Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ വീടും കാറും സ്വന്തമാക്കാം... കാത്തിരുന്ന രാജയോഗത്തിന് ഇനി മണിക്കൂറുകള്‍ മാത്രം

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും വലിയ പ്രാധാന്യമുണ്ട്. ഒമ്പത് ഗ്രഹങ്ങളും അവയുടെ നിഴല്‍ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശിയും നക്ഷത്രവും മാറാറുണ്ട്. ഇത് പന്ത്രണ്ട് രാശിക്കാരിലും വ്യത്യസ്ത തരത്തിലായിരിക്കം സ്വാധീനം ചെലുത്തുക. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. മറ്റ് ചില രാശിക്കാര്‍ക്ക് ദോഷകരമായ ഫലമായിരിക്കും സമ്മാനിക്കുക.

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ചന്ദ്രന്‍. നവഗ്രഹങ്ങളില്‍ ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്ന ഒരു ഗ്രഹമാണ് ചന്ദ്രന്‍. ഒരു രാശിയില്‍ രണ്ടര ദിവസം മാത്രമേ ചന്ദ്രന്‍ തങ്ങുകയുള്ളു. ആ സമയം മറ്റേതെങ്കിലും ഗ്രഹം ആ രാശിയില്‍ ഉണ്ടെങ്കില്‍ ആ ഗ്രഹവുമായി സംയോജനം നടത്തുകയും അതിലൂടെ രാജയോഗങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യാറുണ്ട്.

astrology

ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ സംയോജിക്കുമ്പോഴാണ് രാജയോഗങ്ങള്‍ രൂപപ്പെടുന്നത്. നിലവില്‍ ധനു രാശിയിലാണ് ചന്ദ്രന്‍ സഞ്ചരിക്കുന്നത്. മാര്‍ച്ച് 24 ന് രാവിലെ 10:24 ന് ചന്ദ്രന്‍ മകരം രാശിയില്‍ പ്രവേശിക്കും. മാര്‍ച്ച് 26 ന് 3:14 വരെ ഇവിടെ തുടരും. മകരം രാശിയില്‍ നേരത്തെ തന്നെ വ്യാഴം എത്തിയിട്ടുണ്ട്. ദേവഗുരു ബൃഹസ്പതിയാണ് വ്യാഴത്തിന്റെ പ്രതീകം. ചന്ദ്രന്‍ മകര രാശിയില്‍ പ്രവേശിക്കുന്നതിലൂടെ വ്യാഴവുമായി കൂടിച്ചേര്‍ന്ന് ഗജകേസരി രാജയോഗം സൃഷ്ടിക്കും.

ഇത് എല്ലാ രാശിക്കാരിലും ഏതെങ്കിലും തരത്തില്‍ ഗുണപരമായ സ്വാധീനം ചെലുത്തും. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഗജകേസരി രാജയോഗം അനിതര സാധാരണമായ നേട്ടങ്ങള്‍ കൊയ്യാന്‍ വഴിയൊരുക്കും. ഏതൊക്കെയാണ് ആ ഭാഗ്യരാശിക്കാര്‍ എന്ന് നോക്കാം.

മകരം

മകരം രാശിയിലെ ചന്ദ്ര-ഗുരു സംയോഗം വഴി രൂപപ്പെടുന്ന ഗജകേസരി രാജയോഗം മകരം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിയുടെ ലഗ്‌നഭാവത്തിലാണ് ചന്ദ്രന്‍ വരുന്നത്. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങളെല്ലാം സഫലീകരിക്കപ്പെടും. ജീവിതത്തില്‍ ഏറെ നാളായി തുടരുന്ന പ്രശ്നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരം കാണാനാകും. ബിസിനസില്‍ വലിയ നേട്ടം കൊയ്യാനാകും.

മേടം

മകരം രാശിയിലെ ചന്ദ്ര-ഗുരു സംയോഗം വഴി രൂപപ്പെടുന്ന ഗജകേസരി രാജയോഗം മേടം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ഈ രാശിയുടെ പത്തം ഭാവത്തിലാണ് ചന്ദ്രന്‍ വരുന്നത്. ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കും. പുതിയ വീട്ടിലേക്ക് താമസം മാറും. പുത്തന്‍ വീട്ടില്‍ ആഡംബര ജീവിതമാണ് ഇവരെ കാത്തിരിക്കുന്നത്. ബിസിനസില്‍ ധാരാളം ആനുകൂല്യങ്ങള്‍ ലഭിക്കും.

കന്നി

മകരം രാശിയിലെ ചന്ദ്ര-ഗുരു സംയോഗം വഴി രൂപപ്പെടുന്ന ഗജകേസരി രാജയോഗം കന്നി രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പഴയ വാഹനം മാറ്റി പുതിയ വാഹനം വാങ്ങിക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാനാകും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കാനാകും. വിദേശത്ത് ആഗ്രഹിച്ച ജോലി സ്വന്തമാക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+