ഗജകേസരി രാജയോഗം വരുന്നു മക്കളെ... ഈ രാശിക്കാര്‍ക്ക് 10 ദിവസം കഴിഞ്ഞാല്‍ കോളടിച്ചു
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശിയിലേക്കും നക്ഷത്രത്തിലേക്കും ഉള്ള ചലനമാറ്റത്തിനും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ജ്യോതിഷ പ്രകാരം ഒമ്പത് ഗ്രഹങ്ങളും 12 രാശികളും 27 നക്ഷത്രങ്ങളും ആണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്.
രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍.

എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറാറുണ്ട്. ഇതിനെയാണ് സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും സ്വാധീനിക്കും. അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം അനിതര സാധാരണമായ നേട്ടങ്ങള്‍ സമ്മാനിക്കും. എന്നാല്‍ മറ്റ് ചിലര്‍ക്ക് ഇത് പ്രതികൂലമായിരിക്കും.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് വ്യാഴവും ചന്ദ്രനും. ദേവന്മാരുടെ ഗുരുവായ വ്യാഴം എല്ലാ ഗ്രഹങ്ങളുടേയും അധിപനാണ്. ഭാഗ്യം, സമ്പത്ത്, അറിവ്, ജ്ഞാനം, വിദ്യാഭ്യാസം, മതം, നീതി തുടങ്ങിയവയുടെ ഘടകമായിട്ട് കണക്കാക്കുന്ന വ്യാഴത്തെ ദേവഗുരു ബൃഹസ്പതിയോടാണ് ഉപമിക്കുന്നത്. ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് എത്താന്‍ വ്യാഴത്തിന് ഒരു വര്‍ഷത്തെ സമയമെടുക്കും.
രാശി ചക്രം പൂര്‍ത്തിയാക്കാന്‍ 12 വര്‍ഷമാണ് വ്യാഴത്തിന് വേണ്ടത്. 12 വര്‍ഷ കാലയളവിനെ വ്യാഴവട്ടക്കാലം എന്ന് പറയുന്നത് ഇതിനെയാണ്. നിഴല്‍ ഗ്രഹമായ ചന്ദ്രനെ മനസിന്റെ പ്രതീകം എന്നാണ് പറയുന്നത്. വ്യാഴവും ചന്ദ്രനും ഏതെങ്കിലും രാശിയില്‍ ഒന്നിച്ചെത്തുമ്പോഴാണ് ഗജകേസരി രാജയോഗം രൂപപ്പെടുന്നത്. ഈ രാജയോഗം രൂപപ്പെടാന്‍ ഇപ്പോള്‍ അരങ്ങൊരുങ്ങിയിരിക്കുകയാണ്.
ഒക്ടോബര്‍ 18 ന് വ്യാഴം കര്‍ക്കടകം രാശിയില്‍ പ്രവേശിച്ചിരുന്നു. നവംബര്‍ 10 ന് ചന്ദ്രന്‍ മിഥുനത്തില്‍ നിന്ന് കര്‍ക്കടകത്തിലേക്ക് മാറും. ഇതോടെ കര്‍ക്കടകത്തില്‍ ചന്ദ്രനും വ്യാഴവും കൂടിച്ചേര്‍ന്ന് ഗജകേസരി രാജയോഗം സൃഷ്ടിക്കും. ചന്ദ്രന്‍ കര്‍ക്കടകത്തില്‍ തുടരുന്ന നവംബര്‍ 12 വരെ അത് നീണ്ടുനില്‍ക്കും. ഇത് ഇനി പറയുന്ന രാശിക്കാരെ സംബന്ധിച്ചിടത്തോളം വലിയ ഭാഗ്യനേട്ടങ്ങള്‍ സമ്മാനിക്കും.
മേടം
കര്‍ക്കടകം രാശിയില്‍ വ്യാഴ-ചന്ദ്ര സംയോഗം വഴി രൂപപ്പെടുന്ന ഗജകേസരി യോഗം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിയുടെ നാലാം ഭാവത്തില്‍ വ്യാഴവും ചന്ദ്രനും സംയോജിക്കുന്നത് ഇവര്‍ക്ക് വലിയ നേട്ടമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന സ്വപ്‌നങ്ങളെല്ലാം പൂവണിയും.
കര്‍ക്കടകം
കര്‍ക്കടകം രാശിയില്‍ വ്യാഴ-ചന്ദ്ര സംയോഗം വഴി രൂപപ്പെടുന്ന ഗജകേസരി യോഗം കര്‍ക്കടകം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന സ്വന്തമായി വീട് എന്ന ആഗ്രഹം സഫലീകരിക്കും. പുത്തന്‍വീട്ടില്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. സമൂഹത്തില്‍ ഉയര്‍ന്ന സ്ഥാനവും ബഹുമാനവും ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്കും അനുകൂലമായ സമയം.
വൃശ്ചികം
കര്‍ക്കടകം രാശിയില്‍ വ്യാഴ-ചന്ദ്ര സംയോഗം വഴി രൂപപ്പെടുന്ന ഗജകേസരി യോഗം വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ അനുഗ്രഹമുണ്ടായിരിക്കും. നിങ്ങളുടെ വരുമാനം വര്‍ധിക്കും, തൊഴിലില്‍ അഭിവ്യദ്ധി, ബിസിനസില്‍ നേട്ടങ്ങള്‍ എന്നിവയ്ക്ക് സാധ്യത കാണുന്നു. ജീവിതത്തില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍ ഉണ്ടാകും. വീട്, വാഹനം എന്നിവ വാങ്ങാന്‍ യോഗം കാണുന്നു.












Click it and Unblock the Notifications