മനസില്‍ എന്ത് വിചാരിച്ചാലും നടക്കും.. വെറും രാജയോഗമല്ല, ഗജകേസരി രാജയോഗം; ഈ രാശിക്കാരാണോ?
എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഒമ്പത് ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയും നക്ഷത്രവും മാറാറുണ്ട്. ഇതിനെയാണ് ഗ്രഹങ്ങളുടെ സംക്രമണം എന്ന് പറയുന്നത്. ഗ്രഹ സംക്രമണം വ്യക്തികളുടെ ജീവിതത്തില്‍ പലതരത്തില്‍ ആയിരിക്കും സ്വാധീനിക്കുന്നത്. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും.
എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് വ്യാഴവും ചന്ദ്രനും. ഗ്രഹങ്ങളുടെ അധിപന്‍ എന്നാണ് വ്യാഴത്തെ വിശേഷിപ്പിക്കുന്നത്. ദേവഗുരുവായ ബൃഹസ്പതിയാണ് വ്യാഴത്തിന്റെ കാരകന്‍. ചന്ദ്രനാകട്ടെ നിഴല്‍ ഗ്രഹം എന്നാണ് ജ്യോതിഷ പ്രകാരം അറിയപ്പെടുന്നത്.

വ്യാഴത്തിന് ഒരു രാശിയില്‍ നിന്ന് മാറ്റൊരു രാശിയിലേക്ക് മാറാന്‍ ഒരു വര്‍ഷത്തെ സമയം വേണം. എന്നാല്‍ ചന്ദ്രനാകട്ടെ ഓരോ രണ്ടര ദിവസത്തിലും രാശി മാറ്റും. ചന്ദ്രനെ ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്ന ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. ജൂലൈ 22 ന് ചന്ദ്രന്‍, വ്യാഴവുമായി മിഥുനം രാശിയില്‍ സംയോജിക്കും. ഇതുവഴി ജ്യോതിഷത്തിലെ അതിവിശിഷ്ടമായ ഗജകേസരി രാജയോഗം രൂപപ്പെടും.
ഈ രാജയോഗത്തിന്റെ പ്രഭാവം ജൂലൈ 24 വരെ നില്‍ക്കും. ഒരാളുടെ ജാതകത്തില്‍ ലഗ്നത്തിലും നാലാമത്തെയും പത്താമത്തെയും ഭാവങ്ങളില്‍ വ്യാഴവും ചന്ദ്രനും ഒരുമിച്ചാണെങ്കില്‍ ആണ് ഈ യോഗത്തിന്റെ ഗുണം പൂര്‍ണമായി ലഭിക്കുക. ചന്ദ്രനോ വ്യാഴമോ പരസ്പരം ഉയര്‍ന്ന രാശിയില്‍ നില്‍ക്കുമ്പോഴും ഗജകേസരി യോഗം ഉണ്ടാകും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് ഗുണപരമായി തീരുക എന്ന് നമുക്ക് നോക്കാം.
മിഥുനം
മിഥുനം രാശിയിലെ വ്യാഴ-ചാന്ദ്ര സംയോഗം വഴി രൂപപ്പെടുന്ന ഗജകേസരി യോഗം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മുടങ്ങി കിടക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. പുതിയ വീട്, വാഹനം എന്നിവ സ്വന്തമാക്കും. സമൂഹത്തില്‍ നിങ്ങളുടെ വളര്‍ച്ച ചര്‍ച്ചാ വിഷയമാകും. കരിയറില്‍ നിങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിച്ച് കൊണ്ടിരിക്കും.
നിലവിലെ ജോലിയില്‍ നിന്ന് മാറി ആകര്‍ഷകമായ ശമ്പളവും ആനുകൂല്യങ്ങളും ഉള്ള മറ്റൊരു ജോലിയിലേക്ക് മാറാന്‍ കഴിയും. വിദേശത്ത് ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഉന്നത പഠനം ആഗ്രഹിക്കുന്നവര്‍ക്കും അനുകൂലമായ സമയമാണ് എന്ന് കാണുന്നു. ഏറെ നാളായി അവിവാഹിതരായി തുടരുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും. കുടുംബത്തില്‍ മംഗളരകര്‍മ്മങ്ങള്‍ നടക്കും.
ധനു
ധനു രാശിക്കാര്‍ക്ക് മിഥുനം രാശിയിലെ വ്യാഴ-ചാന്ദ്ര സംയോഗം വഴി രൂപപ്പെടുന്ന ഗജകേസരി യോഗം ഗുണം ചെയ്യും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. സാമ്പത്തികമായി നേരിട്ടിരുന്ന പ്രയാസങ്ങളില്‍ നിന്ന് മോചനം ലഭിക്കും. സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും പുതിയ സംരംഭം തുടങ്ങുമ്പോള്‍ ആനുകൂല്യങ്ങള്‍ ലഭിച്ചേക്കാം.
കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. നവദമ്പതികളുടെ ജീവിതം സന്തുഷ്ടകരമായിരിക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂല സമയം. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. അക്കാദമിക രംഗത്ത് തിളങ്ങാനാകും.
കന്നി
കന്നി രാശിക്കാര്‍ക്ക് മിഥുനം രാശിയിലെ വ്യാഴ-ചാന്ദ്ര സംയോഗം വഴി രൂപപ്പെടുന്ന ഗജകേസരി യോഗം ശുഭകരമായിരിക്കും. പലവഴിക്ക് പണം കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിക്കാനിടയാകും. ദാമ്പത്യ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാനാകും.












Click it and Unblock the Notifications