Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാരാണോ? 6 നാള്‍ക്കുള്ളില്‍ രാജകീയ ജീവിതം; ഖജനാവില്‍ പണം വന്ന് നിറയും; ഭാഗ്യം അനുഗ്രഹിക്കും

ജ്യോതിഷപ്രകാരം ഓരോ ഗ്രഹവും നിശ്ചിത സമയത്ത് രാശിമാറാറുണ്ട്. ഗ്രഹങ്ങളുടെ രാശിമാറുന്നതിലൂടെ ഏതൊരാളുടെയും ഭാഗ്യ നിര്‍ഭാഗ്യങ്ങളും മാറാറുണ്ട്. കാരണം രാശിമാറ്റങ്ങള്‍ എപ്പോഴും ശുഭകരമായിരിക്കില്ല. ഒക്ടോബറില്‍ ഏറ്റവും വലിയ ഗ്രഹങ്ങളുടെ രാശിമാറ്റമാണ് നടക്കാന്‍ പോകുന്നത്. ചന്ദ്രന്റെ രാശിമാറ്റമാണ് ഇതില്‍ നിര്‍ണായകം.

രണ്ടര ദിവസം കൂടുമ്പോള്‍ രാശി മാറുന്ന ഒരേയൊരു ഗ്രഹമാണ് ചന്ദ്രന്‍. ദീപാവലിക്ക് മുമ്പായി ചന്ദ്രന്‍ ഇടവത്തില്‍ പ്രവേശിക്കാന്‍ പോവുകയാണ്. ഒക്ടോബര്‍ 19നാണ് ആ രാശിമാറ്റം നടക്കാന്‍ പോകുന്നത്. ഇടവത്തില്‍ നേരത്തെ തന്നെ വ്യാഴവുമുണ്ട്. ചന്ദ്രനും വ്യാഴവും ചേരുന്നതോടെ ഗജകേസരി യോഗം സൃഷ്ടിക്കപ്പെടും. ഈ രാജയോഗത്തിന്റെ നേട്ടം ആര്‍ക്കെല്ലാം എന്ന് നോക്കാം.

astrology-today

മിഥുനം: ചന്ദ്രന്റെ രാശിമാറ്റം വലിയ നേട്ടങ്ങള്‍ മിഥുനം രാശിക്കാര്‍ക്ക് സമ്മാനിക്കും. ചന്ദ്രനും വ്യാാഴും കൂടിച്ചേര്‍ന്നാല്‍ ഗജകേസരി യോഗമുണ്ടാവും. അതിലൂടെ സാമ്പത്തികമായ നേട്ടങ്ങള്‍ ഒരുപാട് ലഭിക്കും. ഒക്ടോബര്‍ 19ന് വൈകീട്ടാണ് ചന്ദ്രന്‍ ഇടവരാശിയില്‍ പ്രവേശിക്കുക. അതേ ദിവസം തന്നെ ഇടവം രാശിയില്‍ ചന്ദ്രനും പ്രവേശിക്കും.

ഒക്ടോബര്‍ 21 വരെ ഈ രാശിയില്‍ ഇവ തുടരും. അതിന് ശേഷം ഈ നക്ഷത്രം മിഥുനം രാശിയിലേക്കാണ് പ്രവേശിക്കുക. ഗജകേസരി യോഗത്തെ തുടര്‍ന്ന് സമ്പത്തില്‍ വര്‍ധവുണ്ടാവും. അതേസമയം സാമ്പത്തിക പ്രതിസന്ധികളെല്ലാം ഇക്കാലയളവില്‍ ഇല്ലാതാവും. നേട്ടങ്ങള്‍ മാത്രമാണ് ഇവര്‍ക്ക് ലഭിക്കുക.

മകരം: അത്ഭുതകരമായ വളര്‍ച്ച മകരം രാശിക്കാര്‍ക്ക് ഗജകേസരി യോഗത്തെ തുടര്‍ന്ന് ലഭിക്കും. ജീവിതത്തില്‍ വെച്ചടി കയറ്റം ഇക്കാലയളവിലുണ്ടാവും. ഗജകേസരി യോഗത്തിന്റെ ഗുണം ഏറ്റവുമധികം മകരം രാശിക്കാര്‍ക്കാണ് ലഭിക്കുക. എല്ലാ ജോലികളും കൃത്യ സമയത്ത് പൂര്‍ത്തിയാക്കാനാവും. ഏറ്റവും സന്തോഷം നിറഞ്ഞ സമയത്തിലൂടെ നിങ്ങള്‍ കടന്നുപോകും.

തൊഴില്‍ ചെയ്യുന്നവരാണെങ്കില്‍ ഒരുപാട് അഭിനന്ദനങ്ങള്‍ ലഭിക്കും. ആഗ്രഹിച്ചത് പോലെ സ്ഥാനക്കയറ്റം ലഭിക്കും. ശമ്പളവര്‍ധനവും സ്വന്തമാക്കാനാവും. പുതിയ തൊഴില്‍ അന്വേഷിക്കുന്നവരാണെങ്കില്‍ അത് ലഭിക്കും. ജോലിയില്‍ പുതിയ സ്ഥാനമാനങ്ങള്‍ ലഭിക്കും. ബിസിനസുകാരാണെങ്കില്‍ വലിയ ലാഭം സ്വന്തമാക്കാനാവും. ഓഹരി വിപണിയിലൂടെയും പണം സമ്പാദിക്കാനാവും. സാമ്പത്തികമായ നേട്ടങ്ങള്‍ ഒരുപാട് ലഭിക്കും.

കന്നി: ഗജകേസരി യോഗത്തെ തുടര്‍ന്ന് കന്നി രാശിക്കാരുടെ സാമ്പത്തിക സ്ഥിതി ശക്തമാകും. ഒരുപാട് സന്തോഷം ജീവിതത്തില്‍ ഇവര്‍ക്ക് ഇക്കാലയളവില്‍ ലഭിക്കും. ഈ രാശിയില്‍ വ്യാഴത്തിന്റെയും ചന്ദ്രന്റെയും കൂടിച്ചേരല്‍ ഒന്‍പതാം ഭാവത്തിലാണ് നടക്കുന്നത്. ഭാഗ്യം കന്നി രാശിക്കാര്‍ക്കൊപ്പം എപ്പോഴുമുണ്ടാവും. എന്തുകാര്യവും ഇവര്‍ക്ക് ശുഭകരമായി പൂര്‍ത്തിയാക്കാനാവും. ഭാഗ്യത്തിന്റെ അനുഗ്രഹത്താല്‍ എന്തുകാര്യവും ശുഭകരമായി മാറും.

ജീവിതത്തില്‍ എല്ലാ പ്രശ്‌നങ്ങളും ഇക്കാലയളവില്‍ മാറും. സാമ്പത്തിക പ്രതിസന്ധി മറികടന്ന് സമ്പന്ന ജീവിതം സ്വന്തമാക്കാനാവും. ഒരു ബിസിനസ് ആരംഭിക്കുകയാണെങ്കില്‍ കൈനിറയെപണം സമ്പാദിക്കാനാവും. മാതാപിതാക്കളുടെ അനുഗ്രഹവും ലഭിക്കും. പുതിയ വാഹനം, വസ്തു മുതലായവ വാങ്ങാന്‍ സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+