Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം വന്ന് നിറയും, സമ്പത്ത് കുമിഞ്ഞുകൂടും; വെറും രാജയോഗമല്ല, ഗജകേസരി യോഗം തുടങ്ങി

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറി മാറി സഞ്ചരിക്കാറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഈ പ്രക്രിയയെ പറയുന്ന പേരാണ് സംക്രമണം എന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും ബാധിക്കും.

എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഇത് ഏറെ ഗുണം ചെയ്യും. അതേസമയം മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഗ്രഹ സംക്രമണം പ്രതികൂലമായ ഫലങ്ങളായിരിക്കും സമ്മാനിക്കുന്നത്. ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് ജ്യോതിഷ പ്രകാരം കണക്കാക്കിയിരിക്കുന്ന നവഗ്രഹങ്ങള്‍.

Gajakesari Yoga 2026

ഇവയില്‍ സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി എന്നീ ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ് എന്നും രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ് എന്നും വിവക്ഷിച്ചിരിക്കുന്നത്. മലയാള മാസങ്ങള്‍ക്ക് അനുസൃതമായി ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെ 12 രാശികളും ഉണ്ട്.

നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ. സംക്രമണ സമയത്ത് ഒന്നിലേറെ ഗ്രഹങ്ങള്‍ ഒരേ രാശിയില്‍ എത്താറുണ്ട്.

ഇങ്ങനെയാണ് രാജയോഗങ്ങള്‍ രൂപപ്പെടുന്നത്. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകള്‍ നിറഞ്ഞ ഗ്രഹങ്ങളാണ് വ്യാഴവും ചന്ദ്രനും. ദേവഗുരുവായ ബൃഹസ്പതിയാണ് വ്യാഴത്തിന്റെ പ്രതീകം. വ്യാഴം ഓരോ വര്‍ഷത്തിലും രാശി മാറ്റുന്നു. ചന്ദ്രനാകട്ടെ നിഴല്‍ ഗ്രഹം എന്നാണ് ജ്യോതിഷത്തില്‍ അറിയപ്പെടുന്നത്. ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്ന ചന്ദ്രന്‍ ഓരോ രണ്ടര വര്‍ഷത്തിലും രാശി മാറ്റുന്നു.

ഈ രണ്ട് ഗ്രഹങ്ങളും കൂടിച്ചേരുമ്പോള്‍ ഗജകേസരി രാജയോഗം രൂപം കൊള്ളുന്നു. ജ്യോതിഷത്തില്‍ വ്യാഴത്തിന്റെയും ചന്ദ്രന്റെയും സംയോഗം വളരെ ശുഭകരമായി കണക്കാക്കുന്നു. വ്യാഴവും ചന്ദ്രനും ഒരു രാശിയില്‍ ഒന്നിച്ചു വരുമ്പോഴോ പരസ്പരം ഒരു കേന്ദ്ര സ്ഥാനത്ത് വരുമ്പോഴോ ഗജകേസരി രാജയോഗം രൂപം കൊള്ളുന്നു എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്.

ഇന്ന് രൂപപ്പെടുന്ന ഗജകേസരി യോഗം മറ്റന്നാള്‍ വരെ നീണ്ടുനില്‍ക്കും. ഈ രാജയോഗ സമയത്ത് പുതിയ ഉത്തരവാദിത്തങ്ങള്‍, സാമ്പത്തിക നേട്ടങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത പലമടങ്ങ് വര്‍ധിക്കുന്നു. എല്ലാ രാശിക്കാരേയും ഈ രാജയോഗം ബാധിക്കുമെങ്കിലും ചില രാശിക്കാര്‍ക്ക് ഇത് അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും സമ്മാനിക്കുന്നത്. ഏതൊക്കെയാണ് ഈ രാശിക്കാര്‍ എന്ന് നോക്കാം...

ഇടവം

വ്യാഴത്തിന്റേയും ചന്ദ്രന്റേയും സംയോഗം വഴി രൂപപ്പെടുന്ന ഗജകേസരി യോഗം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. അളവറ്റ ധനം ഇവരുടെ കൈയിലേക്ക് വന്ന് ചേരും. അതിനാല്‍ തന്നെ ഈ രാശിക്കാരുടേയും കുടുംബത്തിന്റേയും സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. മാനസിക സമാധാനവും ആശ്വാസവും അനുഭവപ്പെടാം. പുതിയ തൊഴില്‍ അവസരങ്ങള്‍ ലഭിക്കാനുള്ള സാധ്യത കാണുന്നു.

തുലാം

തുലാം രാശിക്കാര്‍ക്ക് വ്യാഴത്തിന്റേയും ചന്ദ്രന്റേയും സംയോഗം വഴി രൂപപ്പെടുന്ന ഗജകേസരി യോഗം ഗുണം ചെയ്യും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വലിയ നേട്ടം ലഭിക്കാന്‍ സാധ്യതയുണ്ട്. വരുമാനം വര്‍ധിക്കും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. ദാമ്പത്യ ജീവിതം സന്തുഷ്ടകരമായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+