വെറും രാജയോഗമല്ല, ഗജകേസരി രാജയോഗം പിറന്നു; ഈ രാശിക്കാര്‍ക്കിനി നല്ലകാലം
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ജ്യോതിഷ പ്രകാരം ഒമ്പത് ഗ്രഹങ്ങള്‍, 12 രാശികള്‍, 27 നക്ഷത്രങ്ങള്‍ എന്നിവയുണ്ട്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് നവ ഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്.
രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍.

എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറി മാറി സഞ്ചരിക്കാറുണ്ട്. ഈ പ്രക്രിയയെ ആണ് ഗ്രഹ സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് വ്യാഴം. ദേവഗുരു ബൃഹസ്പതിയുടെ പ്രതീകമായ വ്യാഴത്തെ ഗ്രഹങ്ങളുടെ ഗുരുനാഥന്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറാന്‍ വ്യാഴത്തിന് ഒരു വര്‍ഷത്തെ സമയം വേണം. രാശിചക്രം പൂര്‍ത്തിയാക്കാന്‍ 12 വര്‍ഷത്തെ സമയവും വേണം. വ്യാഴവട്ടക്കാലം എന്ന് വിശേഷിപ്പിക്കുന്നത് ഇതിനെയാണ്.
നിലവില്‍ മിഥുനം രാശിയിലാണ് വ്യാഴം. ഇന്നലെ അര്‍ധരാത്രിയോടെ ചന്ദ്രനും ഈ രാശിയിലേക്ക് വന്നു. ഫെബ്രുവരി 26 ന് പുലര്‍ച്ചെ 12:54 നാണ് ചന്ദ്രന്‍ മിഥുന രാശിയില്‍ പ്രവേശിച്ചത്. ഇതോടെ മിഥുനം രാശിയില്‍ ഗുരു-ചാന്ദ്ര സംയോഗം രൂപപ്പെടുകയും ഗജകേസരി രാജയോഗം ആരംഭിക്കുകയും ചെയ്തു. ദൃക് പഞ്ചാംഗം അനുസരിച്ച് മിഥുന രാശിയില്‍ ചന്ദ്രന്റെ സാന്നിധ്യം മൂലമാണ് ഈ രാജയോഗം രൂപപ്പെടുന്നത്.
രണ്ടര ദിവസത്തോളം ഈ രാജയോഗം നീണ്ടുനില്‍ക്കും. ചന്ദ്രന്‍ മിഥുനം രാശിയില്‍ നിന്ന് മാറുന്നതോടെയാണ് ഈ രാജയോഗം അവസാനിക്കുന്നത്. ഗജകേസരി രാജയോഗം എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ചില രാശിക്കാര്‍ക്ക അനിതര സാധാരണമായ നേട്ടങ്ങളാണ് വരാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്ന് നമുക്കൊന്ന് പരിശോധിക്കാം.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് മിഥുനം രാശിയിലെ ഗുരു - ചാന്ദ്ര സംയോഗം വഴി രൂപപ്പെടുന്ന ഗജകേസരി രാജയോഗം അനുകൂലമായിരിക്കും. പലവഴിക്ക് പണം കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. ഇതെല്ലാം നിങ്ങളുടെ സാമ്പത്തിക സ്ഥിതി അഭിവൃദ്ധിപ്പെടാന്‍ സഹായിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ആത്മവിശ്വാസം വര്‍ധിക്കും.
മകരം
മിഥുനം രാശിയിലെ ഗുരു-ചാന്ദ്ര സംയോഗം വഴി രൂപപ്പെടുന്ന ഗജകേസരി രാജയോഗം മകരം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. പുതിയ വീട്, വാഹനം എന്നിവ സ്വന്തമാക്കാനാകും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാം. പൂര്‍വിക സ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും. ജോലിസ്ഥലത്ത് നല്ല മാറ്റങ്ങള്‍ കാണാന്‍ കഴിയും. വിട്ടുമാറാത്ത രോഗങ്ങളില്‍ നിന്ന് മുക്തരാകും.












Click it and Unblock the Notifications