Get Updates
Get notified of breaking news, exclusive insights, and must-see stories!

വമ്പിച്ച ധനനേട്ടങ്ങള്‍ക്കൊപ്പം ഭാഗ്യവും ഒപ്പമുണ്ടാവും, 12 നാള്‍ക്കുള്ളില്‍ ഇവര്‍ക്ക് സുവര്‍ണകാലം

ജ്യോതിഷത്തില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ഗ്രഹങ്ങളുടെ രാശിമാറ്റം. മെയ് മാസത്തില്‍ അത്തരം രാശിമാറ്റം ധാരാളം നടക്കാനുണ്ട്. ഗജലക്ഷ്മി രാജയോഗം ഈ മാസത്തില്‍ രൂപപ്പെടുന്നുണ്ട്. ഒരു വ്യക്തിയുടെ ജാതകത്തില്‍ വ്യാഴം, ശുക്രന്‍, ചന്ദ്രന്‍ എന്നിവ 1,4,7 അല്ലെങ്കില്‍ പത്താമത്തെ ഭവനങ്ങളില്‍ വരുമ്പോഴാണ് ഗജലക്ഷ്മി രാജയോഗം രൂപപ്പെടുന്നത്. ഇത് വളരെ ശുഭകരമായ ഒരു യോഗമാണ്.

വ്യാഴം അതുപോലെ അറിവും വികാസവുമായി ബന്ധപ്പെട്ട ഗ്രഹമാണ്. ശുക്രനും വ്യാഴവും ചലനം മാറ്റുമ്പോള്‍ അതിന്റെ സ്വാധീനം പന്ത്രണ്ട് രാശിയിലും ഉണ്ടാവാറുണ്ട്. നിലവില്‍ വ്യാഴം ഇടവം രാശിയിലാണ്. മെയ് 19ന് ശുക്രനും അതേ ഇടത്തിലാണ് സംക്രമിക്കുന്നത്. പന്ത്രണ്ട് വര്‍ഷത്തിന് ശേഷമാണ് ഗജലക്ഷ്മി രാജയോഗം സൃഷ്ടിക്കപ്പെടുന്നത്. അതുകൊണ്ട് നേട്ടം ആര്‍ക്കൊക്കെയാണെന്ന് നോക്കാം.

astrology-today

ചിങ്ങം: ഗജലക്ഷ്മി രാജയോഗം ചിങ്ങം രാശിക്കാര്‍ക്ക് ഏറ്റവും ശുഭകരമായ കാര്യങ്ങള്‍ സമ്മാനിക്കും. തൊഴില്‍രഹിതരാണെങ്കില്‍ വലിയ നേട്ടങ്ങള്‍ ഈ രാശിക്കാരെ തേടിയെത്തും. ഇവര്‍ക്ക് പുതിയ ജോലി ലഭിക്കാനും സാധ്യതയുണ്ട്. സമൂഹത്തില്‍ കൂടുതല്‍ ബഹുമാനം നിങ്ങളെ തേടിയെത്തും.

വലിയ സ്ഥാനങ്ങളും ലഭിക്കും. ബിസിനസില്‍ വലിയ ഇടപാടും നിങ്ങളെ തേടിയെത്തും. പുതിയ വാഹനങ്ങളും വസ്തുവകകളും വാങ്ങാനുള്ള യോഗമുണ്ടാവും. ഭാഗ്യം എപ്പോഴും നിങ്ങളുടെ കൂടെയുണ്ടാവും. മുടങ്ങി കിടക്കുന്ന എല്ലാ ജോലികളും വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും.

മേടം: ഈ രാശിക്കാര്‍ക്ക് രായോഗത്താല്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. വ്യാഴ ശുക്ര സംഗമവും ഗജലക്ഷ്മി രാജയോഗവും ചേര്‍ന്ന് ബംപര്‍ നേട്ടങ്ങള്‍ നിങ്ങള്‍ക്ക് സമ്മാനിക്കും. അതിലൂടെ സമ്പത്ത് വലിയ തോതില്‍ നിങ്ങള്‍ സ്വന്തമാക്കാനാവും. എന്തുകാര്യവും ഇക്കാലയവില്‍ നേടിയെടുക്കാന്‍ സാധിക്കും.

സമൂഹത്തില്‍ നിങ്ങള്‍ക്കുള്ള ബഹുമാനം വര്‍ധിക്കും. ബിസിനസുകാരാണെങ്കില്‍ പുതിയ ഇടപാടുകള്‍ തേടിയെത്തും. കരിയറിലും വലിയ പുരോഗതിയുണ്ടാവും. വിവാഹിതരല്ലെങ്കില്‍ പുതിയ വിവാഹാലോചനകള്‍ തേടിയെത്തും. ഏറ്റവും അനുകൂല സമയം ആയിരിക്കും.

ഇടവം: കൈനിറയെ ധനം ഇടവം രാശിക്കാരെ തേടിയെത്തും. എല്ലാം ഗജലക്ഷ്മി രാജയോഗത്തെ തുടര്‍ന്നായിരിക്കും. ഇതൊരു വലിയ അനുഗ്രഹമായി ഈ രാശിക്കാരുടെ ജീവിതത്തിലുണ്ടാവും. സമ്പത്തില്‍ വലിയ മുന്നേറ്റമുണ്ടാവും. ബിസിനസ് ഉള്ളവരാണെങ്കില്‍ വലിയ ലാഭം തന്നെ ഉണ്ടാവും. വിചാരിച്ചതിലും കൂടുതല്‍ പുരോഗതി കൈവരിക്കാന്‍ സാധിക്കും.

സാമ്പത്തിക പുരോഗതി മാത്രമല്ല തൊഴിലിലും ബിസിനസിലും വളര്‍ച്ച കൈവരിക്കാന്‍ സാധിക്കും. ജോലിയുള്ളവരാണെങ്കില്‍ സ്ഥാനക്കയറ്റത്തിനും സാധ്യതയുണ്ട്. തിരിച്ചുകിട്ടില്ലെന്ന് കരുതിയ പണം തിരികെ ലഭിക്കും. പുതിയ ബിസിനസ് ആരംഭിക്കാനുള്ള അവസരം കൂടിയുണ്ടാവും.

കര്‍ക്കടകം: ശുക്ര-വ്യാഴ സംക്രമത്തിലൂടെ ഗജലക്ഷ്മി രാജയോഗം സൃഷ്ടിക്കപ്പെടുകയും ഇത് കര്‍ക്കടകം രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ സമ്മാനിക്കുകയും ചെയ്യും. ഏറ്റവും മികച്ച ഫലം തന്നെ ഇതിലൂടെ ലഭിക്കും. സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും. കൈനിറയെ സമ്പത്ത് ഇക്കാലയളവില്‍ ലഭിക്കും.

ബിസിനസുകാരാണെങ്കില്‍ ഏറ്റവും മികച്ച ഫലം ലഭിക്കും. സാമ്പത്തിക സ്ഥിതിയില്‍ മാത്രമല്ല ജോലിയിലും ബിസിനസിലുമെല്ലാം പുരോഗതിയുടെ കാലയളവ് തന്നെയായിരിക്കും കര്‍ക്കടകം രാശിക്കാര്‍ക്ക് ലഭിക്കാന്‍ പോകുന്നത്. കരിയറിലെ പുരോഗതിക്ക് പുതിയ വഴികള്‍ തുറക്കപ്പെടും. ജീവിതത്തിലെ ഏറ്റവും ഭാഗ്യം നിറഞ്ഞ സമയം കൂടിയായിരിക്കും ഇത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+