ഈ രാശിക്കാരാണോ? തൊടുന്നതെല്ലാം പൊന്നാകും... ഫെബ്രുവരി 6 മുതല്‍ ഗജകേസരിയോഗം
എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറും എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രകടമായി കാണാനാകും. ഗ്രഹങ്ങളുടെ ഈ രാശി മാറ്റത്തെ സംക്രമണം എന്നാണ് ജ്യോതിഷികള്‍ വിശേഷിപ്പിക്കുന്നത്.
ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം വലിയ നേട്ടങ്ങളായിരിക്കും സമ്മാനിക്കുക. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് വിപരീത അനുഭവങ്ങള്‍ വരുത്താന്‍ ഇടയാകും. ജ്യോതിഷത്തില്‍ ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് വ്യാഴം. ഗ്രഹങ്ങളുടെ ഗുരു എന്ന് അറിയപ്പെടുന്ന വ്യാഴത്തെ ദേവഗുരു ബൃഹസ്പതിയുടെ പ്രതീകമായാണ് കണക്കാക്കി വരുന്നത്. വ്യാഴത്തിന് രാശി മാറാന്‍ ഒരു വര്‍ഷത്തെ സമയമെടുക്കും.

അതുകൊണ്ടുതന്നെ വ്യാഴത്തിന് ഒരു രാശിയിലേക്ക് തിരിച്ചെത്താന്‍ 12 വര്‍ഷത്തെ സമയം വേണം. ഇതിനെയാണ് വ്യാഴവട്ടക്കാലം എന്ന് പറയുന്നത്. നിലവില്‍ ഇടവം രാശിയിലാണ് വ്യാഴം സഞ്ചരിക്കുന്നത്. ഫെബ്രുവരി മാസത്തിന്റെ തുടക്കത്തില്‍ ചന്ദ്രന്‍ ഇടവം രാശിയിലേക്ക് പ്രവേശിക്കും. ഫെബ്രുവരി 6 ന് പുലര്‍ച്ചെ 2:15 നാണ് ചന്ദ്രന്‍ ഇടവ രാശിയില്‍ പ്രവേശിക്കുന്നത് എന്നാണ് കണക്കാക്കിയിരിക്കുന്നത്.
ഇതിലൂടെ ജ്യോതിഷത്തിലെ പ്രധാനപ്പെട്ട രാജയോഗങ്ങളില്‍ ഒന്നായ ഗജകേസരി രാജയോഗം രൂപപ്പെടും. പന്ത്രണ്ട് രാശിക്കാരിലും ഗജകേസരി രാജയോഗത്തിന്റെ പ്രതിഫലനങ്ങള്‍ കാണാനാകും. എന്നാല്‍ ചില രാശിക്കാരുടെ ജീവിതത്തില്‍ അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും ഇതുവഴി ഉണ്ടാകാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്ന് നോക്കാം.
കര്‍ക്കടകം
ഇടവം രാശിയിലെ വ്യാഴം-ചന്ദ്രന്‍ സംയോഗത്തിലൂടെ രൂപപ്പെടുന്ന ഗജകേസരി രാജയോഗം കര്‍ക്കടകം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിയുടെ പന്ത്രണ്ടാം ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടുക. ഏറെ നാളായി മനസില്‍ കൊണ്ടുനടക്കുന്ന സ്വന്തമായൊരു വീട് എന്ന ആഗ്രഹം പൂവണിയും. പുത്തന്‍വീട്ടില്‍ ആഡംബര ജീവിതമാണ് ഇവരെ കാത്തിരിക്കുന്നത്. സാമ്പത്തിക സ്ഥിതി മികച്ചതാകും.
ചിങ്ങം
ഇടവം രാശിയിലെ വ്യാഴം-ചന്ദ്രന്‍ സംയോഗത്തിലൂടെ രൂപപ്പെടുന്ന ഗജകേസരി രാജയോഗം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. തൊടുന്നതെല്ലാം പൊന്നാകും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യത്തിന്റെ പിന്തുണയുണ്ടാകും. സ്വര്‍ണം പോലെ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. പ്രണയബന്ധം വിവാഹ ജീവിതത്തിലേക്ക് വഴിമാറും.
തുലാം
ഇടവം രാശിയിലെ വ്യാഴം-ചന്ദ്രന്‍ സംയോഗത്തിലൂടെ രൂപപ്പെടുന്ന ഗജകേസരി രാജയോഗം തുലാം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിയുടെ ഒമ്പതാം ഭാവത്തിലാണ് ഗജകേസരി രാജയോഗം രൂപപ്പെടുന്നത്. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സാഹചര്യം. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നേട്ടം കൊയ്യാം.












Click it and Unblock the Notifications