ഒരാഴ്ച കൊണ്ട് കൈ നിറയെ പണവും സ്വര്‍ണവും... രാജാവിനെപ്പോലെ വാഴാം; ഈ രാശിക്കാരാണോ?
എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഒമ്പത് ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ പ്രാധാന്യം എല്ലാ പന്ത്രണ്ട് രാശിക്കാരുടേയും ജീവിതത്തില്‍ പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ദോഷകരമായിരിക്കും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച അമൂല്യമായ പലഭാഗ്യങ്ങളും ഇതുവഴി വന്നെത്തും.
ജ്യോതിഷത്തില്‍ ഏറെ പ്രധാനപ്പെട്ട ഗ്രഹമാണ് വ്യാഴം. ദേവഗുരു ബൃഹസ്പതിയാണ് വ്യാഴത്തിന്റെ അധിപന്‍. വ്യാഴം വര്‍ഷത്തില്‍ ഒരിക്കലാണ് രാശി മാറുന്നത്. വ്യാഴം പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊരു ഗ്രഹമാണ് ശനി. ഒരാളുടെ ജാതകത്തില്‍ ശനി ശുഭസ്ഥാനത്തല്ലെങ്കില്‍ അയാളുടെ ജീവിതത്തില്‍ വളരെ മോശം കാര്യങ്ങള്‍ സംഭവിക്കും എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്.

മേയ് ഒന്ന് മുതല്‍ വ്യാഴം ഇടവം രാശിയിലാണ് സഞ്ചരിക്കുന്നത്. ശുക്രന്റെ രാശിയാണ് ഇത്. ഇന്ന് വ്യാഴം ഇടവം രാശിയില്‍ അസ്തമിക്കുകയും ചെയ്യും. അതിനിടെ മേയ് എട്ടിന് ചന്ദ്രനും ഇടവം രാശിയിലേക്ക് പ്രവേശിക്കും. ഇതോടെ ഇടവം രാശിയില്‍ വ്യാഴ ചന്ദ്ര സംഗമം രൂപപ്പെടും. ഇത് ജ്യോതിഷത്തില്‍ ഏറെ പ്രധാനപ്പെട്ട ഗജകേസരി യോഗം സൃഷ്ടിക്കാന്‍ കാരണമാകുകയും ചെയ്യും.
വ്യാഴത്തിന്റെ അസ്തമന അവസ്ഥയിലാണ് ഗജകേസരി യോഗം രൂപപ്പെടുന്നത്. ചന്ദ്രന്‍ ഇടവ രാശിയില്‍ മെയ് 8 ന് വൈകുന്നേരം 07:06 ന് ആണ് പ്രവേശിക്കുക. മേയ് 10 രാത്രി 10:26 വരെ ചന്ദ്രന്‍ ഇടവം രാശിയിലുണ്ടാകും. രണ്ട് ദിവസം മാത്രമെ ഗജകേസരി യോഗം നിലനില്‍ക്കൂവെങ്കിലും അതുല്യമായ നേട്ടങ്ങളായിരിക്കും ചില രാശിക്കാര്‍ക്ക് ഗജകേസരി യോഗം സമ്മാനിക്കുക. ഏതൊക്കെയാണ് ആ ഭാഗ്യ രാശിക്കാര്‍ എന്ന് നോക്കാം.
മിഥുനം
ഇടവം രാശിയിലെ വ്യാഴ ചന്ദ്ര സംഗമം വഴി രൂപപ്പെടുന്ന ഗജകേസരി യോഗം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഉന്നത പഠനരംഗത്ത് മികച്ച പ്രകടനം കാഴ്ച വെക്കാന്‍ സാധിക്കും. സമൂഹത്തില്‍ നിന്ന് ആദരവും ബഹുമാനവും ലഭിക്കും. സാമ്പത്തികമായി വലിയ സ്ഥാനത്തെത്താന്‍ സാധിക്കും. ഏറെ നാളായി വിവാഹം അന്വേഷിക്കുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും. കുടുംബത്തോടൊപ്പം ഒരുപാട് നല്ല നിമിഷങ്ങള്‍ ചെലവിടാന്‍ കഴിയും.
ഇടവം
ഇടവം രാശിയിലെ വ്യാഴ ചന്ദ്ര സംഗമം വഴി രൂപപ്പെടുന്ന ഗജകേസരി യോഗം ഇടവം രാശിക്കാര്‍ക്ക് ഗുണപരമായ നേട്ടങ്ങള്‍ സമ്മാനിക്കും. ഇടവ രാശിയുടെ ലഗ്‌ന ഭാവത്തിലാണ് ഗജകേസരി യോഗം രൂപപ്പെടുന്നത് എന്നതിനാല്‍ തന്നെ ഇവര്‍ക്ക് കരിയറില്‍ മികച്ച നേട്ടം കൈവരിക്കാന്‍ സാധിക്കും. വിദേശത്തേക്ക് ജോലി തേടുന്നവര്‍ക്ക് അനുകൂല സമയമായിരിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.
ചിങ്ങം
ഇടവം രാശിയിലെ വ്യാഴ ചന്ദ്ര സംഗമം വഴി രൂപപ്പെടുന്ന ഗജകേസരി യോഗം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. പിതൃസ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടാം. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം.












Click it and Unblock the Notifications