കാത്തിരുന്ന രാജയോഗം ഇന്ന് മുതല്‍; ഗജകേസരി യോഗത്തിനൊപ്പം ധനയോഗവും; ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും നക്ഷത്ര പരിവര്‍ത്തനത്തിനും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കൃത്യമായ ഇടവേളകളില്‍ രാശി മാറ്റങ്ങള്‍ക്കും നക്ഷത്ര പരിവര്‍ത്തനത്തിനും വിധേയമാകാറുണ്ട്. ഗ്രഹങ്ങളുടെ ഇത്തരത്തിലുള്ള സഞ്ചാരങ്ങളെ ജ്യോതിഷത്തില്‍ വിശേഷിപ്പിക്കുന്ന പേരാണ് സംക്രമണം എന്നത്.
ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും ബാധിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീതമായ ഫലമായിരിക്കും സമ്മാനിക്കുന്നത്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. 12 രാശികളും 27 നക്ഷത്രങ്ങളും ഉണ്ട്.

സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ് എന്നാണ് പറയപ്പെടുന്നത്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.
അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് വ്യാഴവും ചന്ദ്രനും. ഈ രണ്ട് ഗ്രഹങ്ങളും ഉച്ചസ്ഥായിയില്‍ ഒരു പ്രത്യേക ക്രമത്തില്‍ വരുന്നതാണ് ഗജകേസരി യോഗം.
ജ്യോതിഷത്തിലെ പ്രധാനപ്പെട്ട ഒരു രാജയോഗമാണിത്. ശനിയാഴ്ച വൈകുന്നേരത്തോടെ ഈ ഗ്രഹനില അതിന്റെ പൂര്‍ണ്ണശക്തിയില്‍ എത്തും. ഇതിനൊപ്പം ധനയോഗം കൂടി ചേരും. ഇത്തരത്തില്‍ ഇന്നത്തെ ദിവസം അവസാനിക്കുന്നതോടെ രണ്ട് രാജയോഗങ്ങളാണ് രൂപീകരിക്കപ്പെടുന്നത്. ഇത് എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ഇനി പറയുന്ന രാശിക്കാര്‍ക്ക് അനിതര സാധാരണമായ നേട്ടങ്ങള്‍ സമ്മാനിക്കും.
കന്നി
കന്നി രാശിക്കാര്‍ക്ക് ഗജകേസരി യോഗവും ധനയോഗവും ഒന്നിച്ച് രൂപപ്പെടുന്നത് ഗുണം ചെയ്യും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശയാത്രകള്‍ നടത്തേണ്ടി വന്നേക്കാം. സാമ്പത്തിക ഇടപാടുകള്‍ക്ക് കൂടുതല്‍ കരുത്ത് ലഭിക്കും. വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അനുകൂലമായ സമയമാണ് എന്ന് കാണുന്നു. ലോട്ടറിയില്‍ ഭാഗ്യം പരീക്ഷിക്കുന്നവരെ കാത്ത് സര്‍പ്രൈസ് ഉണ്ടായിരിക്കും.
തുലാം
ഗജകേസരി യോഗവും ധനയോഗവും ഒന്നിച്ച് രൂപപ്പെടുന്നത് തുലാം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പഴയ വാഹനം മാറ്റി പുതിയ വാഹനം വാങ്ങിക്കും. ആഗ്രഹിക്കുന്നതെന്തും സ്വന്തമാക്കാനാകും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. പലവഴിക്ക് പണം കൈയിലെത്തും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. ഇതെല്ലാം നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. വിദേശത്തേക്ക് യാത്ര നടത്തേണ്ടി വന്നേക്കാം.
മകരം
മകരം രാശിക്കാര്‍ക്ക് ഗജകേസരി യോഗവും ധനയോഗവും ഒന്നിച്ച് രൂപപ്പെടുന്നത് ശുഭകരമായിരിക്കും. വസ്തു സംബന്ധമായ ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് ലാഭം നേടാനാകും. പൂര്‍വിക സ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും. ജീവിതത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാനും പുതിയ സംരംഭങ്ങള്‍ തുടങ്ങാനും ഈ സമയം മികച്ചതാണ്. നിങ്ങളുടെ കഠിനാധ്വാനത്തിന് അര്‍ഹമായ ഫലം ലഭിക്കുന്ന സമയമാണിത്. കുടുംബാംഗങ്ങള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാകും. അവിവാഹിതര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും.















Click it and Unblock the Notifications