ഗജകേസരി രാജയോഗം വന്നെത്തി, പണമഴ ഖജനാവ് നിറയ്ക്കും; ഭാഗ്യവും പുരോഗതിയും ഈ രാശിക്കാര്‍ക്കൊപ്പം
ജ്യോതിഷത്തില്‍ രാശിമാറ്റം ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. ഒക്ടോബര്‍ മാസത്തില്‍ വലിയ രാശിമാറ്റങ്ങള്‍ ധാരാളം നടക്കാനുണ്ട്. കാര്‍ത്തിക മാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ത്ഥി നാളില്‍ വരുന്ന കാര്‍വ ചൗത് വ്രതത്തിലാണ് മഹാലക്ഷ്മി രാജയോഗം, ഗജകേസരി യോഗം, ശശ് രാജയോഗം, സമസസ്പതക രാജയോഗം, ബുധാദിത്യ രാജയോഗം എന്നിവ രൂപപ്പെടും.
ഈ യോഗങ്ങള്‍ പല രാശിക്കാരുടെയും ജീവിതത്തെ മാറ്റിമറിക്കും. ഒക്ടോബര്‍ ഇരുപതിന് ഇടവരാശിയില്‍ ഗജകേസരി യോഗം രൂപപ്പെട്ടിരിക്കുകയാണ്. വ്യാഴവും ചന്ദ്രനും ചേരുമ്പോഴാണ് ഈ യോഗമുണ്ടാവുന്നത്. ശുക്രനാണ് ഈ രാശിയുടെ അധിപന്‍. ഈ രാശിമാറ്റത്തിലൂടെ ആര്‍ക്കെല്ലാം നേട്ടമുണ്ടാവുമെന്ന് നോക്കാം.

ഇടവം: ഗജകേസരി യോഗം ഇടവം രാശിയിലാണ് രൂപം കൊള്ളുന്നത്. അത്ഭുതകരമായ രീതിയില്‍ ഈ രാശിക്കാരുടെ സമ്പത്ത് ഉയരാന്‍ തുടരും. സാമ്പത്തിക പ്രതിസന്ധികളെല്ലാം ഇക്കാലയളവില്‍ അവസാനിക്കും. ഇവരുടെ വ്യക്തിത്വം ഇക്കാലയളവില്‍ മെച്ചപ്പെടും. ആഡംബര ജീവിതം നയിക്കാനാവും. ബിസിനസ് ചെയ്യുന്നവരാണെങ്കില്‍ വലിയ ലാഭം തന്നെ സ്വന്തമാക്കാന്‍ സാധിക്കും.
പങ്കാളിയുമായുള്ള ബന്ധവും ശക്തമാകും. ഏറ്റവും മികച്ച ദാമ്പത്യ ബന്ധം നയിക്കാനാവും. ജോലിയുള്ളവരാണെങ്കില്‍ അവര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കും. ശമ്പളവര്‍ധനവും സ്വന്തമാക്കാന്‍ സാധിക്കും. ഭാഗ്യത്തിന്റെ അകമ്പടി ഇവരുടെ ജീവിതത്തിലുണ്ടാവും. എന്തുകാര്യം ചെയ്താലും അത് ശുഭകരമായി മാറും. പുതിയ തൊഴില്‍ കണ്ടെത്താനും സാധിക്കും.
കര്‍ക്കടകം: ഗജകേസരി യോഗത്തിലൂടെ കര്‍ക്കടകം രാശിക്കാരുടെ ജീവിതത്തിലേക്ക് സുവര്‍ണകാലം വന്നെത്തും. തൊട്ടതെല്ലാം പൊന്നായി മാറും. ആഗ്രഹിച്ചതെല്ലാം നേടാനും ഇക്കാലയളവില്‍ സാധിക്കും. വരുമാനം വന്‍ തോതില്‍ വര്‍ധിക്കും. ബിസിനസുകാരാണെങ്കില്‍ വന്‍ ലാഭം തന്നെ സ്വന്തമാക്കാനാവും. നിക്ഷേപങ്ങളില്‍ നിന്നും ധാരാളം ധനനേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കും.
ഈ രാശിയുടെ ആദായത്തിനും ലാഭത്തിനും ഇടയിലാണ് ഈ യോഗം രൂപപ്പെടുന്നത്. അതുകൊണ്ട് വരുമാനം വര്‍ധിക്കും. ഈ സമയം നിക്ഷേപം നടത്താന്‍ ഏറ്റവും അനുകൂല സമയമാണ്. പുതിയ വരുമാന സ്രോതസ്സുകള്‍ തെളിയും. ജോലി ചെയ്യുന്നവരെ തേടി പ്രമോഷനെത്തും. ആത്മവിശ്വാസവും വന്‍ തോതില്‍ വര്‍ധിക്കും.
കുംഭം: ധനനേട്ടങ്ങള്‍ പെരുമഴ തന്നെ കുംഭം രാശിക്കാരുടെ ജീവിതത്തില്‍ ഗജകേസരി യോഗത്തിലൂടെ ലഭിക്കും. ആഗ്രഹിച്ചതിലും കൂടുതല്‍ സമ്പത്ത് സ്വന്തമാക്കാനാവും. കരയിറില്‍ വലിയ ഉയര്‍ച്ചയുണ്ടാവും. ജോലിസ്ഥലത്ത് വലിയ അഭിനന്ദനങ്ങള്‍ ലഭിക്കും. ഏത് കാര്യവും കൃത്യമായി ചെയ്ത് തീര്‍ക്കും. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പളവര്‍ധനവും സ്വന്തമാക്കാനാവും. എല്ലാ ആഗ്രഹങ്ങളും ഇക്കാലയളവില്‍ നിറവേറ്റപ്പെടും.
സാമ്പത്തികമായി അടിത്തറ മെച്ചപ്പെടും. സാമ്പത്തിക പ്രതിസന്ധികള്‍ മാറി ആഡംബര ജീവിതം നയിക്കാനാവും. പുതിയ വാഹനമോ വസ്തുക്കളോ വാങ്ങാനുള്ള യോഗമുണ്ടാവും. ജോലിയുള്ളവര്‍ക്ക് വിദേശയാത്ര പോകാനം യോഗമുണ്ടാവും. പുതിയ ബിസിനസുകള്‍ ആരംഭിക്കാനാവും. അതില്‍ നിന്നെല്ലാം വലിയ ലാഭവും സ്വന്തമാക്കാനാവും.












Click it and Unblock the Notifications