ഇന്നേക്ക് ആറാം നാള്‍ ഗജകേസരി രാജയോഗം... ഈ രാശിക്കാര്‍ക്ക് ഇനി സൗഭാഗ്യത്തിന്റെ നാളുകള്‍
ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. വ്യക്തിയുടെ ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ ജ്യോതിഷ പ്രകാരം നിര്‍ണയിക്കപ്പെടുന്ന ജാതകത്തിനാല്‍ ഗണിച്ച് കണ്ടെത്താനാകും എന്നാണ് വിശ്വാസം. ഒരു വ്യക്തി ജനിച്ച സമയം, ജന്മനക്ഷത്രം, ഗ്രഹനില, രാശിക്കൂറ് എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇത് കണ്ടെത്തുന്നത്.
അതിനാല്‍ തന്നെ ജ്യോതിഷത്തില്‍ ഗ്രഹങ്ങള്‍ക്കും നക്ഷത്രങ്ങള്‍ക്കും രാശികള്‍ക്കും സവിശേഷമായ സ്ഥാനമാണ് ഉള്ളത്. ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.
എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും പരിവര്‍ത്തനം ചെയ്യാറുണ്ട്. ഇതിനെയാണ് സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും സ്വാധീനിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഗ്രഹ സംക്രമണം വിപരീത ഫലമായിരിക്കും സമ്മാനിക്കുക.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് വ്യാഴവും ചന്ദ്രനും. വ്യാഴത്തെ മനസിന്റെ ഗുരുവെന്നും ചന്ദ്രനെ മനസിന്റെ കാരകനെന്നും ആണ് വിശേഷിപ്പിക്കുന്നത്. ദേവഗുരു ബൃഹസ്പതിയുടെ പ്രതീകമായ വ്യാഴം ഒരു രാശിയില്‍ ഒരു വര്‍ഷം നിലകൊള്ളും. അതിനാല്‍ രാശിചക്രം പൂര്‍ത്തിയാക്കാന്‍ വ്യാഴത്തിന് 12 വര്‍ഷത്തെ സമയമെടുക്കും. ഇതിനെയാണ് വ്യാഴവട്ടക്കാലം എന്ന് പറയുന്നത്.
വ്യാഴം ധനു, മീനം രാശികളുടെ അധിപനാണ്. നിഴല്‍ ഗ്രഹമായ ചന്ദ്രനാകട്ടെ ഒരു രാശിയില്‍ വെറും രണ്ടര ദിവസം മാത്രമെ നില്‍ക്കാറുള്ളൂ. ഗ്രഹങ്ങളുടെ രാശി മാറ്റത്തിനിടെ പലപ്പോഴും വ്യാഴവും ചന്ദ്രനും ഒരേ രാശിയില്‍ എത്താറുണ്ട്. അപ്പോഴാണ് ജ്യോതിഷത്തില്‍ പ്രധാന രാജയോഗങ്ങളിലൊന്നായ ഗജകേസരി രാജയോഗം രൂപപ്പെടുന്നത്. നിലവില്‍ കര്‍ക്കടകം രാശിയിലുള്ള വ്യാഴത്തോടൊപ്പം നവംബര്‍ 10 ന് ചന്ദ്രനും ചേരും.
അങ്ങനെ കര്‍ക്കടകത്തില്‍ ചന്ദ്രനും വ്യാഴവും സംയോജിക്കുന്നത് ഗജകേസരി രാജയോഗം സൃഷ്ടിക്കും അത് നവംബര്‍ 12 വരെ നീളും. ആനയുടെ പുറത്ത് സഞ്ചരിക്കുന്ന സിംഹം എന്നാണ് ഗജകേസരി രാജയോഗം കൊണ്ട് അര്‍ത്ഥമാക്കുന്നത്. വ്യാഴത്തെ കൂടാതെ, ബുധന്‍, ശുക്രന്‍ എന്നിവയില്‍ ഏതെങ്കിലുമൊന്നുമായി ചന്ദ്രന്‍ ഒരു കേന്ദ്രത്തില്‍ സംഗമിക്കുമ്പോഴും ജാതകത്തില്‍ ഗജകേസരി യോഗം രൂപം കൊള്ളും. ഏതൊക്കെ രാശിക്കാര്‍ക്കാണ് നവംബര്‍ 10 ലെ രാജയോഗം ഗുണം ചെയ്യുക എന്ന് നോക്കാം.
മേടം
മേടം രാശിക്കാര്‍ക്ക് കര്‍ക്കടകത്തിലെ വ്യാഴ-ചാന്ദ്ര സംയോഗം വഴി രൂപം കൊള്ളുന്ന ഗജകേസരി രാജയോഗം ശുഭകരമായിരിക്കും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ അനുഗ്രഹമുണ്ടായിരിക്കും. അതിനാല്‍ ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടാവുന്നതാണ്. ഇക്കാലയളവില്‍ ഈ രാശിക്കാരുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെട്ടേക്കാം. കരിയറില്‍ മികച്ച നിലയിലെത്താനാകും.
കര്‍ക്കടകം
കര്‍ക്കടകത്തിലെ വ്യാഴ-ചാന്ദ്ര സംയോഗം വഴി രൂപം കൊള്ളുന്ന ഗജകേസരി രാജയോഗം കര്‍ക്കടകം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന പുതിയ വാഹനം എന്ന സ്വപ്‌നം സാക്ഷാത്കരിക്കപ്പെടും. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ദീര്‍ഘകാല പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും.
വൃശ്ചികം
കര്‍ക്കടകത്തിലെ വ്യാഴ-ചാന്ദ്ര സംയോഗം വഴി രൂപം കൊള്ളുന്ന ഗജകേസരി രാജയോഗം വൃശ്ചികം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. പലവഴിക്ക് പണം കൈയിലെത്തും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. വിവാഹിതര്‍ക്ക് അതിശയകരമായ ദാമ്പത്യ ജീവിതം ലഭിക്കും. ബിസിനസില്‍ വലിയ പുരോഗതി കൈവരിക്കും.












Click it and Unblock the Notifications