Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാരാണോ? 5 നാള്‍ക്കുള്ളില്‍ രാജകീയ ജീവിതമെത്തും, പണപ്പെട്ടി നിറയും; സുവര്‍ണകാലം ആരംഭിക്കും

ജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും രാശിമാറും. നിശ്ചിത സമയങ്ങളിലെ ഇവയുടെ രാശിമാറ്റം ഏതൊരു രാശിക്കാരുടെയും ഭാഗ്യനിര്‍ഭാഗ്യങ്ങളെ സ്വാധീനിക്കും. രാശിമാറ്റങ്ങള്‍ പൊതുവേ പന്ത്രണ്ട് രാശിക്കാരെയും സ്വാധീനിക്കാറുണ്ട്. ചിലര്‍ക്ക് ഇത് വലിയ നേട്ടങ്ങളും സമ്മാനിക്കും. എന്നാല്‍ എല്ലാ രാശിമാറ്റങ്ങളും നല്ല മാത്രമല്ല സമ്മാനിക്കുക. നമുക്ക് ദോഷം ചെയ്യുന്ന രാശിമാറ്റങ്ങളുമുണ്ട്.

ഒക്ടോബറില്‍ ഏറെ അനുകൂലമായ വലിയ ഗ്രഹങ്ങളുടെ രാശിമാറ്റമാണ് നടക്കാന്‍ പോകുന്നത്. ചന്ദ്രന്റെ രാശിമാറ്റമാണ് ഇതില്‍ പ്രധാനപ്പെട്ടത്. ദീപാവലിക്ക് മുമ്പായി ചന്ദ്രന്‍ ഇടവം രാശിയില്‍ പ്രവേശിക്കും. ഒക്ടോബര്‍ 19നാണ് ചന്ദ്രന്റെ രാശിമാറ്റം. വ്യാഴം നിലവില്‍ ഇടവം രാശിയിലാണ്. ഗജകേസരിയോഗം ചന്ദ്രനും വ്യാഴവും ചേരുന്നതോടെ സൃഷ്ടിക്കപ്പെടും. അതിന്റെ നേട്ടങ്ങള്‍ ആര്‍ക്കൊക്കെയാണെന്ന് നോക്കാം.

astrology-today

മിഥുനം: ചന്ദ്രന്റെ രാശിമാറ്റത്തിലൂടെ അത്ഭുതകരമായ വളര്‍ച്ചയാണ് മിഥുനം രാശിക്കാര്‍ക്ക് ലഭിക്കുക. ചന്ദ്രനും വ്യാഴവും ചേരുന്ന ഗജകേസരി യോഗത്തിലൂടെ സാമ്പത്തിക പ്രതിസന്ധികളെല്ലാം മാറിക്കിട്ടും. ഒരുപാട് ധനനേട്ടങ്ങള്‍ സ്വന്തമാക്കാനാവും. ബിസിനസുകാരാണെങ്കില്‍ കൈനിറയെ ലാഭം സ്വന്തമാക്കാനാവും. ജീവിതത്തില്‍ ഒരുപാട് ഉയര്‍ച്ചകള്‍ സ്വന്തമാക്കാനാവും.

ആഡംബര ജീവിതം ധനനേട്ടങ്ങള്‍ തുടര്‍ന്ന് നയിക്കാനാവും. പൊന്നും പണവും കൊണ്ട് ഖജനാവ് നിറയും. പണമഴ തന്നെ ഇവര്‍ക്ക് ലഭിക്കും. ഒക്ടോബര്‍ 21 വരെ ചന്ദ്രന്‍ ഇടവം രാശിയിലാണ് ഉണ്ടാവുക. അതിന് ശേഷം വരുന്നത് മിഥുനം രാശിയിലേക്കാണ്. ഇത് ജോലിയിലും വലിയ ഉയര്‍ച്ചകളിലെത്താന്‍ മിഥുനം രാശിക്കാരെ സഹായിക്കും.

മകരം: ഗജകേസരി യോഗത്തിലും മകരം രാശിക്കാരുടെ ജീവിതത്തില്‍ സുവര്‍ണകാലം ആരംഭിക്കും. ഭാഗ്യത്തിന്റെ അനുഗ്രഹം ഒപ്പമുണ്ടാവും. ഏത് കാര്യവും മികച്ച രീതിയില്‍ ചെയ്ത് തീര്‍ക്കാന്‍ ഭാഗ്യത്തിന്റെ അനുഗ്രഹം സഹായിക്കും. ബിസിനസുകാരാണെങ്കില്‍ വലിയ ലാഭം സ്വന്തമാക്കാനാവും. പുതിയ ബിസിനസ് തുടങ്ങാനും ഇത് അനുകൂല സമയമാണ്. നിക്ഷേപങ്ങളില്‍ നിന്നും ധനനേട്ടങ്ങളുണ്ടാവും.

വിവിധ സ്രോതസ്സുകളില്‍ നിന്ന് പണം തേടിയെത്തും. ജീവിതത്തില്‍ ഇതുവരെ കാണാത്ത അത്ര ഉയര്‍ച്ചയുണ്ടാവും. ഗജകേസരി യോഗം കൂടുതല്‍ ഗുണം നല്‍കുക മകരം രാശിക്കാര്‍ക്കാണ്. ജീവിതത്തില്‍ ഏറ്റവും സന്തോഷം നിറഞ്ഞ കാലയളവിലൂടെ കടന്നുപോകും. ജോലിയിലും സ്ഥാനക്കയറ്റം ലഭിക്കും. ശമ്പള വര്‍ധനവും ലഭിക്കും. ഓഹരി വിപണിയില്‍ നിക്ഷേപിച്ചാല്‍ നേട്ടം ഉറപ്പ്.

കന്നി: ഗജകേസരി യോഗം കന്നി രാശിക്കാരുടെ ജീവിതം രാജകീയമാക്കും. വെച്ചടി കയറ്റം തന്നെ ഇവര്‍ക്കുണ്ടാവും. ധനനേട്ടങ്ങള്‍ പെരുമഴ പോലെ തേടിയെത്തും. ബിസിനസ് ചെയ്താല്‍ സാമ്പത്തിക നേട്ടങ്ങള്‍ ഒരുപാട് ലഭിക്കും. കന്നി രാശിക്കാര്‍ക്കൊപ്പം ഭാഗ്യം എപ്പോഴുമുണ്ടാവും. ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തെ മറികടന്ന് വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഭാഗ്യം കന്നി രാശിക്കാരെ സഹായിക്കും. എന്തുകാര്യവും ശുഭകരമായി പൂര്‍ത്തിയാക്കാന്‍ ഇതിലൂടെ സാധിക്കും.

സന്തോഷം നിറഞ്ഞ ജീവിതം സ്വന്തമാക്കാന്‍ സാധിക്കും. ദാമ്പത്യ ജീവിതത്തില്‍ എല്ലാ കാര്യങ്ങളും ശുഭകരമായിരിക്കും. എല്ലാ പ്രശ്‌നങ്ങളും മാറാനും ഗജകേസരി യോഗം സഹായിക്കും. സാമ്പത്തിക പ്രതിസന്ധികളും മാറിക്കിട്ടും. ബിസിസില്‍ നിന്ന് നേട്ടങ്ങളുണ്ടാവും. പുതിയ ബിസിനസും ആരംഭിക്കാന്‍ അനുകൂല സമയമാണ്. പുതിയ വാഹനം, വസ്തു എന്നിവയും വാങ്ങാന്‍ സാധ്യത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+