Get Updates
Get notified of breaking news, exclusive insights, and must-see stories!

നഷ്ടപ്പെട്ട പണം ഇരട്ടിയായി കൈയിലെത്തും; ആസ്തി വര്‍ധിക്കും; ഇവര്‍ക്കിനി ഗജകേസരിയോഗം

ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഏതൊരു വ്യക്തിയുടേയും ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ ജ്യോതിഷ പ്രകാരം നിര്‍ണയിക്കാനാകും. ജനന സമയം, ജന്മ നക്ഷത്രം, ഗ്രഹനില, രാശിക്കൂറ് എന്നിവ അധികരിച്ച് നിര്‍ണയിക്കുന്ന ജാതകം വഴിയാണ് ഇത് സാധ്യമാകുന്നത്. ജ്യോതിഷത്തിലെ പ്രധാനപ്പെട്ട ഒരു ശാഖയാണ് ജാതകം.

അതിനാല്‍ തന്നെ ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍, ഗ്രഹങ്ങളുടെ രാശി മാറ്റം, നക്ഷത്ര പരിവര്‍ത്തനം എന്നിവയ്‌ക്കെല്ലാം വലിയ പ്രാധാന്യമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്ത് രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറി മാറി സഞ്ചരിക്കാറുണ്ട്. ഈ പ്രക്രിയയെ ഗ്രഹ സംക്രമണം എന്നാണ് ജ്യോതിഷത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

Gajakesariyoga 2026

ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും ബാധിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് അത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. രാശികള്‍ 12 എണ്ണവും നക്ഷത്രങ്ങള്‍ 27 എണ്ണവും ആണ് ഉള്ളത്.

സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ് എന്നാണ് വിശ്വാസം. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.

അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍. ജ്യോതിഷപ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ ഗ്രഹങ്ങളിലും രാശികളിലും നക്ഷത്രങ്ങളിലും ഓരോ സമയവും സംഭവിക്കുന്നുണ്ട്.

ഗ്രഹ സംക്രമണ സമയത്ത് ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ സംക്രമിക്കുന്ന സ്ഥിതിവിശേഷമുണ്ടാകാറുണ്ട്. ഈ സമയത്താണ് രാജയോഗങ്ങള്‍ രൂപപ്പെടുന്നത്. ഇത്തരത്തില്‍ അതീവ പ്രാധാന്യമുള്ള ഒരു യോഗമാണ് ഗജകേസരിയോഗം. വ്യാഴത്തിന്റേയും ചന്ദ്രന്റേയും സംഗമത്തിന്റെ ഫലമായാണ് ഈ രാജയോഗം രൂപപ്പെടുന്നത്. മാര്‍ച്ച് 28-ന് വ്യാഴം മിഥുനം രാശിയില്‍ തന്നെ തുടരുകയും ചന്ദ്രന്‍ മിഥുനം രാശിയിലേക്ക് പ്രവേശിക്കുകയും ചെയ്യും.

അതുവഴി ഗജകേസരി രാജയോഗം രൂപപ്പെടും. ഏകദേശം 54 മണിക്കൂറുകളോളമാണ് ഗജകേസരിയോഗം നിലനില്‍ക്കുന്നത്. അതിന് കാരണം ചന്ദ്രന്‍ രണ്ടര ദിവസം മാത്രമേ ഒരു രാശിയില്‍ നില്‍ക്കൂ എന്നതാണ്. ജ്യോതിഷ പ്രകാരം ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്ന ഗ്രഹങ്ങളിലൊന്നാണ് ചന്ദ്രന്‍. എന്നാല്‍ വ്യാഴമാകട്ടെ ഒരു രാശിയില്‍ ഒരു വര്‍ഷം വരെ നിലനില്‍ക്കും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗജകേസരിയോഗഫലം ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നോക്കാം..

മിഥുനം

മിഥുനം രാശിക്കാര്‍ക്ക് മിഥുനം രാശിയിലെ വ്യാഴ-ചന്ദ്ര സംഗമം വഴി രൂപപ്പെടുന്ന ഗജകേസരിയോഗം ഏറെ ഗുണം ചെയ്യും. ഈ രാശിക്കാരുടെ ലഗ്‌നഭാവത്തിലാണ് ഇത് രൂപപ്പെടുന്നത്. അതിനാല്‍ ജീവിതത്തില്‍ അനുകൂലമായ നിരവധി കാര്യങ്ങള്‍ സംഭവിക്കും. കരിയറില്‍ ഉയര്‍ച്ചയും ജീവിതത്തില്‍ സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്നതിനും സാധിക്കും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന കാര്യങ്ങള്‍ പരിപൂര്‍ണ വിജയത്തിലെത്തും.

ചിങ്ങം

മിഥുനം രാശിയിലെ വ്യാഴ-ചന്ദ്ര സംഗമം വഴി രൂപപ്പെടുന്ന ഗജകേസരിയോഗം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളുകള്‍ക്ക് മുന്‍പ് നഷ്ടപ്പെട്ടു എന്ന് കരുതിയ തുക പലിശയടക്കം തിരികെ ലഭിക്കും. ഇത് നിങ്ങള്‍ക്ക് സാമ്പത്തികമായി ഏറെ ആശ്വാസം നല്‍കും. ആസ്തിയില്‍ വര്‍ധനവിന് സാധ്യത കാണുന്നു. സന്തോഷകരമായ പല കാര്യങ്ങളും ഈ സമയം നിങ്ങള്‍ക്കൊപ്പം നിലനില്‍ക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+