ആസ്തി ഇരട്ടിക്കാന്‍ പോകുന്നു, രാജയോഗത്തിന് ഇനി രണ്ട് നാള്‍; ഈ രാശിക്കാരാണോ?
എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിനെ സംക്രമണം എന്നാണ് വിശേഷിപ്പിക്കുന്നത്. ഗ്രഹങ്ങളുടെ സംക്രമണം പന്ത്രണ്ട് രാശിക്കാരേയും വിവിധ തരത്തിലായിരിക്കും സ്വാധീനിക്കുക.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് വ്യാഴവും ചന്ദ്രനും. ദേവഗുരു ബൃഹസ്പതിയാണ് വ്യാഴത്തിന്റെ പ്രതീകം. ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറാന്‍ ഒരു വര്‍ഷത്തെ സമയം ആവശ്യമാണ് വ്യാഴമാണ്. നിഴല്‍ ഗ്രഹമായ ചന്ദ്രന്‍ ഓരോ രണ്ടര ദിവസം കൂടുമ്പോഴും രാശി മാറ്റും. ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ വരുമ്പോഴാണ് രാജയോഗങ്ങള്‍ രൂപപ്പെടുന്നത്.

ഇതിലൂടെ ഒരു രാശിയിലൂടെ കടന്ന് പോകുന്ന ഗ്രഹത്തിന് മറ്റൊരു രാശിയിലുള്ള ഗ്രഹത്തിന്റെ ദൃഷ്ടി പതിഞ്ഞാലും രാജയോഗങ്ങള്‍ രൂപപ്പെടും. വ്യാഴവും ചന്ദ്രനും ചേര്‍ന്ന് ഇത്തരത്തില്‍ ഒരു രാജയോഗം രൂപീകരിക്കാന്‍ പോകുകയാണ്. ഏപ്രില്‍ 10 ന് വൈകുന്നേരം 7:04 ന് ചന്ദ്രന്‍ കന്നി രാശിയില്‍ പ്രവേശിക്കും. ഏപ്രില്‍ 13 ന് രാവിലെ 7:38 വരെ കന്നി രാശിയിലൂടെയായിരിക്കും ചന്ദ്രന്റെ സഞ്ചാരം.
ഈ സാഹചര്യത്തില്‍ ഇടവം രാശിയിലിരിക്കുന്ന വ്യാഴത്തിന്റെ ദൃഷ്ടി ചന്ദ്രനില്‍ പതിക്കും. ഇത് വഴി ഗജകേസരി രാജയോഗം രൂപപ്പെടും. ഗജകേസരി രാജയോഗം എല്ലാ മാസവും നിരവധി തവണ രൂപപ്പെടുന്നു. ചന്ദ്രനുമായി വ്യാഴത്തിന്റെ സംയോജനം അല്ലെങ്കില്‍ വ്യാഴത്തിന്റെ കാഴ്ച ചന്ദ്രനില്‍ വീഴുന്നത് മൂലമാണ് ഇത് സംഭവിക്കുന്നത്. ജ്യോതിഷത്തിലെ ശക്തമായ രാജയോഗങ്ങളില്‍ ഒന്നായാണ് ഇതിനെ കണക്കാക്കുന്നത്.
ഏപ്രില്‍ 11 നാണ് ഈ രാജയോഗം രൂപപ്പെടുക. ഇത് എല്ലാ രാശിക്കാരേയും സ്വാധാനിക്കുമെങ്കിലും ചില രാശിക്കാര്‍ക്ക് അനിതര സാധാരണമായ നേട്ടങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഈ രാജയോഗത്തിന്റെ ഗുണഫലങ്ങള്‍ ലഭിക്കുക എന്ന് നോക്കാം.
