്കാം.

മേടം

മേടം രാശിക്കാര്‍ക്ക് വ്യാഴ-ചന്ദ്ര സംയോഗത്താല്‍ രൂപപ്പെടുന്ന ഗജകേസരി രാജയോഗം ഗുണം ചെയ്യും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങളെല്ലാം സഫലീകരിക്കപ്പെടും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. പലവഴിക്ക് പണം കൈയിലെത്തും. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഭദ്രമാക്കാന്‍ സഹായിക്കും. ആസ്തി വര്‍ധിക്കാന്‍ സാധ്യത കാണുന്നു

മിഥുനം

വ്യാഴ-ചന്ദ്ര സംയോഗത്താല്‍ രൂപപ്പെടുന്ന ഗജകേസരി രാജയോഗം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. പുതിയ വാഹനം സ്വന്തമാക്കും. കുടുംബത്തില്‍ വിവാഹം പോലുള്ള മംഗളകര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് ലാഭം കൊയ്യാനാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+