Get Updates
Get notified of breaking news, exclusive insights, and must-see stories!

പലവഴിക്ക് പണം കൈയിലെത്തും... ഈ രാശിക്കാരാണോ? അഞ്ച് ദിവസത്തിനകം രാജയോഗം!

എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശിയും നക്ഷത്രവും മാറാറുണ്ട്. പന്ത്രണ്ട് രാശിക്കാരേയും വിവിധ തരത്തിലാണ് ഇത് സ്വാധീനിക്കുക. ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക.

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹമാണ് വ്യാഴം. ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറാന്‍ വ്യാഴത്തിന് ഒരു വര്‍ഷത്തെ സമയമെടുക്കും. അതിനാല്‍ അതേ രാശിയിലേക്ക് തിരിച്ചെത്താന്‍ 12 വര്‍ഷമാണ് വ്യാഴത്തിന് വേണ്ടി വരുന്നത്. ഒരു വ്യാഴവട്ടക്കാലം എന്ന് പറയുന്നത് ഇതിനെയാണ്. ഇപ്പോഴിതാ നിഴല്‍ ഗ്രഹമായ ചന്ദ്രനൊപ്പം ചേര്‍ന്ന് രാജയോഗം സൃഷ്ടിക്കാന്‍ പോകുകയാണ് വ്യാഴം.

astrology

ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ എത്തുമ്പോഴാണ് രാജയോഗങ്ങള്‍ രൂപപ്പെടുന്നത്. നിലവില്‍ മേടം രാശിയില്‍ ആണ് വ്യാഴം സഞ്ചരിക്കുന്നത്. മാര്‍ച്ച് അഞ്ചിന് ചന്ദ്രന്‍ ഇടവം രാശിയില്‍ പ്രവേശിക്കും. വ്യാഴവും ഇടവത്തിലേയ്ക്ക് നീങ്ങുകയാണ്. ഇടവം രാശിയില്‍ വെച്ച് ചന്ദ്രനും വ്യാഴവും കൂടിച്ചേര്‍ന്ന് ഗജകേസരി യോഗം രൂപപ്പെടുകയാണ്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് അനുഗ്രഹമാകുക എന്ന് നോക്കാം.

വൃശ്ചികം

ഇടവം രാശിയില്‍ ചന്ദ്രനും വ്യാഴവും കൂടിച്ചേര്‍ന്ന് രൂപപ്പെടുന്ന ഗജകേസരി യോഗം വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹം സഫലീകരിക്കപ്പെടും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം. ബിസിനസ് വിപുലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ഗതിവേഗം കൈവരിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പളവര്‍ധനവും ലഭിക്കാന്‍ സാധ്യതയുണ്ട്.

മകരം

ഇടവം രാശിയില്‍ ചന്ദ്രനും വ്യാഴവും കൂടിച്ചേര്‍ന്ന് രൂപപ്പെടുന്ന ഗജകേസരി യോഗം മകരം രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറയും. സ്വര്‍ണം പോലെ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. വിദേശത്ത് പുതിയ ജോലി ലഭിക്കാന്‍ സാധ്യത കാണുന്നു. കുടുംബാംഗങ്ങള്‍ക്കൊപ്പം നല്ല സമയം ചെലവഴിക്കാനാകും.

ഇടവം

ഇടവം രാശിയില്‍ ചന്ദ്രനും വ്യാഴവും കൂടിച്ചേര്‍ന്ന് രൂപപ്പെടുന്ന ഗജകേസരി യോഗം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിക്കാരുടെ സാമ്പത്തിക ബാധ്യതകള്‍ മാറി സ്ഥിതി മെച്ചപ്പെടും. പുതിയ വരുമാന സ്രോതസുകള്‍ കണ്ടെത്തും. ഇതുവഴി നിങ്ങളുടെ ആസ്തിയില്‍ വലിയ വര്‍ധനവുണ്ടാകും. പൂര്‍വിക സ്വത്തുക്കള്‍ തര്‍ക്കങ്ങളേതുമില്ലാതെ നിങ്ങളുടെ കൈയിലെത്തും. കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+