മകരം
മകരം രാശിക്കാര്‍ക്ക് ഗജകേസരി രാജയോഗം നിരവധി നേട്ടങ്ങള്‍ സമ്മാനിക്കും. മകരം രാശിയില്‍ ചന്ദ്രന്‍ ഒമ്പതാം ഭാവത്തിലൂടെയാണ് സഞ്ചരിക്കുന്നത്. അഞ്ചാം ഭാവത്തിലാണ് വ്യാഴത്തിന്റെ സ്ഥാനം. അതുവഴി ചന്ദ്രന്റെ ഭാഗ്യ ഗൃഹത്തെ ഉണര്‍ത്തും. അങ്ങനെയാണ് ഈ രാശിക്കാര്‍ക്ക് ഗജകേസരി രാജയോഗം നേട്ടങ്ങള്‍ സമ്മാനിക്കുന്നത്. ഈ രാശിക്കാര്‍ അവരുടെ വ്യക്തിജീവിതത്തില്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ നിന്ന് മോചനം നേടും.
ഏറെ നാളായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാകും. മാനസിക സമ്മര്‍ദ്ദങ്ങളില്‍ നിന്ന് മോചനം ലഭിക്കും. ഭാവി ജീവിതം സംബന്ധിച്ച് നിര്‍ണായക തീരുമാനം എടുക്കേണ്ട സമയമാണ്. പുതിയ തൊഴിലവസരങ്ങള്‍ ലഭിക്കും. വിദേശത്ത് ജോലി, ഉന്നത പഠനം എന്നിവ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ് എന്ന് കാണുന്നു. സമൂഹത്തില്‍ ബഹുമാനം ലഭിക്കും.
മേടം
മേടം രാശിക്കാര്‍ക്ക് ഗജകേസരി രാജയോഗം ഏറെ ഗുണം ചെയ്യും. ഈ രാശിയുടെ ആറാം ഭാവത്തില്‍ ചന്ദ്രനും പന്ത്രണ്ടാം ഭാവത്തില്‍ വ്യാഴവുമാണ് നിലകൊള്ളുന്നത്. ഈ സാഹചര്യത്തില്‍ ഗജകേസരി രാജയോഗം ഈ രാശിക്കാര്‍ക്ക് പൂര്‍ണമായി അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രാന്‍സ്ഫറിനും സാധ്യതയുണ്ട്.
ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന സ്വന്തമായി വീട് എന്ന ആഗ്രഹം സഫലീകരിക്കപ്പെടും. പുത്തന്‍ വീട്ടില്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തിയേക്കാം. അനാവശ്യ ചെലവുകളില്‍ നിന്ന് ആശ്വാസം ലഭിക്കും. കുടുംബാംഗങ്ങള്‍ക്കൊപ്പം ദീര്‍ഘ സമയം ചെലവഴിക്കാനുള്ള അവസരം ലഭിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഗജകേസരി രാജയോഗം അനുകൂലമായിരിക്കും. ചന്ദ്രന്‍ ഈ രാശിയുടെ രണ്ടാം ഭാവത്തിലും വ്യാഴം പത്താം ഭാവത്തിലും ആയിരിക്കും. പത്താം ഭാവത്തില്‍ ഇരിക്കുന്ന വ്യാഴത്തിന്റെ ദൃഷ്ടി രണ്ടാം ഭവനത്തില്‍ പതിക്കുന്നതിനാല്‍ തന്നെ ഗജകേസരി രാജയോഗം ഈ രാശിക്കാര്‍ക്ക് ഏറെ അനുകൂലമായിരിക്കാം. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുകൂല സമയം.
സാമ്പത്തികമായി വലിയ അഭിവൃദ്ധി പ്രാപിക്കാന്‍ സാധിക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാം. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നേട്ടം കൊയ്യാം. പലവഴിക്ക് പണം കൈയിലെത്തും. ആസ്തിയില്‍ വലിയ വര്‍ധനവിന് ഇത് കാരണമാകും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. ബിസിനസ് രംഗത്തുള്ളവര്‍ക്ക് വിജയം കൊയ്യാം.












Click it and Unblock the Notifications