Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ട് ദിവസത്തിനുള്ളില്‍ ഗജകേസരി യോഗം; ഇതാണോ നിങ്ങളുടെ രാശി?

ഗ്രഹങ്ങള്‍ക്കും അവയുടെ രാശി, നക്ഷത്ര മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറാറുണ്ട്. സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത് ഇതിനെയാണ്. ഗ്രഹ സംക്രമണം പല വ്യക്തികളിലും വ്യത്യസ്ത തരത്തിലായിരിക്കും സ്വാധീനം ചെലുത്തുന്നത്. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഗുണം ചെയ്യും.

എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് ദോഷകരമായിരിക്കും. വേദജ്യോതിഷ പ്രകാരം, ഗ്രഹങ്ങളുടെ മാറ്റം ഓരോ രാശിക്കാരുടെയും ജീവിതത്തില്‍ പലവിധത്തിലുള്ള മാറ്റങ്ങളുണ്ടാക്കും. ജ്യോതിഷ പ്രകാരം ഒമ്പത് ഗ്രഹങ്ങളാണ് ഉള്ളത്. ഈ ഒമ്പത് ഗ്രഹങ്ങളും 12 രാശികളിലേക്കും 27 നക്ഷത്രങ്ങളിലേക്കും കൃത്യമായ ഇടവേളകളില്‍ പരിവര്‍ത്തനം ചെയ്ത് കൊണ്ടിരിക്കും.

ASTROLOGY

സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ് എന്നാണ് വിശ്വസം. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.

അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് നക്ഷത്രങ്ങള്‍. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് വ്യാഴവും ചന്ദ്രനും. വ്യാഴം രണ്ട് ദിവസത്തിനുള്ളില്‍ വക്രഗതിയില്‍ മിഥുനം രാശിയില്‍ പ്രവേശിക്കും.

ഇതേ ദിവസം തന്നെ ചന്ദ്രനും മിഥുനം രാശിയിലെത്തുന്നതോടെ ഈ രാശിയില്‍ വ്യാഴ - ചാന്ദ്ര സംഗമം നടക്കും. അതുവഴി ഗജകേസരി യോഗം രൂപീകരിക്കപ്പെടും. ജാതകത്തില്‍ വ്യാഴം ചന്ദ്രനോട് 1, 4, 7, 10 എന്നീ ഭാവങ്ങളില്‍ കേന്ദ്ര സ്ഥാനത്ത് വരുമ്പോഴാണ് ഗജകേസരി യോഗം സൃഷ്ടിക്കുന്നത്. ഗജകേസരി യോഗം എന്നാല്‍ ആനയുടെ ശക്തിയും സിംഹത്തിന്റെ ധൈര്യവും ഒരുമിക്കുന്ന ശക്തിയായ യോഗം എന്നാണ്.

ഗുരുവിന്റെ ബലം (ഉച്ചസ്ഥാനം, സ്വഗ്രഹം, ദൃഷ്ടി), ചന്ദ്രന്റെ അവസ്ഥ, മറ്റ് ഗ്രഹങ്ങളുടെ ദോഷം (ശനി, രാഹു, കേതു, തുടങ്ങിയവയുടെ സ്വാധീനം) ഇവയെല്ലാം ഗജകേസരി രാജയോഗത്താല്‍ സ്വാധീനിക്കും. ഗജകേസരി യോഗത്തിലൂടെ ഏതെല്ലാം രാശിക്കാര്‍ക്കാണ് ഗുണങ്ങളുണ്ടാകുന്നതെന്ന് അറിയാം.

കന്നി

കന്നി രാശിക്കാര്‍ക്ക് ഗജകേസരി രാജയോഗം ഏറെ ഗുണം ചെയ്യും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. ഇതുവഴി സാമ്പത്തികമായി വലിയ ഉയര്‍ച്ച കൈവരിക്കാനാകും. ജീവിതത്തില്‍ ഗുണപരമായ പല മാറ്റങ്ങളും ഉണ്ടാകും. സാമ്പത്തികമായുള്ള പദ്ധതികളില്‍ നിക്ഷേപങ്ങള്‍ നടത്താന്‍ അനുകൂല സമയം. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകളില്‍ വിജയിക്കാനാകും. വീട്ടിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകും.

മീനം

മീനം രാശിക്കാര്‍ക്ക് ഗജകേസരി രാജയോഗം അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന സ്വന്തമായി ഒരു വീട് എന്ന സ്വപ്‌നം സാക്ഷാത്കരിക്കാനാകും. പുതിയ വീട്ടിലേക്ക് താമസം മാറും. പുത്തന്‍ വീട്ടില്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. പ്രൊഫഷണല്‍ ജീവിതത്തില്‍ വിജയമുണ്ടാകും.

വൃശ്ചികം

വൃശ്ചികം രാശിക്കാര്‍ക്ക് ഗജകേസരി രാജയോഗം ഗുണം ചെയ്യും. പുതിയ വാഹനം സ്വന്തമാക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാം. ബിസിനസില്‍ വലിയ വിജയങ്ങള്‍ കാത്തിരിക്കുന്നു. പുതിയതായി ആരംഭിക്കുന്ന കാര്യങ്ങളില്‍ വിജയം ഉണ്ടാകും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+