Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാരാണോ? സമ്പത്ത് വന്ന് മൂടും, സര്‍വ ഐശ്വര്യവും ലഭിക്കും; ഭാഗ്യവും പുരോഗതിയും ഒപ്പമുണ്ടാവും

രാശിമാറ്റങ്ങള്‍ ജ്യോതിഷത്തില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. ഒരാളുടെ ജീവിതത്തില്‍ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറി മറിയാന്‍ ഗ്രഹങ്ങളുടെ രാശിമാറ്റങ്ങള്‍ കൊണ്ട് സാധിക്കും. ജൂലായ് മാസത്തിന്റെ അവസാനം അത്തരം ചില രാശിമാറ്റങ്ങള്‍ വരാനിരിക്കുകയാണ്. ഇത്തവണ ശ്രാവണ മാസത്തിലെ രണ്ടാം തിങ്കളാഴ്ച്ച വലിയ നേട്ടങ്ങള്‍ തന്നെ ചില രാശിക്കാര്‍ക്ക് ലഭിക്കും.

ജൂലായ് 29ന് വ്യാഴത്തിന്റെയും ചന്ദ്ര സംഗമത്താലും ഗജകേസരി യോഗം രൂപപ്പെടുകയാണ്. ചന്ദ്രന്‍ ഇടവ രാശിയിലേക്കാണ് ജൂലായ് 29ന് എത്തുന്നത്. വ്യാഴം ഇവിടെ നേരത്തെ തന്നെയുണ്ട്. ഗജകേസരി യോഗത്തിന് പുറമേ ത്രിഗഹി യോഗവും രൂപപ്പെടുന്നുണ്ട്. ഇതിലൂടെ ചില രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ ലഭിക്കും. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

astrology-today

മേടം: ഈ രാശിക്കാര്‍ക്ക് ഗജകേസരി യോഗത്താല്‍ രാജകീയ ജീവിതം തന്നെ സ്വന്തമാവും. വെച്ചടി കയറ്റം ജീവിതത്തിലുണ്ടാവും. വളരെയധികം നേട്ടങ്ങളാണ് മേടം രാശിക്കാര്‍ക്ക് ലഭിക്കുക. ബിസിനസ് ചെയ്യുന്നവരാണെങ്കില്‍ അതില്‍ വളര്‍ച്ച കൈവരിക്കാനാവും. വലിയ ലാഭം തന്നെ മേടം രാശിക്കാര്‍ക്ക് സ്വന്തമാക്കാനാവും.

മഹാദേവന്റെ കൃപയാല്‍ ഇവര്‍ക്ക് ജീവിതത്തില്‍ ഒരുപാട് മുന്നേറാനാവും. ആഗ്രഹിച്ചതെന്തും സ്വന്തമാക്കാനും സാധിക്കും. എന്തുകാര്യത്തിനും ഭാഗ്യം ഒപ്പമുണ്ടാവും. പ്രശ്‌നങ്ങളെല്ലാം മാറിക്കിട്ടും. തടസ്സങ്ങളെല്ലാം മാറി കാര്യങ്ങള്‍ എളുപ്പത്തില്‍ നേടിയെടുക്കാന്‍ സാധിക്കും. ജോലിയുള്ളവരാണെങ്കില്‍ വലിയ നേട്ടങ്ങള്‍ ലഭിക്കും. സ്ഥാനക്കയറ്റവും അതുപോലെ ശമ്പളവര്‍ധനവുമെല്ലാം ഇവര്‍ക്ക് ലഭിക്കും.

ഇടവം: ഉയര്‍ച്ചയുടെ പടവുകള്‍ ഇടവം രാശിക്കാര്‍ക്ക് വേഗത്തില്‍ കയറാനാവും. പ്രതീക്ഷിക്കുന്നതിലും വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ അവസരമുണ്ടാകും. കാരണം ഇടവം രാശിയുടെ ലഗ്ന ഭാവത്തിലാണ് ഗജകേസരി യോഗം രൂപപ്പെടുന്നത്. ഇതിലൂടെ അടിപൊളി നേട്ടങ്ങള്‍ ഇവര്‍ക്കും ലഭിക്കും. കുടുംബത്തിലെയും ജോലി സ്ഥലത്തെയും പ്രശ്‌നങ്ങള്‍ ഇതോടെ അവസാനിക്കും.

ജോലി സ്ഥലത്ത് അതുകൊണ്ട് അത്ഭുതകരമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. ആഗ്രഹിച്ച പ്രമോഷന്‍ സ്വന്തമാക്കാന്‍ സാധിക്കും. ജോലി ഇല്ലാത്തവര്‍ക്ക് പരിശ്രമിച്ചാല്‍ അത് നേടിയെടുക്കാന്‍ സാധിക്കും. ധനനേട്ടങ്ങള്‍ ഒന്നൊഴിയാതെ ജീവിതത്തിലേക്ക് എത്തും. സമ്പത്ത് നിങ്ങളുടെ ഖജനാവ് നിറയ്ക്കും. ആഡംബര ജീവിതം തന്നെ സ്വന്തമാക്കാനാവും.

മകരം: ഈ രാശിക്കാര്‍ക്ക് ഇപ്പോള്‍ ഏറ്റവും നല്ല സമയമാണ്. സുവര്‍ണകാലം ജീവിതത്തില്‍ ആരംഭിക്കാന്‍ പോവുകയാണ്. അതിലൂടെ രാജാവിനെ പോലെ വാഴാന്‍ സാധിക്കും. അത്ഭുതകരമായ നേട്ടങ്ങള്‍ പലതും സ്വന്തമാക്കാന്‍ സാധിക്കും. മഹാദേവന്റെ അനുഗ്രഹത്താല്‍ ഇവര്‍ക്ക് വെച്ചടി കയറ്റമുണ്ടാവും. മുടങ്ങി കിടന്ന എല്ലാ പണിയും പൂര്‍ത്തിയാക്കാന്‍ മകരം രാശിക്കാര്‍ക്ക് സാധിക്കും.

സമൂഹത്തിലുള്ള ആദരവ് വര്‍ധിക്കും. കുടുംബവുമായി നല്ല സമയം ചെലവിടാനാവും. സാമ്പത്തികമായി മകരം രാശിക്കാര്‍ വലിയ ഉയര്‍ച്ച കൈവരിക്കും. ജീവിതത്തിലെ ഏറ്റവും വലിയ നേട്ടങ്ങള്‍ ഇക്കാലയവില്‍ സ്വന്തമാക്കാനാവും. അതോടൊപ്പം ബിസിനസില്‍ നിന്നടക്കം വലിയ നേട്ടങ്ങളും മകരം രാശിക്കാര്‍ക്ക് സ്വന്തമാക്കാനാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+