നാളെ മുതല്‍ രാജയോഗം.. വെറും രാജയോഗമല്ല, ഗജകേസരി രാജയോഗം! നിങ്ങളുടെ രാശി ഇതാണോ?
എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും ജ്യോതിഷത്തില്‍ സവിശേഷമായ സ്ഥാനമാണ് കല്പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്, ചന്ദ്രന്, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.
ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

ഗ്രഹങ്ങളെല്ലാം തന്നെ നിശ്ചിത കാലയളവില്‍ രാശിയും നക്ഷത്രവും മാറാറുണ്ട്. ഇതിനെയാണ് ഗ്രഹ സംക്രമണം എന്ന് പറയുന്നത്. ഗ്രഹ സംക്രമണം ചില രാശിക്കാരില്‍ നല്ല ഫലങ്ങളും മറ്റ് ചില രാശിക്കാരില്‍ ദോഷം ഫലങ്ങളും ഉണ്ടാക്കാന്‍ കാരണമാകാറുണ്ട്. ഗ്രഹങ്ങള്‍ രാശി മാറുമ്പോള്‍ ഒരേ സമയം ഒരു രാശിയില്‍ ഒന്നിച്ചെത്താറുണ്ട്. ഈ സമയത്താണ് രാജയോഗങ്ങള്‍ രൂപപ്പെടുന്നത്.
ഇത്തരത്തില്‍ ജ്യോതിഷത്തിലെ ഏറ്റവും ശുഭകരവും ശക്തവുമായ യോഗങ്ങളില്‍ ഒന്നായ ഗജകേസരി യോഗം രൂപപ്പെടാന്‍ പോകുകയാണ്. വ്യാഴവും ചന്ദ്രനും തമ്മിലുള്ള പ്രത്യേക സ്ഥാനബന്ധത്തിലൂടെയാണ് ഗജകേസരി യോഗം രൂപപ്പെടുന്നത്. ചന്ദ്രനില്‍ നിന്ന് നാല്, ഏഴ്, പത്ത്, അല്ലെങ്കില്‍ ഒന്നാം ഭാവങ്ങളില്‍ വ്യാഴം നില്‍ക്കുമ്പോഴും വ്യാഴം സ്വന്തം രാശികളായ ധനുവിലോ മീനത്തിലോ, അല്ലെങ്കില്‍ ഉച്ചരാശിയായ കര്‍ക്കടകത്തിലോ ബലവാനായി നില്‍ക്കുമ്പോഴും ഈ രാജയോഗം രൂപപ്പെടും.
ലഗ്നത്തില്‍ നിന്നോ ചന്ദ്രനില്‍ നിന്നോ വ്യാഴം കേന്ദ്രസ്ഥാനങ്ങളില്‍ വരുമ്പോഴും ഈ യോഗം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ജനുവരി 23 വെള്ളിയാഴ്ച ജ്യോതിഷ ലോകത്ത് സവിശേഷമായ ഗജകേസരിയോഗം രൂപപ്പെടുകയാണ്. ചന്ദ്രന് മീനം രാശിയിലേക്കും വ്യാഴം കര്‍ക്കടകത്തിലേക്കും ബുധന്‍ തിരുവോണം നക്ഷത്രത്തിലേക്കും സംക്രമിക്കുന്നതോടെ ആണ് ഇത് സംഭവിക്കുന്നത്.
ആനയുടെ ശക്തിയും രാജകീയ ഭാവത്തെയും സൂചിപ്പിക്കുന്ന 'ഗജം', സിംഹത്തിന്റെ ധീരതയെയും നേതൃത്വത്തെയും പ്രതിനിധീകരിക്കുന്ന 'കേസരി' എന്നീ വാക്കുകളില്‍ നിന്നാണ് ഈ യോഗത്തിന് ഈ പേര് ലഭിച്ചത്. ജാതകത്തില്‍ ഗജകേസരിയോഗം രൂപപ്പെടുന്ന ഒരു വ്യക്തിക്ക് ധൈര്യം, അറിവ്, വിദ്യാഭ്യാസം, സാമ്പത്തിക ഭദ്രത എന്നിവയുണ്ടാകും. ജനുവരി 23 ലെ ഗജകേസരിയോഗം ആര്‍ക്കൊക്കെയാണ് ഗുണം ചെയ്യുക എന്ന് നോക്കാം.
മേടം
മേടം രാശിക്കാര്‍ക്ക് ഗജകേസരിയോഗം ഗുണം ചെയ്യും. ഏറെ നാളായി കാത്തിരിക്കുന്ന സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കും. പുതിയ വീട്ടിലേക്ക് താമസം മാറും. പുത്തന്‍ വീട്ടില്‍ ആഡംബര ജീവിതമാണ് ഇവരെ കാത്തിരിക്കുന്നത്. സ്വര്‍ണം പോലെ വില പിടിപ്പുള്ള പല സമ്മാനങ്ങളും നിങ്ങളെ തേടിയെത്തും. സന്തോഷകരമായ നിരവധി അനുഭവങ്ങളും ആരോഗ്യപരമായ നേട്ടങ്ങളും മേടം രാശിക്കാരെ തേടിയെത്തും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഗജകേസരി യോഗം അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കും. കുടുംബത്തിനാകെ സന്തോഷവും സമൃദ്ധിയും തേടിയെത്താനും ഈ യോഗം സഹായിക്കും. ബിസിനസ് മേഖലയിലും അനുകൂല മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യത്തില്‍ പുരോഗതി കൈവരിക്കും. കരിയറില്‍ പുതിയ അവസരങ്ങള്‍ തേടിയെത്തും.
-
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു












Click it and Unblock the Notifications