തൊടുന്നതെല്ലാം പൊന്നാകും, കൈനിറയെ പണം... രാജയോഗം വന്നെത്തി, ഇവര്‍ക്ക് കോളടിച്ചു
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ പ്രാധാന്യം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം അനുകൂല ഫലം സമ്മാനിക്കും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് വിപരീത ഫലമായിരിക്കും നല്‍കുക.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് വ്യാഴം. ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് സഞ്ചരിക്കാന്‍ വ്യാഴത്തിന് 12 വര്‍ഷത്തെ സമയം വേണം. ഇതിനെയാണ് ഒരു വ്യാഴവട്ടക്കാലം എന്ന് പറയുന്നത്. നിലവില്‍ ഇടവം രാശിയിലാണ് വ്യാഴം സഞ്ചരിച്ച് കൊണ്ടിരിക്കുന്നത്. എന്നാല്‍ മേയ് 14 ന് വ്യാഴം മിഥുനം രാശിയിലേക്ക് പ്രവേശിക്കും. ഈ സമയം ചന്ദ്രനും ഈ രാശിയില്‍ ഉണ്ടായിരിക്കും.

ഇത് മിഥുനം രാശിയില്‍ വ്യാഴത്തിന്റെയും ചന്ദ്രന്റെയും സംയോഗത്തിന് വഴിക്കും. ഇതിലൂടെ ജ്യോതിഷത്തിലെ അപൂര്‍വ രാജയോഗമായ ഗജകേസരി രാജയോഗം രൂപപ്പെടും. ഇത് എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ചില രാശിക്കാരെ സംബന്ധിച്ച് അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും സമ്മാനിക്കുക. ഏതൊക്കെ രാശിക്കാരിലാണ് ഗജകേസരി യോഗം ഭാഗ്യം ചൊരിയുക എന്ന് നോക്കാം.
മിഥുനം
മിഥുനം രാശിയിലെ വ്യാഴത്തിന്റെയും ചന്ദ്രന്റെയും സംയോഗം വഴി രൂപപ്പെടുന്ന ഗജകേസരി യോഗം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. സാമ്പത്തികമായി വലിയ നിലയിലെത്താന്‍ സാധിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങളെല്ലാം സഫലീകരിക്കപ്പെടും. ജോലിയില്‍ സ്ഥാനക്കയറ്റം, ശമ്പള വര്‍ധനവ്, ഇഷ്ട സ്ഥലത്തേക്ക് ട്രാന്‍സ്ഫര്‍ എന്നിവയുണ്ടാകും.
കന്നി
മിഥുനം രാശിയിലെ വ്യാഴത്തിന്റെയും ചന്ദ്രന്റെയും സംയോഗം വഴി രൂപപ്പെടുന്ന ഗജകേസരി യോഗം കന്നി രാശിക്കാര്‍ക്ക് അനുകൂലമായ ഫലങ്ങള്‍ സമ്മാനിക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാനാകും. പുതിയ വാഹനം വാങ്ങാനുള്ള സാധ്യത കാണുന്നു. സ്വര്‍ണം പോലെ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. അവിവാഹിതര്‍ക്ക് യോജിച്ച പങ്കാളിയില്‍ നിന്ന് വിവാഹാലോചനകള്‍ വന്നേക്കാം.
തുലാം
മിഥുനം രാശിയിലെ വ്യാഴത്തിന്റെയും ചന്ദ്രന്റെയും സംയോഗം വഴി രൂപപ്പെടുന്ന ഗജകേസരി യോഗം തുലാം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. പുതിയ വീട്ടിലേക്ക് താമസം മാറും. ആഡംബര പൂര്‍ണമായ ജീവിതമാണ് പുത്തന്‍വീട്ടില്‍ നിങ്ങളെ കാത്തിരിക്കുന്നത്. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഏറെ അനുയോജ്യമായ സമയമാണ്. കലാ കായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം കൊയ്യാം












Click it and Unblock the Notifications