ഒന്നരമാസം കൂടി കഴിഞ്ഞാല്‍ കോളടിച്ചു, വെറും രാജയോഗമല്ല.. ഗജകേസരി രാജയോഗം! ഈ രാശിക്കാരാണോ?
എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. നിശ്ചിത കാലയളവില്‍ എല്ലാ ഗ്രഹങ്ങളും രാശി മാറും എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ അനുരണനം എല്ലാ രാശിക്കാരിലും പലതരത്തില്‍ പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഗുണം ചെയ്യുമ്പോള്‍ മറ്റ് രാശിക്കാര്‍ക്ക് ദോഷകരമായിരിക്കും.
ജ്യോതിഷ പ്രകാരം 27 നക്ഷത്രങ്ങളാണ് ഉള്ളത്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിങ്ങനെ ഒമ്പത് ഗ്രഹങ്ങളാണ് ഉള്ളത്. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള രണ്ട് ഗ്രഹങ്ങളാണ് വ്യാഴവും ചന്ദ്രനും. മനസിന്റെ ഘടകമായ ചന്ദ്രന്‍ വേഗം രാശി മാറുന്ന ഗ്രഹമാണ്. ഒരു രാശിയില്‍ രണ്ടര ദിവസം മാത്രമെ ചന്ദ്രന്‍ നില്‍ക്കൂ. എന്നാല്‍ ദേവഗുരു ബൃഹസ്പതിയുടെ പ്രതീകമായ വ്യാഴമാകട്ടെ ഒരു രാശിയില്‍ ഒരു വര്‍ഷം നില്‍ക്കും. രാശിചക്രം പൂര്‍ത്തിയാക്കാന്‍ വ്യാഴത്തിന് 12 വര്‍ഷത്തെ സമയമെടുക്കണം.
ചന്ദ്രനും വ്യാഴവും ഏതെങ്കിലും രാശിയില്‍ ഒന്നിച്ച് ചേരുമ്പോഴാണ് ജ്യോതിഷത്തിലെ പ്രധാനപ്പെട്ട രാജയോഗമായ ഗജകേസരി രാജയോഗം രൂപപ്പെടുന്നത്. വേദ ജ്യോതിഷമനുസരിച്ച് 2026 പുതുവര്‍ഷത്തില്‍ വ്യാഴം മിഥുനം രാശിയില്‍ ആയിരിക്കും സഞ്ചരിക്കുക. ചന്ദ്രന്‍ 2026 ജനുവരി 2 ന് രാവിലെ 9:25 ന് മിഥുന രാശിയില്‍ പ്രവേശിക്കുകയും 2026 ജനുവരി 4 ന് രാവിലെ 9:42 വരെ അവിടെ തുടരുകയും ചെയ്യും.
ഇത് ഗജകേസരി രാജയോഗം രൂപപ്പെടാന്‍ കാരണമാകും. ഏകദേശം 54 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഈ രാജയോഗം പല രാശിക്കാരുടെയും ഭാഗ്യം തെളിയിക്കും. എന്നാല്‍ ചില രാശിക്കാര്‍ക്ക് അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും ഹ്രസ്വകാലത്തേക്ക് ഈ യോഗം സമ്മാനിക്കുക. അടുത്ത വര്‍ഷത്തെ ഗജകേസരി രാജയോഗം ഏതൊക്കെ രാശിക്കാരെയാണ് ബാധിക്കുന്നതെന്ന് നോക്കാം..
ഇടവം
വ്യാഴത്തിന്റെയും ചന്ദ്രന്റെയും സംയോഗം മൂലമുണ്ടാകുന്ന ഗജകേസരി രാജയോഗം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിയുടെ രണ്ടാമത്തെ ഭാവത്തില്‍ ആണ് വ്യാഴത്തിന്റെയും ചന്ദ്രന്റെയും സംയോഗം നടക്കുക. അതിനാല്‍ നിങ്ങള്‍ക്കും കുടുംബത്തിനും സാമ്പത്തിക ഭദ്രത കൈവരിക്കാന്‍ കഴിഞ്ഞേക്കാം. ആസ്തിയില്‍ വലിയ വര്‍ധനവിന് സാധ്യത കാണുന്നു. പലവഴിക്ക് പണം കൈയിലെത്തും.
മിഥുനം
വ്യാഴത്തിന്റെയും ചന്ദ്രന്റെയും സംയോഗം മൂലമുണ്ടാകുന്ന ഗജകേസരി രാജയോഗം മിഥുനം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ഈ രാശിക്കാരുടെ ലഗ്‌ന ഭാവത്തില്‍ ആണ് ഈ രാജയോഗം രൂപപ്പെടുന്നത്. അതിനാല്‍ തന്നെ കരിയറില്‍ നിങ്ങള്‍ക്ക് അനുകൂലമായ കാര്യങ്ങള്‍ സംഭവിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടും.
തുലാം
വ്യാഴത്തിന്റെയും ചന്ദ്രന്റെയും സംയോഗം മൂലമുണ്ടാകുന്ന ഗജകേസരി രാജയോഗം തുലാം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിക്കാരുടെ ജാതകത്തിലെ ഒമ്പതാം ഭാവത്തില്‍ ആണ് ഗജകേസരി രാജയോഗം രൂപപ്പെടുന്നത്. അതിനാല്‍ ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യം നിങ്ങളുടെ കൂടെയുണ്ടാകും. പുതിയ അവസരങ്ങള്‍ ഉയര്‍ന്നുവന്നേക്കാം.












Click it and Unblock the Notifications