Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാരാണോ? ഗജകേസരി യോഗം വന്നെത്തി... ഇനി ഒരാഴ്ച മാത്രം

ഒമ്പത് ഗ്രഹങ്ങള്‍ക്കും പന്ത്രണ്ട് രാശികളിലേക്കുള്ള അവയുടെ സഞ്ചാരത്തിനും ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക.

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങൡലൊന്നാണ് വ്യാഴം. ദേവഗുരു ബൃഹസ്പതിയാണ് വ്യാഴത്തിന്റെ അധിപന്‍. വ്യാഴം ഏപ്രില്‍ രണ്ടിന് നിഴല്‍ ഗ്രഹമായ ചന്ദ്രനുമായി സംയോജിക്കാന്‍ പോകുകയാണ്. ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ വരുമ്പോഴാണ് രാജയോഗങ്ങള്‍ രൂപപ്പെടുന്നത്. വ്യാഴം ചന്ദ്രനുമായി സംയോജിക്കുന്നത് ഗജകേസരി യോഗം രൂപപ്പെടാന്‍ കാരണമാകും.

astrology

ഇത് പന്ത്രണ്ട് രാശിക്കാരേയും ബാധിക്കും. എന്നാല്‍ ചില രാശിക്കാര്‍ക്ക് ഗജകേസരി യോഗം വലിയ നേട്ടങ്ങളാണ് സമ്മാനിക്കാന്‍ പോകുന്നത്. ഇവര്‍ക്ക് ഗജകേസരി യോഗം ജീവിതത്തില്‍ സന്തോഷവും സമാധാനവും നല്‍കും. സാമ്പത്തിക സ്ഥിതിയില്‍ വലിയ വളര്‍ച്ചയുണ്ടാകും. ഏതൊക്കെയാണ് ആ ഭാഗ്യ രാശികള്‍ എന്ന് നമുക്ക് നോക്കാം.

ഇടവം

വ്യാഴം ചന്ദ്രനുമായി സംയോജിക്കുന്നത് വഴി രൂപപ്പെടുന്ന ഗജകേസരി യോഗം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി ആഗ്രഹിക്കുന്ന സ്വന്തമായൊരു വീട് എന്ന സ്വപ്‌നം പൂവണിയും. പുതിയ വീട്ടില്‍ ആഡംബര ജീവിതമാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്. സാമ്പത്തിക സ്ഥിതി മികച്ചതാകും. പൂര്‍വിക സ്വത്തുക്കള്‍ തടസങ്ങളേതുമില്ലാതെ കൈയിലെത്തും. ഇതെല്ലാം നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും.

കര്‍ക്കടകം

കര്‍ക്കടക രാശിക്കാര്‍ക്ക് വ്യാഴം ചന്ദ്രനുമായി സംയോജിക്കുന്നത് വഴി രൂപപ്പെടുന്ന ഗജകേസരി യോഗം ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വലിയ തുക കൈയിലെത്തും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യും. സാമ്പത്തികമായി വലിയ നിലയില്‍ എത്താന്‍ സാധിക്കും. ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാകും. ബിസിനസില്‍ വളര്‍ച്ച കൈവരിക്കും.

ചിങ്ങം

വ്യാഴം ചന്ദ്രനുമായി സംയോജിക്കുന്നത് വഴി രൂപപ്പെടുന്ന ഗജകേസരി യോഗം ചിങ്ങം രാശിക്കാര്‍ക്ക് ശുഭകരമായ നേട്ടങ്ങള്‍ സമ്മാനിക്കും. ബിസിനസ് സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശ യാത്ര നടത്തിയേക്കും. ജോലി, ബിസിനസ് എന്നിവയില്‍ വലിയ നേട്ടങ്ങള്‍ ഉണ്ടാകും. ഏറെ നാളത്തെ പ്രണയബന്ധം വിവാഹത്തിലേക്ക് വഴി മാറും. കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+