ദുര്‍ഗാഷ്ടമി ദിനം ഗജകേസരി യോഗവും.. ഈ രാശിക്കാരുടെ ഭാഗ്യം തെളിഞ്ഞു; നിധി കുംഭം കൈയിലേക്ക്..!
ഇന്ന് ലോകമെമ്പാടുമുള്ള ഹൈന്ദവ വിശ്വാസികള്‍ ദുര്‍ഗാഷ്ടമി ആചരിക്കുകയാണ്. നവരാത്രി ഉത്സവത്തിന്റെ എട്ടാം ദിവസമാണ് ദുര്‍ഗാഷ്ടമി അല്ലെങ്കില്‍ മഹാഷ്ടമി. ഹൈന്ദവ വിശ്വാസത്തില്‍ വലിയ പ്രാധാന്യമുള്ള ദിവസമാണിത്. ആശ്വയുജ മാസത്തിലെ ശുക്ലപക്ഷത്തിലെ എട്ടാം തീയതി (അഷ്ടമി തിഥി) ആണ് ദുര്‍ഗാഷ്ടമിയായി ആഘോഷിക്കുന്നത്. ദുര്‍ഗാദേവി മഹിഷാസുരനെ നിഗ്രഹിക്കുന്നതിന് മുമ്പ് ചെയ്ത മഹാശക്തിപ്രദര്‍ശനത്തെക്കുറിച്ചാണ് ഈ ദിവസം ഓര്‍ക്കുന്നത്.
അധര്‍മ്മത്തിന് മേല്‍ ധര്‍മ്മം വിജയം നേടുന്ന ദിവസം കൂടിയാണിത്. ജ്യോതിഷപരമായും ഏറെ സവിശേഷതകളുള്ള ദിവസമാണിത്. ദുര്‍ഗാഷ്ടമി ദിവസം തന്നെ ഗജകേസരി രാജയോഗവും രൂപപ്പെടുന്നു എന്ന അപൂര്‍വതയും ഇന്നത്തെ ദിവസത്തിനുണ്ട്. ചന്ദ്രനും വ്യാഴവും ചേര്‍ന്ന് രൂപപ്പെടുത്തുന്ന പ്രത്യേക യോഗമാണ് ഗജകേസരി രാജയോഗം. ജാതകത്തില്‍ വ്യാഴം ചന്ദ്രനോട് 1, 4, 7, 10 എന്നീ ഭാവങ്ങളില്‍ കേന്ദ്ര സ്ഥാനത്ത് വരുമ്പോഴാണ് ഗജകേസരി യോഗം ഉണ്ടാകുന്നത്.

ആനയുടെ ശക്തിയും സിംഹത്തിന്റെ ധൈര്യവും ഒരുമിക്കുന്ന ശക്തിയായ യോഗം എന്നാണ് ഗജകേസരി യോഗം അറിയപ്പെടുന്നത്. നിഴല്‍ ഗ്രഹമാണ് ചന്ദ്രന്‍. ഗ്രഹങ്ങളുടെ അധിപനായ വ്യാഴമാകട്ടെ ദേവഗുരു ബൃഹസ്പതിയുടെ പ്രതീകമാണ്. അതിനാല്‍ തന്നെ ഈ രണ്ട് ഗ്രഹങ്ങളുടേയും സംയോജനം വഴി രൂപപ്പെടുന്ന ഗജകേസരി യോഗം വ്യക്തികളെ വ്യത്യസ്ത തരത്തിലായിരിക്കും ബാധിക്കുക.
എല്ലാവര്‍ക്കും ഇത് ഗുണപരമാകണം എന്നില്ല. ഗുരുവിന്റെ ബലം (ഉച്ചസ്ഥാനം, സ്വഗ്രഹം, ദൃഷ്ടി), ചന്ദ്രന്റെ അവസ്ഥ, മറ്റ് ഗ്രഹങ്ങളുടെ ദോഷം (ശനി, രാഹു, കേതു, തുടങ്ങിയവയുടെ സ്വാധീനം) ഇവയെല്ലാം ഈ രാജയോഗത്തിന്റെ ഗുണദോഷങ്ങളെ സ്വാധീനിക്കും. ഗ്രഹങ്ങള്‍ ഒമ്പത്, രാശികള്‍ 12, നക്ഷത്രങ്ങള്‍ 27 എന്നിങ്ങനെയാണ് ജ്യോതിഷ പ്രകാരം നിര്‍ണയിച്ചിട്ടുള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍.
ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് നക്ഷത്രങ്ങള്‍.
ഈ പന്ത്രണ്ട് രാശിക്കാരില്‍ ആര്‍ക്കൊക്കെയാണ് ദുര്‍ഗാഷ്ടമി ദിവസം രൂപപ്പെടുന്ന ഗജകേസരി യോഗം അനുകൂലമാകുക എന്ന് നോക്കാം. എല്ലാ വ്യക്തികളിലും രാജയോഗത്തിന്റെ സ്വാധീനം ലഭിക്കുമെങ്കിലും അത് വ്യത്യസ്ത തരത്തിലായിരിക്കും. ചില രാശിക്കാര്‍ക്ക് ഇതുവഴി അനിതര സാധാരണമായ നേട്ടങ്ങളാണ് വരാന്‍ പോകുന്നത്.
മകരം
ദുര്‍ഗാഷ്ടമിയും ഗജകേസരി യോഗവും ഒന്നിച്ചെത്തുന്നത് മകരം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളത്തെ ആഗ്രഹമായ സ്വന്തമായി ഒരു വീട് എന്ന സ്വപ്‌നം പൂവണിയും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കോ ഉപരിപഠനത്തിനോ വേണ്ടി വിദേശത്തേക്ക് പോകാനുള്ള യോഗം കാണുന്നു. കരിയറില്‍ പുരോഗതി കൈവരിക്കാനാകും.
മേടം
മേടം രാശിക്കാര്‍ക്ക് ദുര്‍ഗാഷ്ടമിയും ഗജകേസരി യോഗവും ഒന്നിച്ചെത്തുന്നത് അനുകൂലമായിരിക്കും. പുതിയ വാഹനം സ്വന്തമാക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാം. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. പൂര്‍വിക സ്വത്ത് തടസങ്ങളേതുമില്ലാതെ കൈയിലെത്തും. ഇതെല്ലാം നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ സഹായിക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ നിന്ന് നേട്ടം കൊയ്യാനാകും.












Click it and Unblock the Notifications