കാത്തിരുന്ന രാജയോഗത്തിന് നാല് ദിവസം മാത്രം, അളവറ്റ ധനം കൈയിലേക്ക്; ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്പിച്ച് നല്‍കിയിരിക്കുന്നത്. കൃത്യമായ ഇടവേളകളില്‍ ഗ്രഹങ്ങള്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിനെയാണ് ഗ്രഹ സംക്രമണം എന്ന് പറയുന്നത്. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. മറ്റ് ചില രാശിക്കാര്‍ക്ക് ഇത് ദോഷകരമായെന്നും വരാം.
ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്, ചന്ദ്രന്, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.

നക്ഷത്രങ്ങള്‍ 27 എണ്ണമാണ് ഉള്ളത്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ. ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ ഒരുമിച്ച് വരുമ്പോഴാണ് രാജയോഗങ്ങള്‍ വരുന്നത്.
ജ്യോതിഷത്തില്‍ ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് വ്യാഴവും ചന്ദ്രനും. ഗ്രഹങ്ങളുടെ അധിപനായ വ്യാഴത്തെ ദേവഗുരു ബൃഹസ്പതിയോടാണ് ഉപമിച്ചിരിക്കുന്നത്. ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് സഞ്ചരിക്കാന്‍ ഒരു വര്‍ഷവും ഒരു രാശിചക്രം പൂര്‍ത്തിയാക്കാന്‍ 12 വര്‍ഷവുമാണ് വ്യാഴത്തിന് വേണ്ടത്. ഇതിനെയാണ് ഒരു വ്യാഴവട്ടക്കാലം എന്ന് വിശേഷിപ്പിക്കുന്നത്.
അതേസമയം നിഴല്‍ ഗ്രഹമായ ചന്ദ്രന് രണ്ടര ദിവസത്തിലൊരിക്കലാണ് രാശി മാറ്റുന്നത്. ഫെബ്രുവരി 26 ന് ചന്ദ്രന് മിഥുനത്തില് സംക്രമിക്കും. വ്യാഴം നേരത്തെ തന്നെ മിഥുനം രാശിയില്‍ ഉണ്ട്. ഏതെങ്കിലും ഒരു രാശിയില്‍ വ്യാഴവും ചന്ദ്രനും ഒന്നിച്ചെത്തിയാല്‍ ഗജകേസരി രാജയോഗം സൃഷ്ടിക്കും. ഇത് ജ്യോതിഷത്തില്‍ വളരെ ശുഭകരമായി കണക്കാക്കുന്ന ഒരു യോഗമാണ്.
ഫെബ്രുവരി 26 ന് ചന്ദ്രനും വ്യാഴവും മിഥുനം രാശിയില്‍ സംക്രമിക്കുന്നതിനാല്‍ ഗജകേസരി രാജയോഗം രൂപപ്പെടും. എല്ലാ രാശിക്കാരിലും ഈ രാജയോഗം വലിയ സ്വാധീനം ചെലുത്തും. എന്നാല്‍ ചില രാശിക്കാര്‍ക്ക് ഇതുവഴി അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും വന്ന് ചേരുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്ന് നമുക്കൊന്ന് നോക്കാം..
വൃശ്ചികം
മിഥുനം രാശിയില്‍ ചന്ദ്രനും വ്യാഴവും സംക്രമിക്കുന്നതിനാല്‍ രൂപപ്പെടുന്ന ഗജകേസരി രാജയോഗം വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങളെല്ലാം സഫലീകരിക്കപ്പെടും. പലവഴിക്ക് പണം കൈയിലെത്തും. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഭദ്രമാക്കും. ഏറെ നാളത്തെ പ്രണയബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും.
മിഥുനം
മിഥുനം രാശിയില്‍ ചന്ദ്രനും വ്യാഴവും സംക്രമിക്കുന്നതിനാല്‍ രൂപപ്പെടുന്ന ഗജകേസരി രാജയോഗം മിഥുനം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രാന്‍സ്ഫറും പ്രതീക്ഷിക്കാം. സമൂഹത്തില്‍ ബഹുമാനവും ആദരവും വര്‍ദ്ധിക്കും. അവിവാഹിതര്‍ക്ക് വിവാഹാലോചനകള്‍ ലഭിച്ചേക്കാം.
കന്നി
കന്നി രാശിക്കാര്‍ക്ക് മിഥുനം രാശിയില്‍ ചന്ദ്രനും വ്യാഴവും സംക്രമിക്കുന്നതിനാല്‍ രൂപപ്പെടുന്ന ഗജകേസരി രാജയോഗം ഗുണം ചെയ്യും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. മുന്‍കാല നിക്ഷേപങ്ങള്‍ ലാഭം കൊണ്ടുവരും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകളില്‍ ഉന്നത വിജയം കൈവരിക്കാനാകും. ഓരോ ചുവടിലും ഭാഗ്യം കൂടെയുള്ളത് കൊണ്ട് എല്ലാ കാര്യവും നല്ല രീതിയില്‍ നടക്കും.
-
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ?












Click it and Unblock the Notifications