ഗജകേസരി രാജയോഗം ഇവര്‍ക്ക് അനുഗ്രഹം ചൊരിയും, തൊടുന്നതെല്ലാം പൊന്നാകും; ഈ രാശിക്കാരാണോ?
ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് കല്പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ വ്യക്തികളുടേയും ജീവജാലങ്ങളുടേയും ജനനവും ജീവിതവും മരണവുമെല്ലാം ജ്യോതിഷവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് വിശ്വാസം. ഗ്രഹങ്ങള്‍, നക്ഷത്രങ്ങള്‍, രാശികള്‍, ജന്മസമയം എന്നിവയുടെ എല്ലാം അടിസ്ഥാനത്തില്‍ ആണ് ജ്യോതിഷത്തില്‍ ഇത് നിര്‍ണയിക്കപ്പെടുന്നത്.
ജ്യോതിഷ പ്രകാരം ഒമ്പത് ഗ്രഹങ്ങളും 12 രാശികളും 27 നക്ഷത്രങ്ങളുമാണ് ഉള്ളത്. സൂര്യന്, ചന്ദ്രന്, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.

അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍. ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്പിച്ച് നല്‍കിയിരിക്കുന്നത്.
എല്ലാ ഗ്രഹങ്ങളും കൃത്യമായ ഇടവേളകളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും പരിവര്‍ത്തനം ചെയ്യാറുണ്ട്. സംക്രമണം എന്നാണ് ഈ പ്രക്രിയയെ വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും സ്വാധീനിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ അനുകൂലമായിരിക്കും. എന്നാല്‍ മറ്റ് ചിലര്‍ക്ക് ഇത് വിപരീതമായ ഫലങ്ങളായിരിക്കും സമ്മാനിക്കുക.
ജ്യോതിഷത്തില്‍ ഏറെ പ്രധാനപ്പെട്ട ഗ്രഹങ്ങളിലൊന്നാണ് വ്യാഴവും ചന്ദ്രനും. ഗ്രഹങ്ങളുടെ അധിപനായ വ്യാഴം ദേവഗുരു ബൃഹസ്പതിയുടെ പ്രതീകമാണ്. ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറാന്‍ 12 വര്‍ഷമാണ് വ്യാഴത്തിന് വേണ്ടത്. വ്യാഴവട്ടക്കാലം എന്ന് പറയുന്നത് ഇതിനെയാണ്. മറുവശത്തുള്ള ചന്ദ്രനാകട്ടെ വേഗത്തില്‍ രാശി മാറ്റുന്ന ഗ്രഹമാണ്. നിഴല്‍ ഗ്രഹം കൂടിയാണ് ചന്ദ്രന്.
ചന്ദ്രന് ഓരോ രണ്ടര ദിവസത്തിലും അതിന്റെ ചലനം മാറ്റും. ഈ രീതിയില്‍ ചന്ദ്രന് ഏതെങ്കിലും ഒരു രാശിയുമായി സംയോജിച്ച് രാജയോഗങ്ങള്‍ രൂപപ്പെടാറുണ്ട്. വ്യാഴവും ചന്ദ്രനും ഒരേ രാശിയില്‍ സംയോജിക്കുമ്പോഴാണ് ജ്യോതിഷത്തിലെ പ്രധാനപ്പെട്ട ഗജകേസരി യോഗം രൂപപ്പെടുന്നത്. സെപ്റ്റംബര്‍ 14 ന് ചന്ദ്രന് മിഥുനത്തില് സംക്രമിച്ചിരുന്നു. ഇതിനിടയില്‍ വ്യാഴവും ഈ രാശിയിലേക്ക് എത്തി.
ഇതോടെ ചില രാശിക്കാര്‍ക്ക് അനിതര സാധാരണമായ നേട്ടങ്ങളാണ് കൈവന്നിരിക്കുന്നത്. ഇന്ന് ചന്ദ്രന് മിഥുനം രാശി വിട്ടൊഴിയുന്നത് വരെ ഈ രാജയോഗം നിലനില്ക്കും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗജകേസരി രാജയോഗം അനുകൂലമാകുന്നത് എന്ന് നമുക്ക് നോക്കാം.
ചിങ്ങം
മിഥുനം രാശിയിലെ വ്യാഴ - ചാന്ദ്ര സംയോഗം കൊണ്ട് രൂപപ്പെടുന്ന ഗജകേസരി രാജയോഗം ചിങ്ങം രാശിക്കാര്‍ക്ക് അനുഗ്രഹമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങളെല്ലാം സഫലീകരിക്കപ്പെടും. വരുമാനത്തിന് പുതിയ വഴികള്‍ തുറക്കപ്പെടും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ലഭിക്കും.
കന്നി
കന്നി രാശിക്കാര്‍ക്ക് മിഥുനം രാശിയിലെ വ്യാഴ - ചാന്ദ്ര സംയോഗം കൊണ്ട് രൂപപ്പെടുന്ന ഗജകേസരി രാജയോഗം അനുകൂലമായിരിക്കും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ അനുഗ്രഹമുണ്ടായിരിക്കും. അതിനാല്‍ ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടാവുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടി വിജയം നേടാന്‍ കഴിയും. ഏറെ നാളായി ജോലി അന്വേഷിക്കുന്നവര്‍ക്ക് ആകര്‍ഷകമായ ശമ്പളമുള്ള ജോലി തന്നെ തേടി വരും.
മിഥുനം
മിഥുനം രാശിയിലെ വ്യാഴ - ചാന്ദ്ര സംയോഗം കൊണ്ട് രൂപപ്പെടുന്ന ഗജകേസരി രാജയോഗം മിഥുനം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. പലവഴിക്ക് പണം നിങ്ങളുടെ കൈയിലെത്തും. അതിനാല്‍ തന്നെ നിങ്ങളുടെ ആസ്തി വര്‍ധിക്കും. തര്‍ക്കങ്ങളേതുമില്ലാതെ പൂര്‍വിക സ്വത്ത് നിങ്ങളുടെ കൈയിലെത്തും.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications