Get Updates
Get notified of breaking news, exclusive insights, and must-see stories!

ധൈര്യമായി ലോട്ടറിയെടുത്തോ.. ഉറപ്പായും അടിക്കും, വെറും രാജയോഗമല്ല ഈ രാശിക്കാര്‍ക്കിനി ഗജലക്ഷ്മി രാജയോഗം

ജ്യോതിഷത്തില്‍ ഓരോ രാശിക്കും ഗ്രഹനിലക്കും വളരെ പ്രാധാന്യമാണ് ഉള്ളത്. പുതുവര്‍ഷം പിറക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. എല്ലാവരും പുതുവര്‍ഷത്തില്‍ പുതിയ തീരുമാനങ്ങളും ജീവിതരീതികളും ഒക്കെയായി പ്രതീക്ഷയോടെ മുന്നോട്ട് പോകാനിരിക്കുകയാണ്. അതിനൊപ്പം ഇത്തിരി ഭാഗ്യം കൂടി വന്ന് ചേര്‍ന്നാലോ..? അത്തരമൊരു ഭാഗ്യം ചില രാശിക്കാര്‍ക്ക് പുതുവര്‍ഷത്തില്‍ വന്ന് ചേരും.

ഒാരോ രാശി ചക്രവും മാറുമ്പോള്‍ ഓരോ രാശിക്കാരിലും വ്യത്യസ്ത തരത്തില്‍ ആണ് സ്വാധീനം ചെലുത്തുക. ഇത്തരത്തില്‍ പുതുവര്‍ഷം പിറന്ന് വെറും നാല് മാസമാകുമ്പോഴേക്ക് അഭൂതപൂര്‍വമായ ചില ഭാഗ്യങ്ങളാണ് മൂന്ന് രാശിക്കാര്‍ക്ക് ലഭിക്കാന്‍ പോകുന്നത്. ഏപ്രില്‍ 22 ന് ആണ് ജ്യോതിഷത്തില്‍ ഏറെ സവിശേഷമായ ഈ ഒരു ഭാഗ്യം മൂന്ന് രാശിക്കാര്‍ക്ക് ലഭിക്കാന്‍ പോകുന്നത്.

1

ജ്യോതിഷ പ്രകാരം വ്യാഴം ഏപ്രില്‍ 22 ന് ചൊവ്വയുടെ രാശിയായ മേടം രാശിയിലേക്ക് പ്രവേശിക്കുകയാണ്. വ്യാഴം മേടം രാശിയില്‍ വിരാജിക്കുന്നതോടെ ഭാഗ്യം ശോഭിക്കാന്‍ പോകുന്ന ഗജലക്ഷ്മി രാജയോഗം സൃഷ്ടിക്കപ്പെടുന്നു. വ്യാഴത്തെ ദേവഗുരു എന്നാണ് കണക്കാക്കുന്നത്. അതിനാല്‍ ചില രാശിക്കാര്‍ക്ക് ദൈവീകമായ ഭാഗ്യങ്ങളാണ് ലഭിക്കാന്‍ പോകുന്നത്. ജ്യോതിഷത്തില്‍ വ്യാഴത്തിന് ഏറെ പ്രത്യേകതകളുണ്ട്.

2

വേദങ്ങളില്‍ വ്യാഴത്തെ സന്തോഷം, മഹത്വം, സമ്പത്ത്, ദാമ്പത്യ ജീവിതം, കുട്ടികള്‍, വിവാഹം എന്നിവയുടെ കാരകനായിട്ടാണ് കണക്കാക്കുന്നത്. അതിനാല്‍ വ്യാഴത്തിന്റെ ഗ്രഹനില ഏതെങ്കിലും രാശിക്കാര്‍ക്ക് ശുഭകരമായി വന്നാല്‍ അതിന് അര്‍ത്ഥം അയാളുടെ ജീവിതം ഭാഗ്യനിമിഷങ്ങള്‍ കൊണ്ട് സമ്പന്നമാകും എന്നാണ്. വ്യാഴത്തിന്റെ രാശി മാറ്റത്തിലൂടെ ഗജലക്ഷ്മി രാജയോഗം സൃഷ്ടിക്കപ്പെടാന്‍ പോകുന്ന മൂന്ന് രാശിക്കാര്‍ ഏതൊക്കെ ആണ് എന്ന് നോക്കാം.

മേടം

മേടം

മേടം രാശിക്കാര്‍ക്ക് പുതുവര്‍ഷം ഭാഗ്യത്തിന്റെ വര്‍ഷമായിരിക്കും. ഏപ്രില്‍ 22 ന് വ്യാഴം സ്വന്തം രാശിയായ മീനത്തില്‍ നിന്ന് മാറി ചൊവ്വയുടെ രാശിയായ മേടത്തിലേക്ക് പ്രവേശിക്കും. ഇത് വഴി മേടം രാശിക്കാരില്‍ ഗജലക്ഷ്മി രാജയോഗം സൃഷ്ടിക്കപ്പെടും. സാമ്പത്തിമായി വലിയ നേട്ടമാണ് മേടം രാശിക്കാര്‍ക്ക് ഇതുവഴി കൈവരാന്‍ പോകുന്നത്. കടം കൊടുത്ത് ഏറെ നാളായി തിരികെ ലഭിക്കാത്ത പണം തിരിച്ചു കിട്ടും.

4

നിക്ഷേപങ്ങളില്‍ നിന്ന് വലിയ വരുമാനം ലഭിക്കും. സ്വത്ത് തര്‍ക്കങ്ങളില്‍ അനുകൂല വിധി സമ്പാദിക്കാനാകും. കരിയറില്‍ ഉടനീളം മികച്ച വിജയം നേടാനാകും. ഉന്നത മത്സരപരീക്ഷകളില്‍ സ്‌കോളര്‍ഷിപ്പോടെ വിജയിക്കാനാകും. ബിസിനസ് രംഗത്ത് ഉള്ളവര്‍ക്ക് മികച്ച സമയമാണ്. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.

മിഥുനം

മിഥുനം

വ്യാഴം ചൊവ്വയുടെ രാശിയായ മേടം രാശിയിലേക്ക് പ്രവേശിക്കുന്നത് വഴി മിഥുനം രാശിക്കാരിലും ഭാഗ്യത്തിന്റെ അകമ്പടിയുണ്ടാകും. ഇവര്‍ക്ക് ഗജലക്ഷ്മി രാജയോഗമാണ് സംജാതമാകുക. ലോട്ടറി ഭാഗ്യം തേടിയെത്തുന്നവരാണ് മിഥുനം രാശിക്കാര്‍ക്ക്. അതിനാല്‍ ഏപ്രില്‍ 22 ന് ശേഷം ലോട്ടറിയില്‍ ഭാഗ്യം പരീക്ഷിക്കാവുന്നതാണ്. പെട്ടെന്ന് കാശുകാരാകാന്‍ സാധ്യത കാണുന്നുണ്ട്.

6

കടം കൊടുത്ത പണം തിരികെ ലഭിക്കും. പഴയ ആഭരണങ്ങളില്‍ നിന്ന് വലിയ വരുമാനം ലഭിക്കും. വാസ്തു ദോഷം മാറി കിട്ടും. കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും കുടികൊള്ളും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. ഇക്കാലയളവില്‍ വരുമാനത്തില്‍ വര്‍ധനവുണ്ടാകും.

ധനു

ധനു

ധനു രാശിക്കാര്‍ക്കും 2023 മെച്ചപ്പെട്ട വര്‍ഷമായിരിക്കും. അഭൂതപൂര്‍വമായ ഭാഗ്യങ്ങളാണ് വ്യാഴത്തിന്റെ സംക്രമത്തില്‍ നിന്നും രൂപപ്പെടുന്ന ഗജലക്ഷ്മി രാജയോഗം വഴി ധനു രാശിക്കാര്‍ക്ക് ലഭിക്കാന്‍ പോകുന്നത്. ധനു രാശിക്കാരുടെ ആസ്തിയും സമ്പത്തും മൂന്നിരട്ടിയായി വരെ വര്‍ധിക്കാന്‍ സാധ്യത കാണുന്നുണ്ട്. ബിസിനസ് രംഗത്ത് ഉള്ളവര്‍ക്ക് വെച്ചടി വെച്ചടി കയറ്റമാണ് കാണുന്നത്.

8

ജോലിയില്‍ സ്ഥാന കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യതയുണ്ട്. പുതിയ ബിസിനസ്സ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ്. പുതിയ വാഹനം വാങ്ങാനും വീട് നിര്‍മാണം ആരംഭിക്കാനും സാധ്യത കാണുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+